ഇത് വെറും സണ്‍ഗ്ലാസ് അല്ല; എന്താണ് പ്രത്യേകതയെന്ന് അറിയാം...
ഈ രീതിയില്‍ നിര്‍മ്മിക്കുന്ന സണ്‍ഗ്ലാസുകളാകട്ടെ, ദീര്‍ഘകാലം കേട് കൂടാതെ കൊണ്ടുനടക്കാമെന്നും ഇവര്‍ അറിയിക്കുന്നു. വളരെയധികം സമയമെടുത്ത്, ഗവേഷണം നടത്തി- പല കടമ്പകളും കടന്നാണ് സംരംഭം ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്.
ഇന്ന് നമ്മുടെ രാജ്യത്ത് ചെറുതും വലുതുമായി എത്രയോ സംരംഭങ്ങളുണ്ട്. ചെറുകിട സംരംഭങ്ങളുടെ ഒരു കേന്ദ്രം തന്നെയാണ് ഇന്ത്യ. ഇക്കൂട്ടത്തില്‍ ചില സംരംഭകരെങ്കിലും സാമൂഹികനന്മയോ ധാര്‍മ്മികതയോ കൂടി തങ്ങളുടെ സംരംഭത്തില്‍ ഉള്‍ച്ചേര്‍ക്കും.
അത്തരത്തിലുള്ളൊരു സംരംഭത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഹാരാഷ്ട്രയിലെ പുണെയിലാണ് ഈ സംരംഭമുള്ളത്. 'വിത്തൗട്ട്' എന്നാണീ സംരംഭത്തിന്‍റെ പേര്. നാടിന് വിപത്തായി അനുദിനം മാറിവരുന്ന പ്ലാസ്റ്റിക് കൊണ്ട് മനുഷ്യര്‍ക്ക് പ്രയോജനപ്പെടുന്നൊരു ഉത്പന്നം നിര്‍മ്മിച്ചിരിക്കുകയാണ് ഇവര്‍.
പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് മറ്റ് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് രാജ്യത്തും ഇതാദ്യമല്ല. എന്നാല്‍ ഇങ്ങനെയൊരു ഉത്പന്നം നിര്‍മ്മിക്കുന്നത് തീര്‍ച്ചയായും ആദ്യമാണ്. ഇന്ത്യയിലെന്നല്ല- ലോകത്തില്‍ തന്നെ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടക്കുന്നത്. ഒഴിഞ്ഞ ചിപ്സ് പാക്കറ്റുകളിലെ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്തെടുത്ത് സണ്‍ ഗ്ലാസാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. കേള്‍ക്കുമ്പോള്‍ പെട്ടെന്ന് ആര്‍ക്കും ഇത് അവിശ്വസനീയമായി തോന്നാം.
കമ്പനിയുടെ സ്ഥാപകനായ അനീഷ് മല്‍പാനി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച, കമ്പനിയെ കുറിച്ചുള്ള വീഡിയോ കണ്ടാല്‍ പക്ഷേ സംഗതി വ്യക്തമാകും. മണ്ണില്‍ അത്ര പെട്ടെന്നൊന്നും അലിയാത്ത ചിപ്സ് പാക്കറ്റുകളിലെ പ്ലാസ്റ്റിക് റീസൈക്കിള്‍ ചെയ്ത് എടുത്ത് സണ്‍ഗ്ലാസ് നിര്‍മ്മിക്കുന്നത് വരെയെത്തിക്കുന്ന ഘട്ടങ്ങള്‍ ലളിതമായി വീഡിയോയില്‍ കാണിച്ചുപോകുന്നു.
വ്യാഴാഴ്ചയാണ് അനീഷ് തങ്ങളുടെ കമ്പനിയെ കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാൻ പ്രയാസമുള്ള ഏത് പ്ലാസ്റ്റിക് വച്ചും ഇങ്ങനെ ചെയ്യാമെന്നാണ് അനീഷ് അറിയിക്കുന്നത്. ചോക്ലേറ്റ് കവറുകള്‍, പാല്‍ കവറുകള്‍ തുടങ്ങി പാക്കറ്റുകളെല്ലാം ഇതുപോലെ പ്രയോജനപ്പെടുത്താം.
ഈ രീതിയില്‍ നിര്‍മ്മിക്കുന്ന സണ്‍ഗ്ലാസുകളാകട്ടെ, ദീര്‍ഘകാലം കേട് കൂടാതെ കൊണ്ടുനടക്കാമെന്നും ഇവര്‍ അറിയിക്കുന്നു. വളരെയധികം സമയമെടുത്ത്, ഗവേഷണം നടത്തി- പല കടമ്പകളും കടന്നാണ് സംരംഭം ഒടുവില്‍ വിജയം കണ്ടിരിക്കുന്നത്. പതിനായിരക്കണക്കിന് പേരാണ് കമ്പനി ലോഞ്ച് സംബന്ധിച്ച് അനീഷ് പങ്കുവച്ച വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നത് ആയിരക്കണക്കിന് പേര്‍ ഇവര്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.
വീഡിയോ കാണാം...
Also Read:- വെറുതെ ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികള്‍ കൊണ്ട് ഭംഗിയുള്ള ഉപയോഗം...