Lose Belly Fat: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍...

എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

Tips to reduce belly fat

വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പലരുടെയും പ്രധാന പ്രശ്നം. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല.  എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാല്‍ മതി എന്നാണ് പലരുടെയും ചിന്ത. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. 

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. കൊഴുപ്പുള്ള ഭക്ഷണം ഒഴിവായാല്‍ വയറിലെ കൊഴുപ്പും ഒഴിവാകും. 

രണ്ട്...

പഞ്ചസാരയുടെ ഉപയോഗം, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം എന്നിവ കുറയ്ക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

മൂന്ന്...

ഉച്ചയ്ക്ക് വയറു നിറച്ച് ചോറ് കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കുകയാണ് വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത്. പകരം 
പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

നാല്...

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇവ വിശപ്പിനെ നിയന്ത്രിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. 

അഞ്ച്...

ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങൾ വരെ വ്യക്തമാക്കുന്നുണ്ട്. അഞ്ചില്‍ താഴെ മാത്രം കലോറി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടീ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം. രാവിലെ വെറും വയറ്റില്‍ ഗ്രീന്‍ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. 

ആറ്...

നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് കഴിക്കുമ്പോള്‍ വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നാം. അതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയവ പതിവായി കഴിക്കാം. 

ഏഴ്...

സ്ട്രെസ്സ് കൂടുമ്പോൾ വയറിൽ കൊഴുപ്പ് അടിയുന്നതിന്റെ തോത് കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ സ്ട്രെസ്സ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

എട്ട്...

ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ  വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ പ്രയാസമാണ്. അതിനാൽ, വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക.

ഒമ്പത്...

വ്യായാമം ഇല്ലാതെ ഒന്നും നടക്കില്ല. എയ്റോബിക് വ്യായാമങ്ങൾ അമിത കലോറി എരിച്ചുകളയുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. അതിനാല്‍ ദിവസവും 30 മിനിറ്റ് വീതം വ്യായാമം ചെയ്യുക.

Also Read: എപ്പോഴും ക്ഷീണമാണോ? ഈ രണ്ട് വിറ്റാമിനുകളുടെ കുറവാകാം...

Latest Videos
Follow Us:
Download App:
  • android
  • ios