അകാലനര അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ഹെയര്‍ പാക്കുകള്‍

അകാലനരയുടെ കാരണം കണ്ടെത്തി അവയ്ക്ക് പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. എന്തായാലും അകാലനര അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 
 

ultimate beauty hacks to cover grey hair

ചിലര്‍ക്ക് വളരെ ചെറുപ്രായത്തിൽ തന്നെ തലമുടി നരയ്ക്കുന്നത് കണ്ടിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ടാകാം. അകാലനരയുടെ കാരണം കണ്ടെത്തി അവയ്ക്ക് പരിഹാരം തേടുകയാണ് ചെയ്യേണ്ടത്. എന്തായാലും അകാലനര അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം. 

1. മൈലാഞ്ചിയില- നെല്ലിക്കാ ഹെയര്‍ പാക്ക് 

ഒരു പിടി മൈലാഞ്ചിയില, ഒരു ടീസ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് എന്നിവ അൽപം വെള്ളത്തിൽ കലർത്തി തല കഴുകുക. ആഴ്ചയിൽ രണ്ട്- മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം വരാന്‍ സഹായിക്കും. 

2. കോഫി 

കാപ്പിപ്പൊടിയും അകാലനര അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിനായി വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ പേസ്റ്റ് തലമുടിയില്‍ തേച്ചുപിടിപ്പിച്ച്  ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. 

3. നെല്ലിക്ക എണ്ണ 

നെല്ലിക്ക എണ്ണ തലമുടിയില്‍ പുരട്ടുന്നതും അകാലനരയെ അകറ്റാന്‍ സഹായിച്ചേക്കാം. 

4. ഉലുവ

ആദ്യം ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം തണുപ്പിക്കുക. ഇനി ഉലുവ മാറ്റിയ ശേഷം ആ വെള്ളത്തിലേയ്ക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇനി ഇതിലേയ്ക്ക് കറ്റാര്‍വാഴയുടെ ജെല്ല് കൂടി ചേര്‍ത്ത് മിശ്രിതമാക്കി തലയില്‍ പുരട്ടാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് അകാലനരയെ അകറ്റാന്‍ സഹായിക്കും.

5. ചെമ്പരത്തിയില

ചെമ്പരത്തിയിലയില്‍ വിറ്റാമിനുകളും അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവയും അകാലനരയെ അകറ്റാന്‍ സഹായിക്കും. ഇതിനായി ചെമ്പരത്തിയില അരച്ച് തലമുടിയില്‍ പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ചെയ്യുന്നത് തലമുടിക്ക് കറുപ്പ് നിറം ഉണ്ടാകാന്‍ സഹായിക്കും. 

Also read: വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍

youtubevideo


 

Latest Videos
Follow Us:
Download App:
  • android
  • ios