തലമുടി കൊഴിച്ചിലും താരനും അകറ്റാന്‍ തൈര് ഇങ്ങനെ ഉപയോഗിക്കാം...

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും തലമുടി വളരാനും നല്ലതാണ്. 

try curd for hair care azn

തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും തലമുടി വളരാനും നല്ലതാണ്. അത്തരത്തില്‍ തൈര് കൊണ്ടുള്ള ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം... 

ഒന്ന്...

അര കപ്പ് തൈരിനൊപ്പം ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിവേരുകളിൽ തുടങ്ങി അറ്റം വരെ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ വരെ ഇത് ഉപയോഗിക്കാം. 

രണ്ട്...

തലേ ദിവസം കുതിർത്തു വെച്ച ഉലുവ മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിനു പുറമെ ഒരു പിടി ഉലുവ കൂടി എടുത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് ഒരു കപ്പ് തൈര്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം ശിരോ ചര്‍മ്മത്തിലും തലമുടിയിലും നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. താരന്‍ അകറ്റാന്‍ മികച്ചൊരു പാക്കാണിത്.

മൂന്ന്...

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

നാല്...

ഒരു കപ്പ് തൈര്, ഒരു മുട്ടയുടെ വെള്ള,  രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ കഴുകാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
 

Latest Videos
Follow Us:
Download App:
  • android
  • ios