കുഞ്ഞിന്‍റെ പേര് 'പക്കാവട'; സംഗതി സത്യമാണോ എന്നന്വേഷിച്ചവര്‍ക്കുള്ള മറുപടി
മുൻകാലങ്ങളിലാണെങ്കില്‍ കുഞ്ഞുങ്ങളുടെ പേരുകളടങ്ങിയ പുസ്തകം തന്നെ വാങ്ങിക്കാൻ കിട്ടുമായിരുന്നു. ഇത് നോക്കി ഇഷ്ടമുള്ള പേരുകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉളളതിനാല്‍ കുഞ്ഞുങ്ങളുടെ പേര് കണ്ടെത്തുകയെന്നത് കുറെക്കൂടി എളുപ്പമാണ്.
ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നുവെന്ന് അറിയുന്നത് മുതല്‍ തന്നെ ദമ്പതികള്‍ അതിനുള്ള പേരിനായി ഓട്ടപ്പാച്ചില്‍ തുടങ്ങും. ആണ്‍കുഞ്ഞാണെങ്കില്‍ എന്ത് പേരിടണം, പെണ്‍കുഞ്ഞാണെങ്കില്‍ എന്ത് പേരിടണം എന്നെല്ലാം കുഞ്ഞിന് മാസങ്ങള്‍ മാത്രം വളര്‍ച്ച ആകുമ്പോഴേക്ക് തീരുമാനിച്ച് വയ്ക്കുന്നവരാണ് മിക്കവരും.
മുൻകാലങ്ങളിലാണെങ്കില്‍ കുഞ്ഞുങ്ങളുടെ പേരുകളടങ്ങിയ പുസ്തകം തന്നെ വാങ്ങിക്കാൻ കിട്ടുമായിരുന്നു. ഇത് നോക്കി ഇഷ്ടമുള്ള പേരുകള്‍ തെരഞ്ഞെടുക്കാം. എന്നാല്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റ് ഉളളതിനാല്‍ കുഞ്ഞുങ്ങളുടെ പേര് കണ്ടെത്തുകയെന്നത് കുറെക്കൂടി എളുപ്പമാണ്.
ചിലരാണെങ്കില്‍ ഇഷ്ടമുള്ള സിനിമാതാരങ്ങളുടെയോ, എഴുത്തുകാരുടെയോ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയോ പേരുകള്‍ കുട്ടികള്‍ക്ക് ഇടാറുണ്ട്. അല്ലെങ്കില്‍ ഇഷ്ടപ്പെട്ട നിറം, അതല്ലെങ്കില്‍ ഇഷ്ടപ്പെട്ട ചില സ്ഥലങ്ങളുടെ പേര് എന്നിവയെല്ലാം യോജിക്കും വിധം കുട്ടികള്‍ക്ക് ഇടാറുണ്ട്.
എന്നാല്‍ ഇഷ്ടഭക്ഷണത്തിന്‍റെ പേര് കുഞ്ഞിന് ഇടുന്നതിനെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എങ്കില്‍ ഇതാ അങ്ങനെയൊരു സംഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. യുകെയിലെ ഒരു റെസ്റ്റോറന്‍റ് ഉടമസ്ഥയായ ഹിലാരി ബ്രാനിഫ് സോഷ്യൽ മീഡിയയിൽ കുഞ്ഞിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് കുഞ്ഞിന് 'പക്കാവട' അഥവാ 'പകോറ' എന്ന് പേരിട്ടിരിക്കുന്നതായി അറിയിക്കുകയായിരുന്നു. ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള സ്നാക്ക് ആണ് പക്കാവട. നോര്‍ത്തിൽ ഇതിന് പകോറ എന്നാണ് പറയുക.
പകോറ എന്ന പേരിൽ ഈ ഇന്ത്യൻ വിഭവം പല വിദേശരാജ്യങ്ങളിലും തീൻമേശകളില്‍ നിറയാറുണ്ട്. അവിടെയും ഇതിന് ആരാധകരേറെയാണ്. ഇത് ഇഷ്ർ ഭക്ഷണമായതിനാൽ കുഞ്ഞിന് റെസ്റ്റോറന്‍റുകാര്‍ ഈ പേരിട്ടുവെന്നാണ് ഏവരും കരുതിയത്. ഉടനെ തന്നെ അസാധാരണമായ ഈ സംഭവം വാര്‍ത്തകളിലും ഇടം നേടി. സോഷ്യല്‍ മീഡിയയിൽ ട്രോളുകളുടെ പ്രവാഹമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിലരി.
കഴിഞ്ഞ മാസം ജനിച്ച തന്‍റെ പേരക്കിടാവാണ് ഫോട്ടോയിലുള്ളതെന്നും, പകോറ ഇഷ്ടഭക്ഷണമാണെങ്കിലും കുഞ്ഞിനെ ആ പേരിട്ട് വിളിച്ചത് റെസ്റ്റോറന്‍റിന് പ്രശസ്തി ലഭിക്കുന്നതിനാണെന്നുമാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. ഇവരുടെ റെസ്റ്റോറന്‍റിലെ പ്രധാന മെനുവാണ് പലതരത്തിലുള്ള പകോറകള്‍.
കുഞ്ഞിന് ഈ പേരിട്ടത് സത്യമാണെന്ന് വിശ്വസിച്ച് ധാരാളം പേര്‍ ആശംസകളറിയിച്ചതോടെയും പലരും പരിഹസിച്ചതോടെയുമാണ് വിശദീകരണം നൽകാൻ താൻ തീരുമാനിച്ചതെന്ന് ഹിലരി അറിയിക്കുന്നു.
Also Read:- ലൈവിനിടെ വായിലേക്ക് ഈച്ച കയറി; അവതാരകയുടെ വീഡിയോ കണ്ടത് ലക്ഷങ്ങള്‍