മുഖക്കുരുവിനെ തടയാന്‍ ശ്രദ്ധിക്കേണ്ട പത്ത് കാര്യങ്ങള്‍...
പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം.
മുഖക്കുരു പലരുടെയും ഒരു പ്രധാന പ്രശ്നം. ഏത് പ്രായക്കാരിലും മുഖക്കുരു വരാം. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം.
മുഖക്കുരു അകറ്റാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ധാരാളം വെള്ളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാന്‍ സഹായിക്കും.
രണ്ട്...
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. എണ്ണയുടെ അളവ് വളരെ കൂടുതലായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.
മൂന്ന്...
പാലും പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.
നാല്...
പഞ്ചസാര ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്.
അഞ്ച്...
ഉപ്പിന്‍റെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം. അതിനാല്‍ ഇവയുടെ ഉപയോഗവും കുറയ്ക്കാം.
ആറ്...
കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ വറുത്തതും സംസ്കരിച്ചതും ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് മുഖക്കുരുവിനെ തടയാന്‍ നല്ലത്.
ഏഴ്...
കോഫി കുടിക്കുന്നതും പരിമിതപ്പെടുത്തുക. കഫൈന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുഖക്കുരു സാധ്യതയെ കൂട്ടാം.
എട്ട്...
രാവിലെ എഴുന്നേറ്റല്‍ ഉടന്‍ മുഖം കഴുകുക. അതുപോലെ തന്നെ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പും മുഖം കഴുകുക.
ഒമ്പത്...
ചിലര്‍ക്ക് സ്ട്രെസ് മൂലവും മുഖക്കുരു വരാം. അത്തരക്കാര്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.
പത്ത്...
ഉറക്കക്കുറവും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ രാത്രി എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം.
Also read: കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍...