ഈ ഡോ​ഗ് റോബോട്ടിന് ചില പ്രത്യേകതകളുണ്ട്, എന്തൊക്കെയാണെന്നോ...?

ടെഫി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിക് ഗൈഡ് നായ അതിന്റെ കണ്ണുകൾക്ക് ചുറ്റും സഞ്ചരിക്കാൻ ഗൂഗിൾ മാപ്‌ ഉപയോഗിക്കുന്ന ഒരു മെഷീൻ ലേണിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ക്യാമറയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് ചെയ്തു. 

this robot dog is aware of traffic signals

വാർത്തകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്നത് ടെഫി എന്ന ഡോ​ഗ് റോബോട്ടാണ്. ട്രാഫിക് സിഗ്നലുകളെക്കുറിച്ച് ബോധവനാണ് ഈ റോബോട്ട്. ഡിമെൻഷ്യ ബാധിച്ചവർക്കും മറ്റുള്ളവരെ ആശ്രയിക്കുന്നവർക്കും അവരുടെ ദൈനംദിന ഉപയോഗത്തിന് വളരെ സഹായിയാണ് ഈ റോബോട്ട്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉള്ള ഒരു നായയുടെ ആകൃതിയിലുള്ള റോബോട്ടിനെ സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിൽ (സിഎസ്ഐസി) ആണ് വികസിപ്പിച്ചിരിക്കുന്നത്.

ടെഫി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിക് ഗൈഡ് നായ അതിന്റെ കണ്ണുകൾക്ക് ചുറ്റും സഞ്ചരിക്കാൻ ഗൂഗിൾ മാപ്‌ ഉപയോഗിക്കുന്ന ഒരു മെഷീൻ ലേണിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു ക്യാമറയാണെന്ന് വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് ചെയ്തു. ഇത് വസ്തുക്കളെയും ആളുകളെയും തമ്മിൽ വേർതിരിച്ചറിയാനും ഉപയോക്താവുമായി ആശയവിനിമയം നടത്താനും സഹായിക്കുന്നു. 

ഈ റോബോട്ടിക് ഗൈഡ് നായയ്ക്ക് ട്രാഫിക് ചിഹ്നങ്ങളും ട്രാഫിക് ലൈറ്റുകളും തിരിച്ചറിയാനും കൂടാതെ ക്യൂആർ കോഡുകൾ സ്കാൻ ചെയ്യാനും കഴിയും. ഡിമെൻഷ്യ ബാധിച്ചവരെ സഹായിക്കുന്നതിനാണ് റോബോട്ട് വികസിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ഡിമെൻഷ്യയോ അൽഷിമേഴ്‌സ് രോഗികളോ ആയ പ്രായമായവരെ സഹായിക്കാനുള്ള റോബോട്ടിന്റെ കഴിവുകളും റോബോട്ടിക് നായയുടെ സ്രഷ്ടാവ് ജെറാർഡോ പോർട്ടില്ല പറഞ്ഞു.

ഡിമെൻഷ്യ ഒരു രോഗമല്ല, അതൊരു അവസ്ഥയാണ്. ലോകത്ത് മറവി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ 3 സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ ഒരു രൂപം മാത്രമാണ് അൽഷിമേഴ്സ് രോഗം. എന്നാൽ പല തരത്തിലുള്ള ഡിമെൻഷ്യകളുണ്ട്. വാസ്‌കുലർ ഡിമെൻഷ്യ, ലെവി ബോഡി ഡിമെൻഷ്യ, ഫ്രോണ്ടോ-ടെമ്പറൽ ഡിമെൻഷ്യ, മിക്‌സഡ് ഡിമെൻഷ്യ തുടങ്ങിയവ അതിൽപ്പെടുന്നു.

പലപ്പോഴും 65 വയസ്സിനു മുകളിലുള്ളവരെയാണ് മറവിരോഗം ബാധിക്കുകയെങ്കിലും ഇത് സാധാരണ നിലയിൽ വാർദ്ധക്യത്തിന്റെ മാത്രം ഭാഗമല്ല. ചെറുപ്പക്കാരെയും ഇത് ബാധിക്കാം. 

എന്താണ് അരിവാള്‍ രോഗം? ലക്ഷണങ്ങൾ എന്തൊക്കെ? അറിയേണ്ടതെല്ലാം...

Latest Videos
Follow Us:
Download App:
  • android
  • ios