ദിവസവും ലിപ്സ്റ്റിക് ഉപയോ​ഗിക്കാറുണ്ടോ; എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

കാഡ്മിയം, ലെഡ്, അലുമിനിയം തുടങ്ങിയ പല ഘടകങ്ങളും ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്നു. ഇവ അധിതമായാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് വരെ സാധ്യത ഏറെയാണ്.

things you should know when you put lipstick azn

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം. എങ്കിലും സൗന്ദര്യ സംരക്ഷണത്തില്‍ ശ്രദ്ധ നല്‍കുന്നതില്‍ തെറ്റൊന്നുമില്ല. അത്തരത്തില്‍ ആകർഷകമായി തോന്നിപ്പിക്കാനായി നമ്മളില്‍‌ പലരും മേക്കപ്പ് ചെയ്യാറുണ്ട്. പ്രത്യേകിച്ച് ചുണ്ടുകൾ കൂടുതൽ ഭം​ഗിയാക്കാൻ പല സ്ത്രീകളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ഒരു ദിവസം പോലും ലിപ്സറ്റിക് ഇടാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥ പോലും പലര്‍ക്കുമുണ്ട്. ഹാന്‍റ്ബാഗില്‍ പല നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ കൊണ്ടു നടക്കുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ സ്വന്തം ചര്‍മ്മത്തിന് ഇണങ്ങാത്ത നിറത്തിലെ ലിപ്സ്റ്റിക് അണിയുന്നത് കൃത്രിമത്വം നിറഞ്ഞ ലുക്കാവും നല്കുക.  മിക്ക പെൺകുട്ടികളും ലിപ്സ്റ്റിക്  ഇടുമെങ്കിലും ശരിയായ രീതിയിൽ അല്ല അവ ഇടുന്നത്.

കാഡ്മിയം, ലെഡ്, അലുമിനിയം തുടങ്ങിയ പല ഘടകങ്ങളും ലിപ്സ്റ്റിക്കിൽ അടങ്ങിയിരിക്കുന്നു. ഇവ അധിതമായാല്‍ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് വരെ സാധ്യത ഏറെയാണ്. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എൻവയൺമെന്റ് ഹെല്‍ത്ത്‌ ആന്‍ഡ്‌ പെഴ്സ്പെക്ടീവ്സ് മുമ്പ് നടത്തിയ പഠനത്തിൽ പറയുന്നത്.

സ്ഥിരമായി ലിപ്സ്റ്റിക് പുരട്ടുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ചര്‍‌മ്മത്തിന് ചേരുന്ന ഷേഡിലുള്ള ലിപ്സ്റ്റിക്കുകള്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. ഒപ്പം നല്ല ബ്രാന്‍ഡ് നോക്കി തന്നെ തെരഞ്ഞെടുക്കുകയും വേണം.

രണ്ട്...

ലിപ്സ്റ്റിക് അണിയുന്നതിന് മുമ്പായി ചുണ്ടുകള്‍ വൃത്തിയായി കഴുകണം.  വരണ്ട ചുണ്ടുകളാണെങ്കില്‍,  നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയോ ലിപ് ബാം ഉപയോഗിച്ചതിന് ശേഷമോ ലിപ്സ്റ്റിക് പുരട്ടുക.

മൂന്ന്...

ചുണ്ടിന്‍റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച്‌ ചുണ്ടിന് ആകൃതി വരുത്തുക. ഇതിനായി ആദ്യം ലൈനര്‍ ഉപയോഗിച്ച് ഔട്ട്ലൈന്‍ നല്‍കിയ ശേഷം മാത്രം ലിപ്സ്റ്റിക് പുരട്ടുന്നതാണ് നല്ലത്.

നാല്...

പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

അഞ്ച്...

ബ്രഷ് ഉപയോ​ഗിച്ച് വേണം ലിപ്സ്റ്റിക് പുരട്ടാന്‍‌. ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും. കൂടാതെ ബ്രഷ് ഇടയ്ക്കിടെ വൃത്തിയാക്കാനും മറക്കേണ്ട.

ആറ്...

ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.

ഏഴ്...

രാത്രി കിടക്കുംമുമ്പ് ക്ലെൻസർ കൊണ്ട് ലിപ്‌സ്‌റ്റിക് പൂർണമായി നീക്കണം.

Also Read: 'വെണ്ണ പോലൊരു കൊച്ച്'; അന്ന് അവതാരകയായ നയൻതാരയെ മേക്കപ്പ് ചെയ്ത അനുഭവം പങ്കിട്ട് അനില ജോസഫ്

Latest Videos
Follow Us:
Download App:
  • android
  • ios