Skin Care: തിളക്കമുള്ള ചര്‍മ്മത്തിനായി മൂന്ന് എണ്ണകള്‍; ഉപയോഗിക്കേണ്ടത് ഇങ്ങനെ...
ചില എണ്ണകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കും. മുഖത്തെ പാടുകള്‍ മാറ്റി, മൃദുലമായ ചര്‍മ്മം ലഭിക്കാന്‍ ഈ എണ്ണകള്‍ ഉപയോഗിക്കാം.
ചർമ്മ സൗന്ദര്യം നേടിയെടുക്കുന്നതിൽ കുറുക്കുവഴികളില്ല. ജീവിതശൈലിയുമായി അതിന് വലിയ ബന്ധമുണ്ട്. ചിട്ടയായ ജീവിതരീതി, ആരോഗ്യകരമായ ഭക്ഷണരീതി, ഉറക്കം തുടങ്ങിയ കാര്യങ്ങൾ ചർമ്മത്തിന്റെ സൗന്ദര്യത്തെയും ആരോഗ്യത്തെയും നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
ചില എണ്ണകള്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് സഹായിക്കും. മുഖത്തെ പാടുകള്‍ മാറ്റി, മൃദുലമായ ചര്‍മ്മം ലഭിക്കാന്‍ ഈ എണ്ണകള്‍ ഉപയോഗിക്കാം. സൗന്ദര്യപരിചണത്തിന് ഉപയോഗിക്കാവുന്ന മൂന്ന് എണ്ണകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
നിരവധി ഗുണങ്ങളടങ്ങിയതാണ് വെളിച്ചെണ്ണ. ത്വക്കിൽ ജലാംശം നിലനിർത്താന്‍ വെളിച്ചെണ്ണ നല്ലതാണ്. വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുവാക്കുകയും സ്വാഭാവികത നിലനിർത്തുകയും ചെയ്യും. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കും. സുഷിരങ്ങൾ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു. ശരീരത്ത് കാണപ്പെടുന്ന 'സ്ട്രച്ച് മാര്‍ക്കുകള്‍' അകറ്റാനും വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട് ചർമ്മത്തിൽ പുരട്ടുന്നത് തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കും. മഞ്ഞളും വെളിച്ചെണ്ണയും സമം ചേര്‍ത്ത് തേക്കുന്നത് മുഖത്തിന് തിളക്കം നല്‍കും. മേക്കപ്പ് നീക്കം ചെയ്യാനും വെളിച്ചെണ്ണ മുഖത്ത് പുരട്ടുന്നത് നല്ലതാണ്.
രണ്ട്...
ആവണക്കെണ്ണയും ചര്‍മ്മത്തിന് നല്ലതാണ്. ചർമ്മത്തിലെ ചുളിവുകൾ പ്രതിരോധിക്കാന്‍ ഇവ സഹായിക്കും. ഇതിനായി മൂന്ന് തുള്ളി ആവണക്കെണ്ണയും മൂന്ന് തുള്ളി വെളിച്ചെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക.
മൂന്ന്...
ആരോഗ്യത്തിന് മാത്രമല്ല, ചർമ്മ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ഒലീവ് ഓയിൽ. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. ചര്‍മ്മത്തിന് ചെറുപ്പവും തിളക്കവും മൃദുത്വവും നല്‍കാന്‍ ഇവ സഹായിക്കും. വരണ്ട ചര്‍മ്മം ഉള്ളവര്‍ ദിവസവും ഒലീവ് ഓയില്‍ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. മുഖത്തെ ചുളിവുകള്‍ നീക്കാനും ഇവ സഹായിക്കും. നിറം വര്‍ദ്ധിപ്പിക്കാനും ഒലീവ് ഓയില്‍ ഉത്തമമാണ്.
മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാനും ഒലീവ് ഓയിൽ പുരട്ടുന്നത് നല്ലതാണ്. അതുപോലെ മുഖത്തെ ബ്ലാക് ഹെഡ്‌സ് മാറാനും ഇവ സഹായിക്കും. ദിവസവും മുഖത്ത് ഒലീവ് ഓയിൽ പുരട്ടിയ ശേഷം ആവി പിടിക്കുന്നത് ചര്‍മ്മ കോശങ്ങളെ വൃത്തിയാക്കുന്നു. ഇതിലൂടെ ബ്ലാക് ഹെഡ്‌സ് ഒഴിവാകും.
Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ ആറ് പച്ചക്കറികള്‍...