കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറ്റാൻ പരീക്ഷിക്കാം ഈ പതിമൂന്ന് വഴികള്‍...

ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്.

tips to remove dark circles under the eyes azn

കണ്‍തടങ്ങളിലെ കറുത്ത പാട് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതൽ സമയം ഉപയോഗിക്കുന്നത് തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്. 

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. ഇത് കണ്ണിനു താഴെ കറുപ്പ് നിറം വരാതെ സൂക്ഷിക്കും.

രണ്ട്...

പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ലോഷന്‍ കണ്ണിന് താഴെ നിര്‍ബന്ധമായി ഇടണം. രാത്രിയിൽ കിടക്കുന്നതിനു മുന്‍പും രാവിലെ ഉറക്കമുണരുമ്പോഴും ഏതെങ്കിലും മോയ്സ്ചറൈസിങ്ങ് ക്രീം ഉപയോഗിക്കുന്നതും നല്ലതാണ്.

മൂന്ന്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

നാല്...

ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവച്ച ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും.

അഞ്ച്...

കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാൻ കോഫി കൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.  

ആറ്...

ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും. 

ഏഴ്...

തക്കാളിനീര്  കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയുന്നതും കണ്‍തടത്തിലെ കറുപ്പ് നിറമകറ്റും. ലൈക്കോപീനിന്റെ നല്ല ഉറവിടമാണ് തക്കാളി. ഇത് ചർമ്മത്തെ മൃദുവാക്കാനും സഹായിക്കും.

എട്ട്...

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ്  കണ്‍തടങ്ങളില്‍ വയ്ക്കുക. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

ഒമ്പത്...

ഓറഞ്ച് തൊലി പൊടിച്ചത് ഒരു ടീസ്പൂണും രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം കണ്ണിന് താഴെ പുരട്ടാം. 10  മിനിറ്റിന് ശേഷം കഴുകി കളയാം.

പത്ത്...

ബദാംപരിപ്പ് പാലില്‍ അരച്ചെടുത്ത് കണ്‍തടങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് വ്യത്യാസം അറിയാന്‍ സഹായിക്കും. 

പതിനൊന്ന്...

കണ്‍തടത്തിലെ കറുപ്പ് മാറുന്നതിനായി കറ്റാര്‍വാഴ ജെല്ല് പുരട്ടുന്നതും നല്ലതാണ്. 

പന്ത്രണ്ട്...

സ്ട്രോബെറി നീര് തുളസിയിലയും വെള്ളരിക്കാ നീരും കലർത്തി കണ്ണിനു ചുറ്റും പുരട്ടുന്നത് ഇരുണ്ട പാടുകൾ കുറയ്ക്കാൻ സഹായിക്കും.

പതിമൂന്ന്...

അവാക്കാഡോയുടെ പള്‍പ്പും ബദാം ഓയിലും ചേർത്ത് കണ്ണുകൾക്ക് താഴെ പുരട്ടുന്നത് ഇരുണ്ട നിറം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പച്ചക്കറികള്‍...

Latest Videos
Follow Us:
Download App:
  • android
  • ios