ഇൻസ്റ്റഗ്രാമില്‍ ലൈക്കിന് വേണ്ടി ചെയ്തത്; കൗമാരക്കാരനെതിരെ കേസ്

സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോളോവേഴ്സിനെ കിട്ടുന്നതിനും ലൈക്കുകളും ശ്രദ്ധയും ലഭിക്കുന്നതിനും ഏതറ്റം വരെയും പോകാമെന്ന മനോനിലയിലേക്ക് ഒരു വിഭാഗം പേര്‍ എത്തുന്നുവെന്നത് ആശങ്കാജനകമായ പ്രവണതയാണ്.

teenager catches dolphin for taking photos and it died hyp

സോഷ്യല്‍ മീഡിയയുടെ ഉപയോഗം ഏറെ വ്യാപകമാണിന്ന്. സോഷ്യല്‍ മീഡിയ, ഇന്‍റര്‍നെറ്റ്, സ്മാര്‍ട് ഫോണ്‍ ഉപയോഗമെല്ലാം അമിതമാകുന്നത് തീര്‍ച്ചയായും അനാരോഗ്യകരമാണ്. എന്നാല്‍ ഇവയെല്ലാം മോശമാണ് എന്ന അഭിപ്രായവും ശരിയല്ല.

എല്ലാം ഉപയോഗിക്കേണ്ട വിധമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതില്‍ പേടിക്കാനോ ആശങ്കപ്പെടാനോ ഒന്നുമില്ല. പക്ഷേ പലപ്പോഴും ഇത്തരത്തില്‍ ആരോഗ്യകരമായ രീതിയിലല്ല നാം ഇവയൊന്നും ഉപയോഗിക്കുന്നത് എന്നതാണ് സത്യം. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയുടെ കാര്യത്തിലാണ് ഈ പ്രശ്നം നിലനില്‍ക്കുന്നത്. 

സോഷ്യല്‍ മീഡിയ പേജുകളില്‍ ഫോളോവേഴ്സിനെ കിട്ടുന്നതിനും ലൈക്കുകളും ശ്രദ്ധയും ലഭിക്കുന്നതിനും ഏതറ്റം വരെയും പോകാമെന്ന മനോനിലയിലേക്ക് ഒരു വിഭാഗം പേര്‍ എത്തുന്നുവെന്നത് ആശങ്കാജനകമായ പ്രവണതയാണ്. ഒന്നുകില്‍ സ്വയം അപകടം വരുത്തിവയ്ക്കാൻ, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് അപകടമായിത്തീരാനെല്ലാം ഈ വ്യഗ്രത കാരണമാകും.

ഇങ്ങനെയുള്ള പല സംഭവങ്ങളും നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ളതാണ്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമില്‍ ലൈക്ക് കിട്ടുന്നതിന് വേണ്ടി ഒരു കൗമാരക്കാരൻ ചെയ്ത അവിവേകം കണ്ടോ. ജലജീവിയായ ഡോള്‍ഫിനെ പിടിച്ച് കരയില്‍ വച്ച് 'ഫോട്ടോഷൂട്ട്' നടത്തിയിരിക്കുന്നു. പാവം പിടിച്ച ഡോള്‍ഫിനാകട്ടെ ഇത് അതിജീവിക്കാനാകാതെ ചത്തുപോയിരിക്കുകയാണ്. 

അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം. പത്തൊമ്പതുകാരനായ യുവാവാണ് അപക്വമായ പ്രവര്‍ത്തി ചെയ്തിരിക്കുന്നത്. ഇയാള്‍ തനിയെ അല്ല- കൂടെ മറ്റാരൊക്കെയോ കൂടി ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 

എന്തുകൊണ്ടാണ് ഇത്ര പ്രായമുണ്ടായിട്ടും ഇവര്‍ ആ ജീവിയുടെ ജീവനെ കുറിച്ച് ചിന്തിക്കാതിരുന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ വേണ്ടി എന്തും ചെയ്യാമെന്ന മനോനിലയാണ് ഇത്- തീര്‍ച്ചയായും ഇതിനെതിരെ ശബ്ദിക്കേണ്ടതാണെന്നുമെല്ലാം സംഭവത്തോട് പ്രതികരിക്കുന്നവര്‍ പറയുന്നു. ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാൻ കൗമാരക്കാരനെതിരെ നടപടിയുണ്ടാകേണ്ടത് ആവശ്യമാണെന്ന് വാദിക്കുന്നവരും ഏറെയാണ്.

എന്തായാലും അധികൃതര്‍ കൗമാരക്കാരനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് 'ദ ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇദ്ദേഹം പങ്കുവച്ച ചിത്രത്തിലും വീഡിയോയിലുമെല്ലാം ഡോള്‍ഫിന്‍റെ വായില്‍ നിന്ന് രക്തം വരുന്നത് കാണാമായിരുന്നുവത്രേ. അത്രയും മോശം അവസ്ഥയിലായിരുന്നു ആ സമയത്ത് അത് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. 

അതേസമയം മീൻ പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി കയ്യില്‍ തടഞ്ഞതാണ് ഡോള്‍ഫിനെ എന്നും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം എന്ന രീതിയില്‍ കിട്ടുന്ന അവസരമല്ലേ എന്നോര്‍ത്ത് അതിനെ പിടിച്ചതാണ്, കൊല്ലാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ല- അബദ്ധമായിരുന്നു അത് എന്നാണ് കൗമാരക്കാരൻ പ്രതികരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏതായാലും സംഭവം വലിയ രീതിയില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

Also Read:- 'ഈ ബാത്ത്‍റൂമിനുള്ളില്‍ താമസിക്കാൻ ആളുകള്‍ ആഗ്രഹിക്കും'; രസകരമായ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios