ഒരു സാൻഡ്‍വിച്ച് രണ്ടാക്കി മുറിക്കാൻ 180 രൂപ ഈടാക്കി റെസ്റ്റോറന്‍റ്!

ടൂറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നൊരു സൈറ്റില്‍ ഒരു ടൂറിസ്റ്റ് പോസ്റ്റ് ചെയ്ത റിവ്യൂ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് ഇദ്ദേഹം.

tourists complaint about the extra charge in restaurant going viral hyp

ഡിജിറ്റല്‍ കാലഘട്ടത്തില്‍ ജീവിക്കുമ്പോള്‍ നമ്മുടെ ഏതൊരു കാര്യത്തിനും വേഗത കൂടുതലാണെന്ന് തോന്നാറില്ലേ? അതിന് തീര്‍ച്ചയായും പോസിറ്റീവ് ആയ വശങ്ങളുമുണ്ട്, അതുപോലെ തന്നെ നെഗറ്റീവായ വശങ്ങളുമുണ്ട്. മുമ്പെല്ലാം നമുക്ക് എന്തെങ്കിലും വിഷയത്തില്‍ പരാതികളുണ്ടെങ്കില്‍ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ സ്ഥാപനങ്ങളെയോ പോയി കണ്ട് തന്നെ ബോധിപ്പിക്കണം. നടപടി ഉണ്ടായാലും ഇല്ലെങ്കിലും അത് നമ്മളല്ലാതെ മറ്റുള്ളവര്‍ അറിയണമെന്നുമില്ല.

പക്ഷേ ഇപ്പോഴങ്ങനെയല്ലല്ലോ, മിക്കവരും തങ്ങളുടെ പ്രശ്നങ്ങള്‍ ഓൺലൈനായി തന്നെയാണ് അവതരിപ്പിക്കാറ്. സോഷ്യല്‍ മീഡിയയെ ആണ് അധികപേരും ഇതിനായി ആശ്രയിക്കുന്നത്. പെട്ടെന്ന് തന്നെ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുകയും ചെയ്യുന്ന സാഹചര്യമാണ് ഇതോടോയുണ്ടാവുക.

ഇപ്പോഴിതാ ഇത്തരത്തില്‍ ടൂറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നൊരു സൈറ്റില്‍ ഒരു ടൂറിസ്റ്റ് പോസ്റ്റ് ചെയ്ത റിവ്യൂ വ്യാപകമായി ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ വിനോദസഞ്ചാരത്തിനെത്തിയതാണ് ഇദ്ദേഹം. ഇതിനിടെലേക്ക് കോമോയുടെ അടുത്തുള്ള ഒരു റെസ്റ്റോറന്‍റില്‍ കയറി.

അവിടെ വച്ച് ഒരു സാൻഡ്‍വിച്ച് ഓര്‍ഡര്‍ ചെയ്തു. കൂടെ ഒരു സുഹൃത്ത് കൂടി ഉണ്ടായിരുന്നതിനാല്‍ സാൻഡ്‍വിച്ച് രണ്ടാക്കി മുറിച്ച് പങ്കിട്ടെടുക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് റെസ്റ്റോറന്‍റ്  ജീവനക്കാരനോട് സാൻഡ്‍വിച്ച് മുറിച്ചുനല്‍കാൻ ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞ്, ഭക്ഷണവും കഴിച്ച് ഇറങ്ങാൻ സമയം ബില്ല് വന്നപ്പോള്‍ ഭക്ഷണങ്ങള്‍ക്കും മറ്റുമായി ചാര്‍ജ് ചെയ്ത തുകയ്ക്ക് പുറമെ രണ്ട് യൂറോ (ഏകദേശം 180 രൂപ) കൂടുതല്‍ കണ്ടു. 

ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിനുള്ള ചാര്‍ജാണെന്ന് റെസ്റ്റോറന്‍റ് പറഞ്ഞു. ഇക്കാര്യമാണ് ടൂറിസ്റ്റ്, സൈറ്റില്‍ റിവ്യൂ എഴുതുന്നിടത്ത് എഴുതിയിരിക്കുന്നത്. വിശദവിവരങ്ങളുള്ള ബില്ലിന്‍റെ ഫോട്ടോയും അദ്ദേഹം കൂടെ വച്ചിരുന്നു.

പലപ്പോഴും ടൂറിസ്റ്റ് സ്പോട്ടുകളിലും മറ്റും ഭക്ഷണങ്ങള്‍ക്കോ അനുബന്ധ സൗകര്യങ്ങള്‍ക്കോ വലിയ തുക ഈടാക്കുമ്പോള്‍ ആരും ഇതിനെതിരെ പ്രതികരിക്കാറില്ല. ഇത് സാമ്പത്തികമായി വളരെ മുന്നില്‍ അല്ലാത്ത വിനോദസഞ്ചാരികളെ സംബന്ധിച്ച് എപ്പോഴും പ്രശ്നം തന്നെയാണ്. എന്നാലിദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ സംഭവം വലിയ ചര്‍ച്ചയാവുകയും വാര്‍ത്തയാവുകയുമെല്ലാം ചെയ്തിരിക്കുകയാണ്.

ഇതോടെ പ്രതികരണവുമായി റെസ്റ്റോറന്‍റും രംഗത്തെത്തി. ഒരു സാൻഡ്‍വിച്ച് രണ്ടാക്കി മുറിക്കല്‍ മാത്രമല്ല കാര്യം, അതിന് രണ്ട് പാത്രങ്ങള്‍ നല്‍കുന്നുണ്ട്, രണ്ട് പ്ലേസ്മാറ്റ്സുണ്ട് ഇതൊക്കെ വൃത്തിയാക്കുന്ന സമയവും അധ്വാനവും കണക്കാക്കിയാണ് അധിക ചാര്‍ജ് ഈടാക്കുന്നത്. അദ്ദേഹം അത് നല്‍കാൻ തയ്യാറാകാതിരുന്നതോടെ ആ ചാര്‍ജ് ഒഴിവാക്കുകയും ചെയ്തതാണ്- ഇതാണ് റെസ്റ്റോറന്‍റിന്‍റെ വിശദീകരണം.

എന്തായാലും വിനോദസഞ്ചാര മേഖലകളില്‍ പൊതുവില്‍ ടൂറിസ്റ്റുകളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പ്രവണതയാണ് മിക്കയിടങ്ങളില്‍ ഉള്ളതെന്നും, ഇതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ആവശ്യമാണ് എന്നുമാണ് അധികപേരുടെയും അഭിപ്രായം. സംഭവം വിവാദമായതോടെ ടൂര്‍ ഓപ്പറേറ്റേഴ്സിന്‍റെ സൈറ്റില്‍ തല്‍ക്കാലം റിവ്യൂ ഇടാൻ സാധിക്കാത്ത അവസ്ഥയായിട്ടുണ്ട്. കാരണം പലരും തങ്ങളുടെ അനുഭവം പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ സൈറ്റ് റിവ്യൂ പങ്കിടുന്നതിനുള്ള സൗകര്യം തല്‍ക്കാലം സസ്പെൻഡ് ചെയ്തുവച്ചിരിക്കുകയാണ്. 

Also Read:- മകളുടെ തലയിലെ പേനിനെ കൊല്ലാറില്ല; കാരണം വെളിപ്പെടുത്തിയ അമ്മയ്ക്ക് ട്രോള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios