അവഗണനകൾ ഏൽക്കേണ്ടി വരുമ്പോൾ തളരാതിരിക്കാൻ നാം ചെയ്യേണ്ടത്

പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ  അവഗണന നേരിടേണ്ടി വന്നാൽ വളരെ സെൻസിറ്റീവായ ഒരു വ്യക്തിയാക്കി  നമ്മെ അത് മാറ്റിയേക്കാം. എന്റെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അവഗണന ഏൽക്കേണ്ടി വന്നേക്കാം എന്നും സ്വയം കുറ്റപ്പെടുത്തലും എല്ലാം സ്വന്തം തെറ്റാണെന്നുള്ള ചിന്തയും മനസ്സിൽ ആഴത്തിൽ പതിഞ്ഞേക്കാം. 

tips on how to deal with rejection

ഒറ്റപ്പെടൽ അനുഭവിക്കുക, എപ്പോഴും നമുക്ക് കൂട്ടായി ഉണ്ടായിരിക്കും എന്നുള്ള വ്യക്തി അകന്നു പോവുക  എന്നിവയൊക്കെ നമുക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.  അത് ജീവിതപങ്കാളിയുടെ ഭാഗത്തുനിന്ന് ആകട്ടെ,  സുഹൃത്തുക്കളിൽ നിന്നാകട്ടെ, മക്കളിൽ നിന്നോ, ജോലിസ്ഥലത്ത് നമുക്കൊപ്പം ഉള്ളവരിൽ നിന്നും ഒക്കെ ആകട്ടെ ഏതായിരുന്നാലും അവഗണന എന്നത് മനസ്സിന് വലിയ മുറിവേൽപ്പിക്കാൻ സാധ്യതയുള്ള ഒന്നാണ്. 

പ്രത്യേകിച്ചും ചെറിയ പ്രായത്തിൽ  അവഗണന നേരിടേണ്ടി വന്നാൽ വളരെ സെൻസിറ്റീവായ ഒരു വ്യക്തിയാക്കി  നമ്മെ അത് മാറ്റിയേക്കാം. എന്റെ ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും അവഗണന ഏൽക്കേണ്ടി വന്നേക്കാം എന്നും സ്വയം കുറ്റപ്പെടുത്തലും എല്ലാം സ്വന്തം തെറ്റാണെന്നുള്ള ചിന്തയും മനസ്സിൽ ആഴത്തിൽ പതിഞ്ഞേക്കാം. 

പല ചോദ്യങ്ങളും അപ്പോൾ നമ്മുടെ മനസ്സിലേക്ക് തുടർച്ചയായി വന്നേക്കാം. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ സംഭവിക്കുന്നത്?  ഇത്രമേൽ ആത്മാർത്ഥമായി ഞാൻ ഇടപെട്ടിട്ടും എന്തുകൊണ്ട് എന്നെ അവഗണിക്കുന്നു? ഞാൻ എത്ര ശ്രമിച്ചിട്ടും എന്തുകൊണ്ടാണ് ഈ അവഗണ  അവസാനിക്കാത്തത്?

ഈ ഒറ്റപ്പെടലിൽ ഇനി എനിക്ക് മുന്നോട്ട് ഒന്നും ചെയ്യാനാവില്ല എന്ന തോന്നൽ. നിസ്സഹായത തോന്നുന്ന അവസ്ഥ.
ഇത്തരം സാഹചര്യങ്ങളിൽ നാം ചിന്തിക്കേണ്ടത് എന്ത്? മറ്റുള്ളവരിൽ നിന്നും അമിതമായി പ്രതീക്ഷിക്കുന്ന ഒരു വ്യക്തിത്വമാണോ നമ്മുടേത്? മറ്റൊരാൾ നമ്മെ അവഗണിച്ചാൽ മുന്നോട്ട് ഒരു നിമിഷം പോലും നിലനിൽക്കാൻ സാധ്യമല്ല എന്നുള്ള ചിന്താഗതിയാണോ നമ്മുടേത്? നമ്മുടെ വ്യക്തിത്വം നമ്മുടെ ജീവിതം ഒക്കെ നിലനിർത്തുന്നത് മറ്റുള്ളവരെ ആശ്രയിച്ചു മാത്രമാണ് എന്നാണോ നാം ചിന്തിക്കുന്നത്? 

