കുട്ടികൾ തമ്മിൽ വഴക്കിടുമ്പോഴുണ്ടാകുന്ന സമ്മർദ്ദം; രക്ഷിതാക്കൾ അറിയണം ഇക്കാര്യങ്ങൾ

സാധാരണ വീടുകളിൽ കാണുന്നത് കുട്ടികൾ തമ്മിൽ എന്തെങ്കിലും കാര്യത്തിൽ വഴക്കടിക്കുമ്പോൾ പേരൻസ് ഇടപെടുകയും മുൻവിധിയോട് കൂടി  മൂത്ത കുട്ടികളെ കൂടുതലായി ശകാരിക്കുന്നത് കാണാറുണ്ട്. ഒരുപക്ഷേ അവരായിരിക്കാം ഈ തെറ്റ് ചെയ്തിരിക്കുന്നത് എന്നിരുന്നാലും അവരെ വഴക്ക് പറയാതെ അവിടെ നിങ്ങൾ ഒരു മീഡിയേറ്ററുടെ റോളാണ്  ഏറ്റെടുക്കേണ്ടതുണ്ട്.  

tips for parents when their children are fighting

കുട്ടികൾ തമ്മിൽ വഴക്കുണ്ടാകുന്നത് സ്വാഭാവികമാണ്. സ്നേഹത്തോടെ ഇരുന്ന്‌ കളിക്കുന്നതിനിടയിലാകാം അവർ പെട്ടെന്ന് അടികൂടുന്നത്. എന്നാൽ, തമ്മിൽ കണ്ടാൽ എപ്പോഴും വഴക്കിടുന്നവരുമുണ്ട്. ഈ വഴക്കുകൾ പരിഹരിക്കാൻ ചില രക്ഷിതാക്കൾ ഏറെ പ്രയാസപ്പെടുന്നത് കാണാം. കുട്ടികൾക്കിടയിലെ വഴക്കുകൾ ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിനെ കുറിച്ച് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസലറായ ജയേഷ് കെ ജി എഴുതുന്ന ലേഖനം...

കുട്ടികൾ തമ്മിൽ വഴക്കുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. എന്നാൽ ദിവസവും ഇതു തന്നെയാണ് അവസ്ഥയെങ്കിലോ പേരന്റ്സിന് അതൊരു തലവേദന ആയിരിക്കും. ചില വീടുകളിൽ പ്രത്യേകിച്ച് മൂത്ത കുട്ടി പറയുകയാണ് എന്നെക്കാളും അച്ഛനും അമ്മയ്ക്കും കൂടുതൽ ഇഷ്ടം രണ്ടാമത്തെ കുട്ടിയെയാണ്  അല്ലെങ്കിൽ മൂന്നാമത്തെ കുട്ടിയെയാണ് എന്ന്. തിരിച്ചും അതേ പോലെ തന്നെ താഴെയുള്ള മക്കളും പറയും. ചില ആൺകുട്ടികൾ പറയുന്നത് സഹോദരിയെയാണ് എല്ലാവർക്കും ഏറെ ഇഷ്ടമെന്ന് പെൺകുട്ടികൾ പറയും ആൺകുട്ടികളെയാണ് അമ്മയ്ക്ക് അച്ഛനും ഏറെ ഇഷ്ടമെന്ന് . 

നിങ്ങളുടെ മക്കൾ ശത്രുക്കളെ പോലെ പെരുമാറുന്നത് എന്തു കൊണ്ട് ? എങ്ങനെ പരിഹരിക്കാം ?

കുട്ടികൾ തമ്മിൽ വഴക്കുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. എന്നാൽ ദിവസവും ഇതു തന്നെയാണ് അവസ്ഥയെങ്കിലോ പേരന്റ്സിന് അതൊരു തലവേദന ആയിരിക്കും. ചില വീടുകളിൽ പ്രത്യേകിച്ച് മൂത്ത കുട്ടി പറയുകയാണ് എന്നെക്കാളും അച്ഛനും അമ്മയ്ക്കും കൂടുതൽ ഇഷ്ടം രണ്ടാമത്തെ കുട്ടിയെയാണ്  അല്ലെങ്കിൽ മൂന്നാമത്തെ കുട്ടിയെയാണ് എന്ന്. തിരിച്ചും അതേ പോലെ തന്നെ താഴെയുള്ള മക്കളും പറയും. ചില ആൺകുട്ടികൾ പറയുന്നത് സഹോദരിയെയാണ് എല്ലാവർക്കും ഏറെ ഇഷ്ടമെന്ന് പെൺകുട്ടികൾ പറയും ആൺകുട്ടികളെയാണ് അമ്മയ്ക്ക് അച്ഛനും ഏറെ ഇഷ്ടമെന്ന് . 

