കടുവയ്ക്ക് പിന്നാലെ മൊബൈല്‍ ക്യാമറയും കൊണ്ട് പായുന്ന സഞ്ചാരി; വീഡിയോ
പ്രധാനമായും കാടിന്‍റെ സ്വസ്ഥത തകര്‍ക്കുംവിധത്തിലുള്ള ശബ്ദങ്ങളോ, ഇടപെടലുകളോ നടത്താതിരിക്കുക, സസ്യ-ജീവജാലങ്ങളെ പ്രശ്നത്തിലാക്കും വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക, ജൈവസമ്പത്ത് നശിപ്പിക്കാതിരിക്കുക- എന്നിവയെല്ലാമാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
കാട്ടിലേക്ക് യാത്ര പോകാൻ മിക്കവര്‍ക്കും ഇഷ്ടമാണ്. കാടിന്‍റെ മനോഹാരിതയും, വൈവിധ്യമാര്‍ന്ന സസ്യ-ജീവജാലങ്ങളും, വശ്യമായ കാലാവസ്ഥയുമെല്ലാം ഏവരെയും മയക്കുന്നത് തന്നെയാണ്. എന്നാല്‍ കാട്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ സഞ്ചാരികള് വച്ചുപുലര്‍ത്തേണ്ട ചില മര്യാദകളുണ്ട്.
പ്രധാനമായും കാടിന്‍റെ സ്വസ്ഥത തകര്‍ക്കുംവിധത്തിലുള്ള ശബ്ദങ്ങളോ, ഇടപെടലുകളോ നടത്താതിരിക്കുക, സസ്യ-ജീവജാലങ്ങളെ പ്രശ്നത്തിലാക്കും വിധത്തിലുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കുക, ജൈവസമ്പത്ത് നശിപ്പിക്കാതിരിക്കുക- എന്നിവയെല്ലാമാണ് പ്രാഥമികമായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
എന്നാല്‍ പലരും ഈ നിയമങ്ങളൊന്നും പാലിക്കാതെയാണ് കാട്ടിലൂടെ യാത്ര ചെയ്യുക. സമാനമായ രീതിയില്‍ കാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരു സംഘം സഞ്ചാരികളുടെ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
എവിടെ, എപ്പോള്‍ പകര്‍ത്തിയതാണ് ഈ വീഡിയോ എന്നത് വ്യക്തമല്ല. ടൂറിസ്റ്റ് സംഘത്തില്‍ പെട്ട ഒരാള്‍ ഒരു കടുവയ്ക്ക് പിന്നാലെ മൊബൈല്‍ ക്യാമറയും കൊണ്ട് ഓടിപ്പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഏറെ അപകടകരമായൊരു പ്രവണതയാണിത്. ഇതുതന്നെയാണ് സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യം വരുന്ന വീഡിയോ കണ്ടവരും അഭിപ്രായപ്പെടുന്നത്.
ഒരിക്കലും മാതൃകയാക്കാൻ സാധിക്കാത്ത, നമ്മെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്ന രംഗം എന്ന നിലയ്ക്കാണ് സുസാന്ത നന്ദയും വീഡിയോ പങ്കിട്ടിരിക്കുന്നത്.
കാടിനകത്തുള്ള വഴിയിലൂടെ യാത്രയിലാണ് ടൂറിസ്റ്റുകള്‍. ഇടയ്ക്ക് കടുവയെ കണ്ടതാകണം. വാഹനം നിര്‍ത്തി കാഴ്ച കാണുന്നതിനിടയ്ക്ക് ഒരാള്‍ മാത്രം വാഹനത്തില്‍ നിന്നിറങ്ങി മൊബൈല്‍ ക്യാമറയുമായി കടുവയ്ക്ക് പിന്നാലെ ഏറെ ദൂരം പോകുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയത്ത് കടുവ തിരിഞ്ഞ് ആക്രമിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഇദ്ദേഹത്തിന് രക്ഷപ്പെടാൻ മറ്റ് മാര്‍ഗങ്ങളില്ലാതെ വരും.
മിക്കവാറും മനുഷ്യരുടെ ഇത്തരത്തിലുള്ള പെരുമാറ്റം കാട്ടില്‍ കഴിയുന്ന വന്യമൃഗങ്ങള്‍ക്ക് സ്വൈര്യക്കേടും, അതുപോലെ ഭീഷണിയുമാണ്. അതുകൊണ്ട് തന്നെ ഇവര്‍ തിരിച്ച് ആക്രമിക്കുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ഇതെല്ലാം കാട്ടില്‍ യാത്ര ചെയ്യാൻ പോകുമ്പോള്‍ നിര്‍ബന്ധമായും നാം ശ്രദ്ധിക്കേണ്ടതാണ്.
വീഡിയോ കണ്ടുനോക്കൂ...
Also Read:- സഫാരി പാര്‍ക്കില്‍ പെണ്‍സിംഹത്തെ ആക്രമിച്ച് കൊന്ന് ആണ്‍സിംഹം