പാത്രം കഴുകുന്ന സോപ്പോ ലോഷനോ പെട്ടെന്ന് തീര്‍ന്നാല്‍ ഇതാ ഈ ടിപ്സ് പയറ്റിനോക്കൂ...

മിക്ക വീടുകളിലും വാങ്ങിക്കാൻ മറന്നുപോകുന്ന സാധനങ്ങള്‍ക്ക് ഒരു സ്വഭാവമുണ്ടായിരിക്കും. അതില്‍ പെടുന്നതാണ് ഈ പഞ്ചസാരയും സോപ്പും തേയിലയും ഒക്കെ. ഇങ്ങനെ പെട്ടെന്ന് പാത്രം കഴുകുന്ന സോപ്പോ ലോഷനോ എല്ലാം തീര്‍ന്നുപോയാല്‍ പരിഹാരമായി ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്...

tips to clean utensils if there is no dishwashing soap or liquid hyp

വീട്ടുസാധനങ്ങള്‍ എത്ര പതിവായി വാങ്ങിച്ച് സൂക്ഷിച്ചാലും ഇടയ്ക്കെങ്കിലും ചില അബദ്ധങ്ങള്‍ നമുക്ക് പറ്റാറില്ലേ? പെട്ടെന്ന് തേയിലയോ പഞ്ചസാരയോ തീര്‍ന്നുപോവുക, അല്ലെങ്കില്‍ സോപ്പോ സോപ്പുപൊടിയോ അത്യാവശ്യത്തിന് നോക്കുമ്പോള്‍ കാലിയായിരിക്കുന്നത്- ഒക്കെ ഇങ്ങനെ സംഭവിക്കുന്ന അബദ്ധങ്ങളുടെ കൂട്ടത്തില്‍ കൂട്ടാവുന്ന കാര്യങ്ങളാണ്. 

മിക്ക വീടുകളിലും ഇങ്ങനെ വാങ്ങിക്കാൻ മറന്നുപോകുന്ന സാധനങ്ങള്‍ക്ക് ഒരു സ്വഭാവമുണ്ടായിരിക്കും. അതില്‍ പെടുന്നതാണ് ഈ പഞ്ചസാരയും സോപ്പും തേയിലയും ഒക്കെ. ഇങ്ങനെ പെട്ടെന്ന് പാത്രം കഴുകുന്ന സോപ്പോ ലോഷനോ എല്ലാം തീര്‍ന്നുപോയാല്‍ പരിഹാരമായി ചെയ്യാവുന്ന ചില പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്...

ഒന്ന്...

അത്യാവശ്യമായി പാത്രം വൃത്തിയാക്കിയെടുത്തേ മതിയാകൂ എന്നുണ്ടെങ്കില്‍ ഒരു വഴിയുള്ളത്, നല്ല ചൂടുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകിയെടുക്കാമെന്നതാണ്. പാത്രത്തിലെ എണ്ണമയവും അണുക്കളുമെല്ലാം പോകാൻ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ മതിയാകും. 

രണ്ട്...

നല്ലൊരു ക്ലീനിംഗ് ഏജന്‍റാണ് ബേക്കിംഗ് സോഡ. ഇത് പലര്‍ക്കും അറിയില്ലെന്ന് മാത്രം. ബേക്കിംഗ് സോഡയിട്ടും പാത്രം ഉരച്ചുകഴുകാവുന്നതാണ്. പാത്രങ്ങള്‍ നല്ലതുപോലെ വൃത്തിയാക്കാൻ ഇത് മതി.

മൂന്ന്...

ചെറുനാരങ്ങ ഇരിപ്പുണ്ടെങ്കില്‍ അതും അല്‍പം ഉപ്പും ചേര്‍ത്ത് കഴുകിയാലും തല്‍ക്കാലം പാത്രങ്ങള്‍ നല്ല വൃത്തിയായി കിട്ടും. പാത്രങ്ങളിലെ മെഴുക്കും ഗന്ധവുമെല്ലാം കളയാൻ ഇവയ്ക്കാകും. അതുപോലെ തന്നെ രോഗാണുക്കളെയും ഒരു പരിധി വരെ നശിപ്പിക്കാൻ ചെറുനാരങ്ങയ്ക്ക് കഴിയും. 

നാല്...

മറ്റൊരു കിടിലൻ ക്ലീനിംഗ് ഏജന്‍റാണ് വിനാഗിരി. ഇത് വച്ചും പാത്രങ്ങള്‍ വൃത്തിയാക്കിയെടുക്കാവുന്നതാണ്. പാത്രം മെഴുക്കെല്ലാം അകന്ന് വൃത്തിയാക്കാനും ഒപ്പം രോഗാണുക്കളെ നശിപ്പിക്കാനും, പാത്രങ്ങളിലെ കറ നീങ്ങാനുമെല്ലാം വിനാഗിരി സഹായിക്കുന്നു. 

അഞ്ച്...

കഞ്ഞിവെള്ളവും ഇതുപോലെ പാത്രങ്ങള്‍ വൃത്തിയാക്കാൻ എടുക്കാവുന്നതാണ്, കെട്ടോ. സ്പോഞ്ചോ മറ്റോ ക‍ഞ്ഞിവെള്ളത്തില്‍ മുക്കി പാത്രം തേച്ച് ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുക്കാം. പാത്രങ്ങളിലെ മെഴുക്ക് കളയാൻ തല്‍ക്കാലമെല്ലാം ഇത് നല്ല പരിഹാരമാണ്. 

Also Read:- കെമിക്കലില്ലാതെ ഭക്ഷണങ്ങള്‍ക്ക് കളര്‍ കൊടുക്കാം?; ഇതാ ഇങ്ങനെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios