മുഖത്തെ കറുത്ത പാടുകള്‍‌ മാറ്റാം ഈസിയായി; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

രക്തചന്ദന തടി കല്ലില്‍ അരിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കി എന്നും രാത്രി മുഖത്ത് പുരട്ടുകയായിരുന്നു ചെയ്തത് എന്നും അനില ജോസഫ് പറഞ്ഞു.രക്തചന്ദനം ഇഷ്ടമല്ലാത്തവര്‍ക്ക് മഞ്ഞളും പാല്‍ പാടയും കൂടി ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ഫലം നല്‍കും.

to get rid of dark spots by anila joseph azn

മുഖത്തെ കറുത്ത പാടുകളാണ് ചിലരെ അലട്ടുന്ന പ്രശ്നം. അത് മാറാനുള്ള ടിപ്സ് പങ്കുവച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്. തനിക്ക് ചിക്കന്‍പോക്സ് വന്നതിന് ശേഷമുള്ള പാടുകള്‍ അകറ്റാന്‍ ചെയ്ത പൊടിക്കൈയാണ് അനില ജോസഫ് പങ്കുവച്ചത്.

രക്തചന്ദന തടി കല്ലില്‍ അരിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് തേനും കൂടി ചേര്‍ത്ത് മിശ്രിതമാക്കി എന്നും രാത്രി മുഖത്ത് പുരട്ടുകയായിരുന്നു ചെയ്തത് എന്നും അനില ജോസഫ് പറഞ്ഞു.രക്തചന്ദനം ഇഷ്ടമല്ലാത്തവര്‍ക്ക് മഞ്ഞളും പാല്‍ പാടയും കൂടി ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടുന്നതും ഫലം നല്‍കും. അതുപോലെ തന്നെ വെള്ളരിക്കയുടെയോ ഉരുളക്കിഴങ്ങിന്‍റെയോ നീര് മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

അതുപോലെ തന്നെ പലരെയും അലട്ടുന്ന ഒരു ചര്‍മ്മ പ്രശ്നമാണ് മുഖത്തെ ചുളിവുകള്‍. പ്രായം കൂടുന്തോറും ചര്‍മ്മത്തിൽ ചുളിവുകള്‍ ഉണ്ടാകാം.  ചർമ്മത്തിന് ശരിയായ സംരക്ഷണം നൽകിയാല്‍  അകാലത്തില്‍  ഉണ്ടാകുന്ന ചുളിവുകളെ അകറ്റാം എന്നാണ്  അനില ജോസഫ് പറയുന്നത്.ചുളിവുകള്‍ വരാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. എപ്പോഴും മുഖം മോയിസ്ചറൈസറായി വയ്ക്കുക. ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നതെന്നും അവര്‍ പറയുന്നു. അതുപോലെ തന്നെ സണ്‍സ്ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പരിധി വരെ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും പതിവായി താന്‍ മോയിസ്ചറൈസര്‍ ക്രീമും സണ്‍സ്ക്രീന്‍ ലോഷനും ഉപയോഗിക്കാറുണ്ടെന്നും അനില ജോസഫ് പറയുന്നു. 

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ഒരു പാക്കിനെ കുറിച്ചും അനില ജോസഫ് പങ്കുവയ്ക്കുന്നുണ്ട്. ഇതിനായി ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുക്കുക. അതിലേയ്ക്ക് കുറച്ച് നാരങ്ങാനീരും തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഇത് ചെയ്യുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

 

Also Read: 50കളിലെ ചർമ്മ സംരക്ഷണം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios