സര്‍ക്കസുകാരെ പോലെ വിദ്യാര്‍ത്ഥികള്‍; കയറില്‍ പുഴ കടന്ന് സ്കൂളിലേക്ക്...

ആറടിയിലധികം ആഴവും ഇരുപത് അടിയിലിധകം വീതിയുമുള്ള പുഴയ്ക്ക് മുകളിലായി രണ്ട് കയറുകള്‍ കെട്ടിയിട്ടുണ്ട്. പുഴയ്ക്ക് അക്കരെയും ഇക്കരെയുമുള്ള രണ്ട് മരങ്ങളിലായാണ് കയറുകള്‍ കെട്ടിയിരിക്കുന്നത്. മുകളിലായി കെട്ടിയ കയറില്‍ പിടിച്ച് താഴെയുള്ള കയറില്‍ ചവിട്ടി സര്‍ക്കസുകാരുടെ അഭ്യാസമികവോടെ വേണം പുഴ കടക്കാൻ. 

students crossing river by the help of rope video goes viral

ഗ്രാമപ്രദേശങ്ങളിലെ വികസനം ( Rural Development ) പലപ്പോഴും സമഗ്രമാകാതെ പോകാറുണ്ട്. എല്ലാ മേഖലകളിലും ഒരുപോലെ വികസനമെത്തിക്കാൻ ( Rural Development )  സര്‍ക്കാരുകള്‍ക്ക് കഴിയാതിരിക്കുകയോ അല്ലെങ്കില്‍ സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് അവഗണന നേരിടുകയോ ചെയ്തേക്കാം. എന്തായാലും ഇവയെല്ലാം നൂറുകണക്കിന് കുടുംബങ്ങളെ ആയിരിക്കും ബാധിക്കുക.

അത്തരമൊരു വാര്‍ത്തയാണ് മദ്ധ്യപ്രദേശില്‍ നിന്ന് ഇന്ന് പുറത്തുവന്നിരിക്കുന്നത്. വാര്‍ത്താ ഏജൻസികളാണ് സംഭവം ആദ്യമായി വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്തത്. 

മദ്ധ്യപ്രദേശിലെ ഗനാ ജില്ലയില്‍ ഗോച്പുര എന്ന ഗ്രാമത്തില്‍ പുഴ കടക്കാനായി ( River Cross ) കണ്ട് കയറുകള്‍ കെട്ടി അവയെ ആശ്രയിക്കുന്ന ഒരു വിഭാഗം ജനത്തെയാണ് വീഡിയോയില്‍ കാണുന്നത്. യാത്രാമാര്‍ഗമായി റോഡുണ്ടെങ്കിലും അവ യാത്രായോഗ്യമല്ലാതെ കിടക്കുകയാണത്രേ. അതിനാല്‍ തന്നെ എളുപ്പത്തിന് പുഴ കടക്കാനായി കയര്‍ കെട്ടിയിരിക്കുകയാണ് ഗ്രാമവാസികള്‍. 

ആറടിയിലധികം ആഴവും ഇരുപത് അടിയിലിധകം വീതിയുമുള്ള പുഴയ്ക്ക് മുകളിലായി രണ്ട് കയറുകള്‍ കെട്ടിയിട്ടുണ്ട്. പുഴയ്ക്ക് അക്കരെയും ഇക്കരെയുമുള്ള രണ്ട് മരങ്ങളിലായാണ് കയറുകള്‍ കെട്ടിയിരിക്കുന്നത്. മുകളിലായി കെട്ടിയ കയറില്‍ പിടിച്ച് താഴെയുള്ള കയറില്‍ ചവിട്ടി സര്‍ക്കസുകാരുടെ അഭ്യാസമികവോടെ വേണം പുഴ കടക്കാൻ ( River Cross ). 

കുട്ടികള്‍ പോലും ഇത്തരത്തിലാണ് പുഴ കടക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ നടപടിയുമായി അധികൃതരെത്തിയിട്ടുണ്ട്. കയറുകള്‍ വെട്ടിമാറ്റിയ ഇവര്‍, പാലത്തിനുള്ള പണികള്‍ തുടങ്ങാമെന്ന് ഗ്രാമവാസികള്‍ക്ക് വാക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

എന്തായാലും ചങ്കിടിപ്പിക്കുന്ന ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- അതിശക്തമായ ഒഴുക്കില്‍ പെട്ട് ആനയും പാപ്പാനും; വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios