ലൈവ് വീഡിയോയില്‍ ടീഷര്‍ട്ട് ചലഞ്ചുമായി സണ്ണി ലിയോണ്‍

കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന വീഡികൾ പുറത്തുവന്നിട്ടുണ്ട്. 

sunny leone t shirt challenge

കൊവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. വീട്ടിലിരിക്കുമ്പോള്‍ വിനോദത്തിനായി എന്തൊക്കെ ചെയ്യാമെന്നാണ് എല്ലാവരും നോക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേർ പലതരം പ്രവർത്തികളിൽ ഏർപ്പെടുന്ന വീഡികൾ പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ കുട്ടികള്‍ക്ക് വേണ്ടി നൃത്തം ചെയ്യുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനെയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനെയും നാം കണ്ടതാണ്. 

ഇപ്പോഴിതാ ലൈവ് വീഡിയോയില്‍ ടീഷര്‍ട്ട് ചലഞ്ചുമായി എത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. നടി മന്ദന കരീമിയുമൊത്തുള്ള ലൈവ് വീഡിയോ ചാറ്റിനിടെയാണ് സണ്ണി ചലഞ്ച് പൂര്‍ത്തിയാക്കിയത്. 

'ലോക്ക്ഡ് വിത്ത് സണ്ണി' എന്ന പേരില്‍ താരം ആരംഭിച്ച ഡിജിറ്റല്‍ ഷോയുടെ പുതിയ എപ്പിസോഡില്‍ മന്ദന ആയിരുന്നു അതിഥി. ഈ പരിപാടിയിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള താരങ്ങളുമായി താരം   സംഭാഷണത്തില്‍ ഏര്‍പ്പെടുകയും എങ്ങനെയാണ് അവരെല്ലാം തങ്ങളുടെ ലോക്ഡൌണ്‍ കാലം ചെലവഴിക്കുന്നത് എന്നതിനെ കുറിച്ച് അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. 

 

Latest Videos
Follow Us:
Download App:
  • android
  • ios