വലിയ കെട്ടിടത്തിന്‍റെ സണ്‍ഷെയ്ഡില്‍ കളിക്കുന്ന കുഞ്ഞ്; നെഞ്ചിടിപ്പിക്കും വീഡിയോ...
കാണുമ്പോള്‍ തന്നെ പെട്ടെന്ന് നമ്മുടെ മനസിനെ പിടിച്ചുലയ്ക്കുന്ന, നമ്മെ ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയുമെല്ലാം ചെയ്യുന്നൊരു വീഡിയോ ആണിത്.
സോഷ്യല്‍ മീഡിയയില്‍ ദിവസവും എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? അതുപോലെ തന്നെ നമ്മെ ചിന്തിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതും ഒപ്പം ഭയപ്പെടുത്തുന്നതുമായ വീഡിയോകളും ഇത്തരത്തില്‍ വൈറലാകാറുണ്ട്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലായൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കാണുമ്പോള്‍ തന്നെ പെട്ടെന്ന് നമ്മുടെ മനസിനെ പിടിച്ചുലയ്ക്കുന്ന, നമ്മെ ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയുമെല്ലാം ചെയ്യുന്നൊരു വീഡിയോ ആണിത്.
ചൈനയിലെ സെംഗ്സൂവിലുള്ളൊരു ബഹുനില കെട്ടിടത്തില്‍ വളരെ ഉയരത്തിലായുള്ള ഫ്ളോറിലെ ജനാലയ്ക്കല്‍ ഇറങ്ങിയിരുന്ന് കളിക്കുന്ന കുട്ടിയെ ആണ് വീഡിയോയില്‍ കാണുന്നത്. കാഴ്ചയ്ക്ക് മൂന്ന് വയസോ അല്ലെങ്കില്‍ അതിനടുത്തോ മാത്രമാണ് കുട്ടിക്ക് പ്രായം തോന്നുന്നത്.
ഫ്ളാറ്റാണ് ഇതെന്നാണ മനസിലാവുന്നത്. എന്തായാലും ജനാല തുറന്ന് കെട്ടിടത്തിന് പുറത്തായി സണ്‍ഷെയ്ഡിലിറങ്ങിയിരുന്ന് കളിക്കുകയാണ് കുഞ്ഞ്. ജനാലയിലൂടെ ആണ് കുഞ്ഞ് ഇറങ്ങിയിരിക്കുന്നത്. ദൂരെയുള്ള മറ്റൊരു കെട്ടിടത്തിലുള്ളവരാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോ പകര്‍ത്തുന്നതിനിടെ ഭയപ്പാടോടെ ഇവര്‍ ശബ്ദമുണ്ടാക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ചെറിയൊരു അശ്രദ്ധയോ പിഴവോ മതി കുഞ്ഞ് താഴെ വീഴാൻ. അത്രയും ഉയരത്തില്‍ നിന്ന് വീണാല്‍ പിന്നെ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് പറയേണ്ടതില്ലല്ലോ.
കുഞ്ഞ് അപകടകരമാംവിധം കളിക്കുന്നത് മനസിലാക്കി മുതിര്‍ന്നവര്‍ എത്തി കുഞ്ഞിനെ അവിടെ നിന്ന് കയറ്റുന്നുണ്ട്. അപ്പോള്‍ പോലും വേണ്ടത്ര സുരക്ഷയില്ലാതെയാണ് കുഞ്ഞിനെ കയറ്റുന്നത്. ഇതെല്ലാം തന്നെ നമ്മെ ഏറെ പേടിപ്പെടുത്തുന്നതാണ്.
കുട്ടികളെ ഒരു കാരണവശാലും ഇങ്ങനെ അലക്ഷ്യമായി വിടരുത്, അത് എത്രമാത്രം അപകടം ക്ഷണിച്ചുവരുത്തുന്നതാണ് എന്നതാണ് വീഡിയോ കാണിക്കുന്നത്. നിരവധി പേരാണ് സുരക്ഷയെ സംബന്ധിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായി വീഡിയോ ഷെയര്‍ ചെയ്യുന്നതും. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ.
Also Read:- കുളിമുറിയില്‍ ഒരു പാമ്പിനെ കണ്ടാല്‍ പേടിച്ച് അലറുന്ന നമുക്ക് ഇത് കാണാനൊക്കുമോ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-