മുൻപ് പറഞ്ഞ ചോദ്യങ്ങൾക്കെല്ലാം ഉത്തരം അതെ എന്നാണെങ്കിൽ നമ്മുടെ ചിന്താഗതിയിൽ മാറ്റം വരുത്തേണ്ടതായി ഉണ്ടോ എന്ന് ഒന്ന് പരിശോധിച്ചു നോക്കാം. ഇനി പറയാൻ പോകുന്ന ചോദ്യങ്ങൾ സ്വയം ചോദിച്ചു നോക്കുന്നത് അവഗണനമൂലം മനസ്സ് വിഷാദത്തിലേക്ക് പോകാതെ തടയാൻ സഹായിക്കും.

മറ്റുള്ളവരിൽ നിന്നും അമിതമായി പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നതാണോഎൻറെ ഇപ്പോഴത്തെ സങ്കടങ്ങൾക്ക് കാരണം? ഒരാൾ വ്യക്തി അവഗണിക്കുന്നത് കൊണ്ട് അവസാനിക്കുന്നതാണോ എൻറെ ജീവിതം? ജീവിതത്തിൽ എത്രയോ പ്രതിസന്ധി ഘട്ടങ്ങളിൽ നിലനിൽക്കാൻ എന്നെ മുൻപ് സഹായിച്ച കാര്യങ്ങൾ എന്തൊക്കെ? 

പലപ്പോഴും നമ്മുടെ കരുത്തിനെയും പ്രതിസന്ധിഘട്ടത്തിൽ നിലനിൽക്കാനുള്ള കഴിവിനെയും നമ്മൾ മറന്നു പോകുന്ന അവസ്ഥ ഉണ്ടായേക്കാം. എന്നാൽ അവയെല്ലാം ചിന്തിച്ചു നോക്കി ഈ അവസ്ഥയിൽ നിന്നും കരകയറാൻ നമ്മൾ പ്രാപ്തരാണ് എന്നുള്ളത് തിരിച്ചറിയുക. 

സാവധാനം ഇപ്പോൾ ഉണ്ടായ പ്രശ്നങ്ങളെ അംഗീകരിക്കാൻ തയ്യാറാവുക.  മാറ്റാൻ കഴിയാത്ത ചില കാര്യങ്ങളെ അംഗീകരിക്കുക എന്നുള്ളത് മനസ്സിന് ശാന്തത തിരിച്ചുപിടിക്കാൻ വളരെ  പ്രധാനമാണ്. അംഗീകരിക്കുക എന്നതിൻറെ അർത്ഥം എല്ലാം സഹിക്കുക എന്നല്ല, പകരം സ്വയം കരുത്ത് നേടിയെടുക്കാൻ ഇതിലൂടെ കഴിയുക, ജീവിതം തിരിച്ചുപിടിക്കാൻ ഇതിലൂടെ ശ്രമം നടത്തുക എന്നതൊക്കെയാണ്.

ജീവിതം മുൻപുള്ള രീതിയിലേക്ക് മാറ്റിയെടുക്കാൻ മുൻപ് ചെയ്തുപോന്നിരുന്ന കാര്യങ്ങളെ വീണ്ടും ചെയ്യാൻ  തുടങ്ങുക.  ഇതിന് സുഹൃത്തുക്കളുടെ സഹായം തേടാം.  പലപ്പോഴും  നമ്മുടെ പ്രശ്നങ്ങൾ മറ്റൊരാളോടു തുറന്നു പറയുന്നത് ശരിയല്ല എന്നുള്ള ഒരു ചിന്താരീതി പലർക്കും ഉണ്ടായേക്കാം.  

മറ്റുള്ളവരെല്ലാവരും സന്തോഷമായി ജീവിക്കുകയും ഞാൻ മാത്രം പ്രശ്നങ്ങളിലൂടെ കടന്നുപോവുകയും  ചെയ്യുന്നു എന്നുള്ള തെറ്റായ ധാരണയാകാം അതിന് പിന്നിൽ. ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായവും തേടാം.
നമ്മെ പറ്റി നമുക്കുള്ള ധാരണയിലും വിശ്വാസത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയെടുക്കുക എന്നുള്ളതാണ് നമ്മുടെ സെൻസെറ്റിവിറ്റി കുറയ്ക്കാനും അവഗണനയെ നേരിട്ട് മുന്നോട്ടുപോകാനും നമ്മെ സഹായിക്കുക.  കോഗ്നിറ്റീവ്  ബിഹേവിയർ  തെറാപ്പി (CBT) എന്ന മനഃശാസ്ത്ര ചികിത്സ ഇതിന് വളരെ ഫലപ്രദമാണ്.

എഴുതിയത്: 

പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

ആത്മവിശ്വാസക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ചെയ്യേണ്ടത് ഇത്രമാത്രം
 

Latest Videos
Follow Us:
Download App:
  • android
  • ios