'സീബ്ര ക്രോസിങ്' നാം കണ്ടിട്ടുണ്ട്, സീബ്ര റോഡ് ക്രോസ് ചെയ്യുന്നതോ? വൈറലായി വീഡിയോ
സൗത്ത് കൊറിയയിലെ സോളിലുള്ള ഒരു മൃഗശാലയില്‍ നിന്നും ചാടിയ സീബ്ര ആണ് റോഡിലൂടെ ഓടി പോയത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. റോഡ് ക്രോസ് ചെയ്യുന്ന സീബ്രയെ കണ്ട് ആളുകളും അമ്പരന്നു.
ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ഒരു സീബ്ര റോഡിലൂടെ ഓടി പോകുന്ന വീഡിയോ ആണിത്.
സൗത്ത് കൊറിയയിലെ സോളിലുള്ള ഒരു മൃഗശാലയില്‍ നിന്നും ചാടിയ സീബ്ര ആണ് റോഡിലൂടെ ഓടി പോയത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. റോഡ് ക്രോസ് ചെയ്യുന്ന സീബ്രയെ കണ്ട് ആളുകളും അമ്പരന്നു. എന്തായാലും മൃഗശാലാ ജീവനക്കാരുടെ കഠിന ശ്രമത്തിനൊടുവില്‍ സീബ്രയെ തിരിച്ച് എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്.
അതേസമയം, മരം കയറുന്ന ഒരു കൂട്ടം സിംഹത്തിന്‍റെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വുർഹാമി ഇനത്തിൽപ്പെട്ട സിംഹക്കൂട്ടമാണ് വീഡിയോയിലുള്ളത്. പുള്ളിപ്പുലികളെ പോലെ മരത്തിൽ കയറുന്ന സ്വഭാവമാണ് ഇവയെ വേറിട്ട് നിർത്തുന്നത്.സിംഹങ്ങൾ മരം കയറുന്നത് അപൂർവമാണ്. ഇരയെ പിടികൂടാനായി അല്പദൂരം കയറിയാലും അതിനുശേഷം അവ താഴെ ഇറങ്ങുകയാണ് പതിവ്. എന്നാല്‍ വുർഹാമി സിംഹക്കൂട്ടം പുലികളെപ്പോലെ മരക്കൊമ്പുകളിൽ കൂട്ടമായി കയറി വിശ്രമിക്കും. സഫാരി ഗൈഡുകളായ കെറി ബലാം, ജീൻ ഗ്രഹാം, മാർക്ക് ഫോക്സ് എന്നിവർ പകർത്തിയ ഈ അപൂർവ കാഴ്ച ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലേറ്റസ്റ്റ് സൈറ്റിങ്സ് എന്ന ആപ്പിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
Also Read: മരുമകളെ ഫോട്ടോ എടുക്കാനായി സഹായിക്കുന്ന അച്ഛനും അമ്മയും; 10 ലക്ഷം പേര്‍ കണ്ട വീഡിയോ