'മറ്റുള്ളവര്‍ വിചാരിക്കുന്ന വസ്ത്രമല്ല ഞാൻ അണിയുക': സണ്ണി ലിയോൺ...
സണ്ണി ലിയോണും രാഹുല്‍ ഭട്ടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ തന്നെ കാൻസില്‍ പങ്കെടുക്കുന്നതിനും പ്രശസ്തമായ കാൻസ് റെഡ് കാര്‍പെറ്റില്‍ ചുവടുവയ്ക്കുന്നതിനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണ്‍.
ലോകത്തെ ഏറ്റവും വലിയ സിനിമാമേളയായ കാൻസ് ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഫ്രാൻസിലെ കാൻസില്‍ മെയ് 16ന് തന്നെ മേള തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് അടക്കം നിരവധി സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് ഔദ്യോഗിക പട്ടികയില്‍ സ്ഥാനം പിടിച്ച സിനിമയാണ് അനുരാഗ് കശ്യപിന്റെ 'കെന്നഡി'.
സണ്ണി ലിയോണും രാഹുല്‍ ഭട്ടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ തന്നെ കാൻസില്‍ പങ്കെടുക്കുന്നതിനും പ്രശസ്തമായ കാൻസ് റെഡ് കാര്‍പെറ്റില്‍ ചുവടുവയ്ക്കുന്നതിനും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സണ്ണി ലിയോണ്‍.
സന്തോഷത്തിനൊപ്പം കാൻസിലെത്തുമ്പോള് താൻ ഒരുപാട് 'ആംഗ്സൈറ്റി'യും (ഉത്കണ്ഠ) അനുഭവിക്കുമെന്നാണ് സണ്ണി ലിയോണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റെഡ് കാര്‍പെറ്റില്‍ എത്തുന്നതിലും തനിക്ക് 'ടെൻഷൻ' ഉണ്ടെന്നും താരം പറഞ്ഞു.
'കാൻസില്‍ വരുന്നുവെന്ന് പറയുമ്പോള്‍ ഏവരും ചോദിക്കുന്നൊരു ചോദ്യമുണ്ട്. എന്ത് വസ്ത്രമാണ് അണിയാൻ പോകുന്നത് എന്നാണാ ചോദ്യം. എനിക്കറിയില്ല എന്താണ് എല്ലാവരും ഇങ്ങനെ ചോദിക്കുന്നത് എന്ന്. ഞാൻ എന്തെങ്കിലും അണിയുമല്ലോ. അത് പറയാൻ എനിക്ക് അറിയില്ല. എന്തായാലും മറ്റുള്ളവര്‍ പ്രതീക്ഷിക്കുന്നതോ വിചാരിക്കുന്നതോ ആയ വസ്ത്രം അണിയാൻ എനിക്ക് സാധിക്കില്ല. ഞാൻ മറ്റുള്ളവരുടെ ഈ വക സങ്കല്പങ്ങളെ മുഖവിലയ്ക്ക് എടുക്കാറുമില്ല...
ഏത് കാര്യങ്ങളിലും അങ്ങനെ വേണം ഇങ്ങനെ വേണ്ട എന്നൊക്കെ പൊതു സങ്കല്പങ്ങള് വരാറുണ്ട്. പക്ഷേ എനിക്ക് ആകെ വേണ്ടത് എനിക്കെന്ത് മാത്രം ചെയ്യാൻ കഴിയുമോ അതെല്ലാം ചെയ്യുക, ഞാൻ ആരാണെന്ന് എനിക്കറിയാം, എനിക്ക് എന്നെ ഭംഗി തോന്നുംവിധത്തില്‍ ഞാൻ ഒരുങ്ങും. അത് മറ്റുള്ളവര്‍ ചിന്തിക്കുംവിധത്തില് ആകണമെന്നില്ല. വസ്ത്രം സ്വയം തന്നെ ഗ്രേറ്റ് ആയി തോന്നിയാലേ ആത്മവിശ്വാസം വരൂ... '- സണ്ണി ലിയോണ്‍ പറയുന്നു.
തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കാൻസിലെത്തുന്നതിന്റെയും 'കെന്നഡി' തെരഞ്ഞെടുക്കപ്പെട്ടതിന്റെയുമെല്ലാം സന്തോഷം സണ്ണി പങ്കുവയ്ക്കുന്നുണ്ട്. ആരാധകരെല്ലാം തന്നെ ഇവര്‍ക്ക് സ്നേഹാശംസകളും അറിയിക്കുന്നുണ്ട്. ഭര്‍ത്താവ് ഡാനിയേല്‍ വെബറിനൊപ്പമാണ് സണ്ണി കാൻസിലെത്തിയിരിക്കുന്നത്. അനുരാഗ് കശ്യപും 'കെന്നഡി'യുടെ അണിയറയിലുള്ള സിനിമാപ്രവര്‍ത്തകരുമെല്ലാം മേളയിലെത്തിയിട്ടുണ്ട്.
Photos : Sunny Leone