'വിവാഹമെന്നത് ഞങ്ങളിലെ മനുഷ്യർക്കും ജീവിച്ചു മുന്നേറാൻ പറ്റുമെന്നതിനുള്ള ഉദാഹരണമാണ് ഈ സന്തോഷദിനം'; സൂര്യ
വിവാഹം എന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളത് എന്ന് സമൂഹം പറഞ്ഞു വെച്ചിരിക്കുന്നപോലെ, ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളതിന് ഉദാഹരണമാണ് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനമെന്നും സൂര്യ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. പലരുടെയും തെറ്റുകൾ അത് എല്ലാവരുടെയും ആയി കാണാതിരിക്കാൻ ശ്രമിക്കുവെന്നും സൂര്യ പറയുന്നുണ്ട്.
അഞ്ചാം വിവാഹ വാർഷിക ദിനം ആഘോഷിച്ച് കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ ദമ്പതികളായ സൂര്യയും ഇഷാനും. അഞ്ചാം വിവാഹ വാർഷിക ദിനത്തില്‍ സൂര്യ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വിവാഹം എന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളത് എന്ന് സമൂഹം പറഞ്ഞു വെച്ചിരിക്കുന്നപോലെ, ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളതിന് ഉദാഹരണമാണ് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനമെന്നും സൂര്യ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. പലരുടെയും തെറ്റുകൾ അത് എല്ലാവരുടെയും ആയി കാണാതിരിക്കാൻ ശ്രമിക്കൂ എന്നും സൂര്യ പറയുന്നുണ്ട്.
സൂര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ:
ഇന്ന് ഞങ്ങളുടെ അഞ്ചാമത് വിവാഹ വാർഷികമാണ്, ആദ്യം ദൈവതോട് നന്ദിയും സ്നേഹവും ഞങ്ങളോടൊപ്പം ചേർന്ന് നിന്ന കുടുംബത്തിനും, നേരിട്ട് കണ്ടും കാണാതെയും സ്നേഹത്താലും, പ്രാർത്ഥനയാലും ചേർത്ത് നിർത്തുന്ന എല്ലാപേർക്കും,ഞങ്ങളെ മാറ്റി നിർത്തിയവർക്കും, ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹം. ഇനിയും മുന്നോട്ടു ഓരോ വർഷവും ജീവിച്ചു മുന്നേറാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയാണ്. വിവാഹമെന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളത് എന്ന് സമൂഹം പറഞ്ഞു വെച്ചിരിക്കുന്നപോലെ, ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളത് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനം മറ്റുള്ളവർക്ക് മുന്നിൽ ഡെഡിക്കേറ്റ് ചെയ്യുന്നു.
പലരുടെയും തെറ്റുകൾ അത് എല്ലാവരുടെയും ആയി കാണാതിരിക്കാൻ ശ്രമിക്കു. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്, എല്ലാവർക്കും എല്ലാ ഹാപ്പിനെസ്സും എപ്പോഴും കിട്ടില്ല, അതിനാൽ അവർ വ്യത്യസ്തരായി പെരുമാറിയെന്നിരിക്കും അത് അവരുടെ മാത്രം പ്രശ്നമാണ്, മറ്റ് സമൂഹം എന്ത് പിഴച്ചു. അതുപോലെ തന്നെ നിങ്ങളിലും ഇല്ലെ അ ത്തരക്കാർ,ഓർക്കുക ഒരിക്കലെങ്കിലും. നിങ്ങളുടെ കുടുംബത്തിലെ ഒരാളെ പോലെ കാണുക എന്നു മാത്രം. ചേർത്ത് നിർത്തു ചോർന്ന് പോവാതെ നോക്കു. നിങ്ങൾ ഓരോരുത്തരുടെയും കുടുംബത്തിലെ എല്ലാവരുടേം പ്രാർത്ഥനയും അനുഗ്രഹവും എന്നും ഞങ്ങൾക്കുണ്ടാകണേ, സ്നേഹം ഇഷ്ട്ടം, നന്ദി.