Christmas 2022 : 1500 കിലോ തക്കാളി കൊണ്ട് സാന്താക്ലോസ് ശിൽപം നിർമ്മിച്ച് സുദർശൻ പട്‌നായിക്
കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ 5400 ചുവന്ന റോസാപ്പൂക്കളും മറ്റ് പൂക്കളും ഉപയോഗിച്ച് കടൽത്തീരത്ത് 50 അടി നീളവും 28 അടി വീതിയുമുള്ള സാന്താക്ലോസിന്റെ മണൽ ശിൽപം പട്നായിക് നിർമ്മിച്ചിരുന്നു.
1500 കിലോ തക്കാളി കൊണ്ട് സാന്താക്ലോസ് ശിൽപം നിർമ്മിച്ച് മണൽ ശിൽപ്പ കലാകാരൻ സുദർശൻ പട്‌നായിക്. ഒഡീഷയിലെ ഗോലാപൂർ ബീച്ചിൽ 1500 കിലോഗ്രാം തക്കാളി ഉപയോഗിച്ച് ഭീമാകാരമായ സാന്താക്ലോസ് നിർമ്മിച്ച് സുദർശൻ പട്‌നായിക് ക്രിസ്മസ് അലങ്കാരത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ചിത്രം ട്വിറ്ററിൽ പങ്കുവച്ച പട്ടനായിക് ക്രിസ്മസ് ആശംസകൾ നേർന്നു. പട്നായിക്കിന്റെ വിദ്യാർത്ഥികൾ ശിൽപം പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിച്ചു.
കഴിഞ്ഞ വർഷം ക്രിസ്മസ് ദിനത്തിൽ 5400 ചുവന്ന റോസാപ്പൂക്കളും മറ്റ് പൂക്കളും ഉപയോഗിച്ച് കടൽത്തീരത്ത് 50 അടി നീളവും 28 അടി വീതിയുമുള്ള സാന്താക്ലോസിന്റെ മണൽ ശിൽപം പട്നായിക് നിർമ്മിച്ചിരുന്നു. കഴിഞ്ഞ 17 വർഷമായി അദ്ദേഹം ക്രിസ്മസ് വേളയിൽ മണൽ കലകൾ സൃഷ്ടിക്കുന്നു. അദ്ദേഹത്തിന്റെ പല മണൽ ശിൽപങ്ങളും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.
ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുന്നത് വളരെ ആഡംബരത്തോടെയും പ്രൗഢിയോടെയുമാണ്. ആളുകൾ നൃത്തം ചെയ്തും പുതിയ വസ്ത്രം ധരിച്ചും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകി ദിവസവും ചെലവഴിക്കുന്നു. ലോകമെമ്പാടുമുള്ള 60-ലധികം അന്താരാഷ്ട്ര സാൻഡ് ആർട്ട് ചാമ്പ്യൻഷിപ്പുകളിലും ഫെസ്റ്റിവലുകളിലും സുദർശൻ പങ്കെടുക്കുകയും രാജ്യത്തിന് നിരവധി അവാർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.
ഒഡീഷയിലെ പുരി ബീച്ചിൽ മണലിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻറെ ഒരു ശില്പം നിർമ്മിച്ചത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ദ്രൗപദി മുർമുവും അവർക്ക് പിന്നിലായി രാഷ്ട്രപതി ഭവനും അതിനോട് ചേർന്ന് ദേശീയ പതാകയുടെ നിറങ്ങളും ചേർത്താണ് ശില്പം നിർമ്മിച്ചത്.'ജനങ്ങളുടെ പ്രസിഡൻറിന് ആശംസ’ എന്നെഴുതിയിട്ടുമുണ്ട്.
തൻറെ ട്വിറ്റർ പേജിൽ സുദർശൻ പട്നായിക് പങ്കുവച്ചിരിക്കുന്ന ചിത്രം വെെറലാവുകയായിരുന്നു. നിരവധി പേരാണ് സുദർശന് അഭിനന്ദനങ്ങൾ നേർന്നത്.
പ്രമേഹവും പുകവലിയും തമ്മിലുള്ള ബന്ധം ? വിദഗ്ധർ പറയുന്നു