Chapped Lips : മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഇക്കാര്യങ്ങള്‍...

ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. മഞ്ഞുകാലത്ത്  ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്.

Tips To Keep Lips Soft And Smooth In Cold Weather

മഞ്ഞുകാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് പലരുടെയും ആത്മവിശ്വാസം തന്നെ കെടുത്തുന്നതാകാം. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. അതിനാല്‍ ചുണ്ടുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. 

മഞ്ഞുകാലത്ത്  ചുണ്ടിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ത്താന്‍ അടുക്കളയില്‍ തന്നെ ചില പൊടിക്കൈകളുണ്ട്. അത്തരത്തില്‍ ചിലത് നോക്കാം... 

ഒന്ന്...

വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും.

രണ്ട്...

വെള്ളരിക്കയുടെ കഷ്ണങ്ങള്‍ കൊണ്ട് ചുണ്ടില്‍ വെറുതെ മസാജ് ചെയ്യുകയോ അല്ലെങ്കില്‍ ഇത് അരച്ച് ചുണ്ടില്‍ പുരട്ടുകയോ ചെയ്യുന്നത് ചുണ്ടുകളുടെ വരൾച്ച മാറാന്‍ സഹായിക്കും. 

മൂന്ന്...

പഞ്ചസാര നല്ലൊരു സ്ക്രബറാണ്. ഇത് ചുണ്ടിലെ മൃതകോശങ്ങളെ അകറ്റി ചുണ്ടിന് ഭംഗി നൽകാൻ സഹായിക്കും. ഇതിനായി ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ കൊണ്ട് ചുണ്ടിൽ മൃദുവായി ഉരസുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

പ്രകൃതിദത്തമായ മോയിസ്ചറൈസര്‍ ആണ് തേന്‍. അതിനാല്‍ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാന്‍ തേന്‍ സഹായിക്കും. ഇതിനായി തേന്‍ നേരിട്ട് ചുണ്ടില്‍ തേച്ച് മസാജ് ചെയ്യാം. ഇത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.

അഞ്ച്...

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ ജെൽ. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ നേരിട്ട് ചുണ്ടില്‍ പുരട്ടുകയോ വെളിച്ചെണ്ണയില്‍ കറ്റാർവാഴ ജെൽ ചേർത്ത് ചുണ്ടിൽ പുരട്ടുകയോ ചെയ്യാം. പതിവായി ചെയ്യുന്നത് ചുണ്ടുകളിലെ വരള്‍ച്ച മാറാന്‍ സഹായിക്കും. 

ആറ്...

ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്ന ഔഷധമാണ് നെയ്യ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നെയ്യ് ചുണ്ടില്‍ പുരട്ടി മസാജ് ചെയ്യാം.  

ഏഴ്...

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും. ഒലീവ് ഓയിലും റോസ് വാട്ടറും ചേർത്ത് പുരട്ടുന്നതും നല്ലതാണ്. 

എട്ട്...

പാല്‍ ചുണ്ടില്‍ തേക്കുന്നതും നല്ലതാണ്. പാലിലടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചുണ്ടിലെ വരള്‍ച്ച തടയാന്‍ സഹായിക്കും. 

Also Read: മുഖത്തെ കരുവാളിപ്പ് മാറാനും ചര്‍മ്മം തിളങ്ങാനും സ്​ട്രോബെറി ഇങ്ങനെ ഉപയോഗിക്കാം...


 

Latest Videos
Follow Us:
Download App:
  • android
  • ios