20 വര്‍ഷം മുമ്പ് പഠിപ്പിച്ച വിദ്യാര്‍ത്ഥിയുടെ മെസേജ്; സന്തോഷം പങ്കിട്ട് അധ്യാപകൻ
പലര്‍ക്കും തങ്ങളുടെ വീട്ടില്‍ നിന്ന് കിട്ടിയിട്ടുള്ളതിനെക്കാള്‍ പിന്തുണയും കരുതലും അധ്യാപകരുടെ ഭാഗത്ത് നിന്നായിരിക്കും കിട്ടിയിട്ടുണ്ടാവുക. മോശം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്നല്ല. എങ്കിലും പോസിറ്റീവായി ജീവിതത്തെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചായിരിക്കും അധികപേരും ആവര്‍ത്തിച്ച് ഓര്‍ക്കുക.
പഠിപ്പിച്ച അധ്യാപകരെ വീണ്ടും പോയിക്കാണാനും അവരുമായി ബന്ധം സൂക്ഷിക്കാനുമെല്ലാം ശ്രമിക്കുന്നവര്‍ അപൂര്‍വമായിരിക്കും. മിക്കവര്‍ക്കും ജീവിതത്തിലെ തിരക്ക് തന്നെയാണ് ഇതിന് പ്രതിബന്ധമാകുന്നത്. എങ്കിലും പഠിപ്പിച്ച അധ്യാകരെ കുറിച്ച് ഓര്‍ക്കുകയെങ്കിലും ചെയ്യാത്തവരായി ആരുണ്ട്!
പലര്‍ക്കും തങ്ങളുടെ വീട്ടില്‍ നിന്ന് കിട്ടിയിട്ടുള്ളതിനെക്കാള്‍ പിന്തുണയും കരുതലും അധ്യാപകരുടെ ഭാഗത്ത് നിന്നായിരിക്കും കിട്ടിയിട്ടുണ്ടാവുക. മോശം അനുഭവങ്ങള്‍ ഉണ്ടാകില്ലെന്നല്ല. എങ്കിലും പോസിറ്റീവായി ജീവിതത്തെ സ്വാധീനിച്ച അധ്യാപകരെ കുറിച്ചായിരിക്കും അധികപേരും ആവര്‍ത്തിച്ച് ഓര്‍ക്കുക.
ഇത്തരത്തില്‍ അധ്യാപകരെ വീണ്ടും ബന്ധപ്പെടാനോ കാണാനോ എല്ലാം ശ്രമിക്കുന്നത് തീര്‍ച്ചയായും അവരെയും ഏറെ സന്തോഷിപ്പിക്കും. സമാനമായൊരു അനുഭവം പങ്കിട്ടിരിക്കുകയാണ് അധ്യാപകനായ മാര്‍ക് ഡെന്‍റ്. ട്വിറ്ററിലൂടെയാണ് മാര്‍ക് അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സന്തോഷം പങ്കിട്ടിരിക്കുന്നത്.
20 വര്‍ഷം മുമ്പ് പഠിപ്പിച്ചൊരു വിദ്യാര്‍ത്ഥി തനിക്കയച്ച മെസേജാണ് മാര്‍ക്ക് പങ്കിട്ടിരിക്കുന്നത്. അത്രയും വര്‍ഷം മുമ്പ് മാര്‍ക്ക് ആ വിദ്യാര്‍ത്ഥിയോട് പറഞ്ഞ കാര്യം അയാളെ ആഴത്തില്‍ സ്വാധീനിക്കുകയും അയാളുടെ കരിയര്‍ തന്നെ അതിന് അനുസരിച്ച് ആയിത്തീര്‍ന്നിരിക്കുകയും ചെയ്തുവെന്നാണ് മെസേജിന്‍റെ ഉള്ളടക്കം.
'20 വര്‍ഷം മുമ്പ് ഒരു പാരന്‍റ്സ് മീറ്റിംഗിനിടെ താങ്കള്‍ എന്നോട് പറഞ്ഞു, തനിക്ക് സയൻസല്ലേ ഇഷ്ടം, അപ്പോള്‍ അതുമായി ബന്ധപ്പെട്ട എന്തിലേക്കെങ്കിലും താൻ പോകണം. അതിന് ശേഷം ഞാൻ മറൈൻ ബയോളജിയില്‍ ബിരുദമെടുത്തു. ഇന്ന് ഇതാ ജിഎസ്കെയില്‍ മൈക്രോബയോളജിസ്റ്റ് ടെക്നോളജിസ്റ്റായി എനിക്ക് ജോലി കിട്ടിയിരിക്കുന്നു. ഓഫര്‍ ലെറ്റര്‍ ഇന്ന് വന്നതേയുള്ളൂ. എനിക്ക് താങ്കളെയാണ് ഓര്‍മ്മ വന്നത്. കാരണം താങ്കളാണ് എന്നെ ആദ്യമായി അറിഞ്ഞത്. ശരിക്ക് പറഞ്ഞാല്‍ ഇത്രയും വര്‍ഷം എന്‍റെ മനസില്‍ ഇതുണ്ടായിരുന്നു. ഇപ്പോഴെനിക്ക് താങ്കളോട് താങ്ക്സ് പറയാൻ തോന്നുന്നു. താങ്കളുടെ നിരീക്ഷണം ശരിയായിരുന്നു. നല്ലൊരു ദിവസം നേരുന്നു...'- ഇതായിരുന്നു പൂര്‍വവിദ്യാര്‍ത്ഥി മാര്‍ക്കിന് അയച്ച സന്ദേശം.
ഇത് വായിച്ചുകഴിഞ്ഞപ്പോള്‍ അഭിമാനം കൊണ്ടും വൈകാരികത കൊണ്ടും താൻ നിറഞ്ഞുപോയി എന്നും ഇതാണ് അധ്യാപകരായ തങ്ങള്‍ ഏവരും ആകെ ചെയ്യാനാഗ്രഹിക്കുന്ന കാര്യമെന്നും ട്വീറ്റില്‍ മാര്‍ക്ക് കുറിച്ചിരിക്കുന്നു.
ഒരുപാട് പേര്‍ മാര്‍ക്കിന്‍റെ ട്വീറ്റ് പങ്കുവച്ചിട്ടുണ്ട്. ധാരാളം അധ്യാപകരും മാര്‍ക്കിന്‍റെ ട്വീറ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ഇതുപോലുള്ള അനുഭവങ്ങളെ കുറിച്ചും അവ നല്‍കുന്ന സന്തോഷത്തെ കുറിച്ചും ഇവരെല്ലാം പങ്കുവയ്ക്കുന്നു. അധ്യാപകരായാല്‍ ഇതുപോലെ കുട്ടികളുടെ വാസനകളെ പരിപോഷിപ്പിക്കുകയും അവര്‍ക്ക് ഭാവിയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം പകരുകയും ചെയ്യുകയാണ് വേണ്ടതെന്നും നിരവധി പേര്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു.
മാര്‍ക്കിന്‍റെ ട്വീറ്റ്...
Also Read:- '32 വര്‍ഷമായി ടോയ്‍ലറ്റില്‍ ഇരുന്നിട്ട്'; അസാധാരണമായ അനുഭവം പങ്കിട്ട് ഒരാള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-