രണ്ടോ അതിലധികമോ കുട്ടികളുള്ള വീടുകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത്. ചെറുപ്പത്തിൽ  തന്നെ ഇത്തരം പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിച്ചില്ലെങ്കിൽ ഒരുപക്ഷേ  മക്കൾക്കിടയിൽ അനാവശ്യമായ വഴക്കുകൾക്കും  പരിഭവങ്ങൾക്കും പിണക്കങ്ങൾക്കും കയ്യേറ്റത്തിനും അതിരു കടന്നാൽ  കൊലപാതകങ്ങൾക്കു വരെ കാരണമായേക്കാം.  കുട്ടികൾക്കിടയിലെ അനാവശ്യമായ ഇത്തരം  മത്സരങ്ങളും അടിപിടിയും  ഇല്ലാതാക്കുന്നതിന് രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

 1) ഒരിക്കലും മക്കളെ കമ്പയർ ചെയ്ത് സംസാരിക്കരുത്:

എല്ലാ പേരൻസും മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം നിങ്ങളുടെ മക്കൾ ഓരോരുത്തരും വ്യത്യസ്തരാണ്. ആദ്യം ജനിക്കുന്ന കുട്ടിയുടെ സ്വഭാവമായിരിക്കില്ല രണ്ടാമത്തെ ആൾക്ക്. രണ്ടാമത്തെ ആളിൽ നിന്നും വ്യത്യസ്തനായിരിക്കും മൂന്നാമത്തെയാൾ. അതുകൊണ്ട് മക്കൾ ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകൾ മനസ്സിലാക്കി പെരുമാറുക. ഇതുമൂലം  അവരെ നല്ല രീതിയിൽ കൺട്രോൾ ചെയ്യുവാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കുവാനും സാധിക്കും.  

2) പ്രായത്തിനനുസരിച്ച് മാത്രമേ സ്നേഹിക്കാൻ കഴിയൂ എന്ന് കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക:   

അതായത് രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനുശേഷം മൂത്ത കുട്ടിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് എന്നെക്കാൾ  കൂടുതൽ ഇഷ്ടവും സ്നേഹവും കെയറിങ്ങും കിട്ടുന്നത് രണ്ടാമത്തെ കുട്ടിക്കാണെന്ന്. രണ്ടാമത്തെ കുട്ടിക്ക് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന സ്നേഹവും പരിചരണവും ഇതേ പ്രായത്തിൽ നിനക്കും കിട്ടിയിരുന്നു എന്ന്  മൂത്ത കുട്ടിയെ നിങ്ങൾ  ഉദാഹരണ സഹിതം പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോഴാണ് അവർക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ.

Read more കുട്ടികളിലെ അമിത ദേഷ്യം എങ്ങനെ നിയന്ത്രിക്കാം?

 3) കുട്ടികളുടെ വികാരങ്ങളെ നിങ്ങൾ ഒരിക്കലും അടിച്ചമർത്തരുത്:

കുട്ടികളിൽ ചിലർ പെട്ടെന്ന് ദേഷ്യവും  വാശിയും അമിതമായി പ്രകടിപ്പിക്കുന്നവരായിരിക്കും. ഇത്തരം സന്ദർഭങ്ങളിൽ "നീ എന്തിനാണ് അനാവശ്യമായി ദേഷ്യപ്പെടുന്നത് നീ വലിയ കുട്ടിയായില്ലേ?" എന്നു പറഞ്ഞു അവരെ  പുച്ഛിക്കുകയോ കളിയാക്കുകയോ ചെയ്യരുത്.

