റോഡ് മുറിച്ചുകടക്കുന്ന കടുവകള്‍, അപ്പുറം വാഹനങ്ങളും ആളുകളും ; വീഡിയോ

വനം വകുപ്പ് ജീവനക്കാരാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. ആള്‍ക്കൂട്ടവും വാഹനങ്ങളും ദൂരെ അടക്കം പാലിച്ച് നിന്നപ്പോള്‍ ആദ്യമൊരു കടുവ കാടിറങ്ങി റോഡിലൂടെ അപ്പുറത്തേക്ക് പോകുകയാണ്. പിറകെ ഒരു ചെറിയ കടുവയെയും കാണാം. 

tigers crossing busy road the video goes viral

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായും ജീവികളുമായെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളാണെങ്കില്‍ ഇവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്. പലപ്പോഴും നമുക്ക് അടുത്ത് പോയി കാണാനോ, അറിയാനോ സാധിക്കാത്ത വിവരങ്ങളും കാഴ്ചകളുമാണെന്നതിനാലാണ് ഇവയ്ക്ക് ഇത്രമാത്രം കാഴ്ചക്കാരെ ലഭിക്കുന്നത്. 

ഇക്കൂട്ടത്തില്‍ തന്നെ സുപ്രധാനമായ ചില വിഷയങ്ങളും ഇത്തരം വീഡിയോകളില്‍ ചര്‍ച്ചയായി വരാറുണ്ട്. അതായത്, കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഇത് ചില അവസരങ്ങളില്‍ മനുഷ്യര്‍ക്കും മറ്റ് ചില അവസരങ്ങളില്‍ ഈ മൃഗങ്ങള്‍ക്കും തന്നെ അപകടമാണ്. ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് പുറത്ത് ധാരാളം ചര്‍ച്ചകളും വരാറുണ്ട്.

ഇപ്പോഴിതാ സമാനമായ രീതിയില്‍ ചര്‍ച്ചയാവുകയാണ് മഹാരാഷ്ട്രയിലെ ത‍ഡോബ ദേശീയോദ്യാനത്തിന് സമീപത്ത് നിന്ന് പകര്‍ത്തപ്പെട്ട ഒരു വീഡിയോ. തിരക്കുള്ള റോഡാണ് വീഡിയോയില്‍ കാണുന്നത്. ഇവിടെ വാഹനങ്ങളും ആളുകളുമെല്ലാം കാട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടന്നുപോകുന്ന കടുവകള്‍ക്കായി ഒതുങ്ങി മാറിനിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

വനം വകുപ്പ് ജീവനക്കാരാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. ആള്‍ക്കൂട്ടവും വാഹനങ്ങളും ദൂരെ അടക്കം പാലിച്ച് നിന്നപ്പോള്‍ ആദ്യമൊരു കടുവ കാടിറങ്ങി റോഡിലൂടെ അപ്പുറത്തേക്ക് പോകുകയാണ്. പിറകെ ഒരു ചെറിയ കടുവയെയും കാണാം. 

ഈ രീതികളെല്ലാം മാറേണ്ടതുണ്ടെന്നും വന്യമൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും പരസ്പരം അപകടമാകാതെ മുന്നോട്ടുപോകാനുള്ള സംവിധാനം തഡോബ ദേശീയോദ്യാനത്തിന്‍റെ പരിസരങ്ങളില്‍ വേണമെന്നുമാണ് വീഡിയോ പങ്കുവയ്ക്കുന്ന പലരും ആവശ്യപ്പെടുന്നത്. പ്രത്യേകിച്ച് ഈ സ്ഥലവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ് ഇക്കാര്യം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്നത്.

ഏറെ നാളായി ഇവിടെ നിലനില്‍ക്കുന്ന പ്രശ്നമാണിതെന്നും ഇതിന് പരിഹാരം കാണാൻ ഇപ്പോഴും അധികൃതര്‍ക്കായിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. കാടിനോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങളും പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നത് തന്നെയാണ്. ഇത് ഇവിടത്തെ മാത്രമൊരു പ്രശ്നമല്ല. 

എന്തായാലും തബോഡ ദേശീയോദ്യാനത്തില്‍ നിന്നുള്ള വീഡിയോ കണ്ടുനോക്കൂ...

 

Also Read:- 'ഇതെന്ത് ജീവി! മനുഷ്യര്‍ വേഷം കെട്ടിയതാണോ ഇനി?'; വൈറലായി വീഡിയോ...

Latest Videos
Follow Us:
Download App:
  • android
  • ios