കുട്ടികൾ ദേഷ്യപ്പെടുകയോ കരയുകയോ ചെയ്യുന്ന സമയത്ത് അവരെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുക  അതിനുശേഷം അവരുടെ ഇത്തരം ഇത്തരത്തിൽ പെരുമാറുവാനുള്ള കാരണങ്ങൾ മനസ്സിലാക്കുകയും അതു പരിഹരിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.  അങ്ങനെ പ്രവർത്തിക്കുമ്പോൾ നല്ലൊരു പേരന്റ് ചൈൽഡ് റിലേഷൻഷിപ്പ് ഫാമിലിയിൽ ബിൽഡ് ചെയ്തെടുക്കാൻ കഴിയും

 4) കുട്ടികൾ തമ്മിലുള്ള വഴക്കുകൾക്കിടയിൽ വഴക്കുകൾ ഉണ്ടാകുമ്പോൾ പക്വതയോടെ പെരുമാറുക: 

സാധാരണ വീടുകളിൽ കാണുന്നത് കുട്ടികൾ തമ്മിൽ എന്തെങ്കിലും കാര്യത്തിൽ വഴക്കടിക്കുമ്പോൾ പേരൻസ് ഇടപെടുകയും മുൻവിധിയോട് കൂടി മൂത്ത കുട്ടികളെ കൂടുതലായി ശകാരിക്കുന്നത് കാണാറുണ്ട്. ഒരുപക്ഷേ അവരായിരിക്കാം ഈ തെറ്റ് ചെയ്തിരിക്കുന്നത് എന്നിരുന്നാലും അവരെ വഴക്ക് പറയാതെ അവിടെ നിങ്ങൾ ഒരു മീഡിയേറ്ററുടെ  റോളാണ്  ഏറ്റെടുക്കേണ്ടതുണ്ട്.  അവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം അവർ തന്നെ കണ്ടെത്തുവാനുള്ള സാഹചര്യം നിങ്ങൾ  ഉണ്ടാക്കണം. പ്രശ്നം അവർക്ക് തീർക്കാൻ പറ്റുന്നില്ലെങ്കിൽ മാത്രം  ഇടപെടുക. പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമ്പോൾ (നിങ്ങൾ ഒരു മീഡിയേറ്റർ ആകുമ്പോൾ) കുട്ടികൾക്ക് കുട്ടികൾക്കിടയിൽ ആത്മബന്ധം വളരും.

5) മക്കളുടെ കഴിവുകൾ കണ്ടെത്തി കഴിയും വിധം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക: 

പേരൻസിന്റെ സ്വപ്നങ്ങൾ മക്കളിലൂടെ യാഥാർത്ഥ്യമാക്കുവാനാണ് ഒട്ടുമിക്ക മാതാപിതാക്കളും ശ്രമിക്കുന്നത്. എന്നാൽ നിങ്ങൾ ആഗ്രഹങ്ങൾ പൂർത്തീകരിക്കുവാനുള്ള കഴിവ് അവർക്ക് ഇല്ലെങ്കിലോ? മക്കൾ ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമായിരിക്കും അത് തിരിച്ചറിഞ്ഞ് ശരിയായ വഴിയിലൂടെ അവരെ നയിക്കുവാൻ ശ്രമിച്ചാൽ കുട്ടികൾക്ക് മികച്ച വിജയങ്ങൾ നേടിയെടുക്കുവാൻ സാധിക്കും

6) വീടുകളിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും  ഓരോ മക്കൾക്കും കൃത്യമായി ഡിവൈഡ് ചെയ്തു നൽകുക:

പലപ്പോഴും പല വീടുകളിലും കാണുന്നത് ചില കുട്ടികൾക്ക് മാത്രം കൂടുതൽ ഉത്തരവാദിത്വം എന്നതാണ്.  മൂത്ത കുട്ടിക്കാണ് കൂടുതൽ ഉത്തരവാദിത്വം ഏൽപ്പിക്കാറ്.  ഒരാളെ മാത്രമായി നിങ്ങൾ ഉത്തരവാദിത്വം ഏൽപ്പിക്കരുത്.  ജെൻഡർ വ്യത്യാസമില്ലാതെ മകനും മകൾക്കും  വീട്ടിലെ ഉത്തരവാദിത്തങ്ങൾ പ്രായത്തിനനുസരിച്ച് നൽകുക. അതായത് പത്തു വയസ്സായ കുട്ടിക്ക് ചെയ്യുവാൻ പറ്റുന്ന കാര്യങ്ങൾ ആ കുട്ടിക്ക് നൽകുക 15 വയസ്സായ കുട്ടിക്ക് ചെയ്യുവാൻ പറ്റുന്ന കാര്യങ്ങൾ ആ കുട്ടിക്കും നൽകുക. അങ്ങനെ വരുമ്പോഴാണ് കുട്ടികൾക്ക് റെസ്പോൺസിബിലിറ്റിയും ഫാമിലിയോടുള്ള അറ്റാച്മെൻ്റും കുട്ടികൾക്കിടയിലുള്ള റിലേഷൻഷിപ്പും നല്ല രീതിയിൽ ബിൽഡ് ചെയ്യുവാൻ സാധിക്കുക.

 7) എന്തും തുറന്നു പറയുവാനുള്ള അന്തരീക്ഷം വീട്ടിൽ ഉണ്ടാക്കിയെടുക്കുക: 

പലപ്പോഴും സ്നേഹത്തിലും പരിചരണത്തിലും എവിടെയെങ്കിലും വ്യത്യാസങ്ങൾ തോന്നുമ്പോഴാണ്  എന്നെ സ്നേഹിക്കാൻ ആരുമില്ല എന്ന് കുട്ടികൾ ചിന്തിച്ചു തുടങ്ങുന്നത്.  ഇത്തരം ചിന്ത  അവരെ  വൈകാരിക പ്രശ്നങ്ങളിലേക്കും പ്രണയങ്ങളിലേക്കും ലഹരി ഉപയോഗങ്ങളിലേക്കും എത്തിക്കും. അതുകൊണ്ട് നിങ്ങളുടെ മക്കളുടെ ജീവിതം വഴി തെറ്റി പോകാതിരിക്കുന്നതിനും ക്രിമിനൻസ് ആകാതിരിക്കാനും അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള സ്നേഹവും പരിചരണവും കുടുംബങ്ങളിൽ നിന്നും ലഭിക്കേണ്ടതുണ്ട്. 

8) മറ്റുള്ളവരുടെ മുൻപിൽ വച്ച് കുട്ടികളെ കുറ്റപ്പെടുത്തുക ചെയ്യരുത്:

നിങ്ങളുടെ മക്കളിൽ ചിലർ സ്മാർട്ട് ആയിരിക്കാം. ചില കുട്ടികൾ പഠിക്കാൻ മിടുക്കനോ മിടുക്കിയോ ആയിരിക്കും. വീട്ടിൽ വരുന്നവരുടെ മുന്നിൽ വച്ച് മക്കളുടെ കുറവുകൾ പറയരുത്. അതിലൂടെ നഷ്ടപ്പെടുന്നത് അവരുടെ ഭാവിയാണ്. 
നിങ്ങളുടെ കുട്ടികൾ സ്മാർട്ടോ കുറച്ച് സംസാരിക്കുന്നവരോ നന്നായി പഠിക്കുന്നവരോ അല്ലെങ്കിൽ പഠനത്തിൽ പിന്നോട്ട് നിൽക്കുന്നവരോ ആയിക്കൊള്ളട്ടെ  ഒരിക്കലും  മറ്റുള്ള ആളുകളുടെ മുന്നിൽ  സ്വന്തം മക്കളെ താഴ്ത്തി കെട്ടുന്ന രീതിയിൽ സംസാരിക്കില്ല എന്ന തീരുമാനം എടുക്കുക.

9) കുട്ടികളിൽ പഠന - സ്വഭാവ പ്രശ്നങ്ങൾ  ഉണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ മനശാസ്ത്ര വിദഗ്ധരെ കാണിക്കുക:

അതിലൂടെ  നിങ്ങളുടെ കുട്ടികളുടെ പഠന പ്രശ്നങ്ങൾ, സ്വഭാവ പ്രശ്നങ്ങൾ, ലഹരിയാസക്തി, അക്രമവാസന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുവാനും നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുവാനും കഴിയും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി വളർത്തുന്ന രീതിയിൽ കൃത്യമായ മാറ്റങ്ങൾ ഉണ്ടാക്കിയെടുത്താൽ നിങ്ങൾ മനസ്സിൽ ഉറപ്പിച്ചപോലെ കുട്ടികളെ ആഗ്രഹിക്കുന്ന ഉയർച്ചയുടെ തലത്തിലേക്ക് എത്തിക്കാനാകും.

Read more അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം


 

Latest Videos
Follow Us:
Download App:
  • android
  • ios