സ്കൂള്‍ വിട്ടുവരും വഴി വിദ്യാര്‍ത്ഥി ചെയ്യുന്നത് കണ്ടോ...; വൈറലായ വീഡിയോ...
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് വീഡിയോയില്‍ കാണുന്നത്. സ്കൂള്‍ യൂണിഫോമും ബാഗുമെല്ലാം അണിഞ്ഞ വിദ്യാര്‍ത്ഥി, സ്കൂളില്‍ നിന്നുള്ള മടക്കത്തിലാണെന്നത് വ്യക്തം. സൈക്കിളിലാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്നത്. എന്നാല്‍ സൈക്കിളുമായി പൊയ്ക്കൊണ്ടിരിക്കെ കുട്ടി വഴിയില്‍ എന്തോ ശ്രദ്ധിക്കുന്നു. തുടര്‍ന്ന് സൈക്കിള്‍ സ്റ്റാൻഡിലിട്ട് വച്ച ശേഷം റോഡരികിലുള്ള നടപ്പാതയുടെ വശത്തേക്കായി കുനിഞ്ഞിരിക്കുന്നു.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടണമെന്ന ലക്ഷ്യത്തോടെ തന്നെ തയ്യാറാക്കപ്പെടുന്ന വീഡിയോകള്‍ ഏറെയാണ്. എന്നാല്‍ മറ്റ് ചില വീഡിയോകളുണ്ട്, നമ്മുടെ കണ്‍മുന്നിലെ സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയെന്ന പോലെ പകര്‍ത്തപ്പെട്ടത്.
ഇത്തരത്തിലുള്ള വീഡിയോകളാണ് കാഴ്ചക്കാര്‍ക്കുമപ്പുറം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയോ ചര്‍ച്ച ചെയ്യപ്പെടുകയോ എല്ലാം ചെയ്യാറ്. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നൊരു വീഡിയോയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിയെ ആണ് വീഡിയോയില്‍ കാണുന്നത്. സ്കൂള്‍ യൂണിഫോമും ബാഗുമെല്ലാം അണിഞ്ഞ വിദ്യാര്‍ത്ഥി, സ്കൂളില്‍ നിന്നുള്ള മടക്കത്തിലാണെന്നത് വ്യക്തം. സൈക്കിളിലാണ് വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്നത്. എന്നാല്‍ സൈക്കിളുമായി പൊയ്ക്കൊണ്ടിരിക്കെ കുട്ടി വഴിയില്‍ എന്തോ ശ്രദ്ധിക്കുന്നു. തുടര്‍ന്ന് സൈക്കിള്‍ സ്റ്റാൻഡിലിട്ട് വച്ച ശേഷം റോഡരികിലുള്ള നടപ്പാതയുടെ വശത്തേക്കായി കുനിഞ്ഞിരിക്കുന്നു.
നല്ലരീതിയില്‍ മഴ പെയ്ത് കഴിഞ്ഞ കാലാവസ്ഥയാണ് അവിടെയെന്നത് വീഡിയോയില്‍ വ്യക്തമാണ്. അപ്പോഴും മഴ ചെറുതായി പൊഴിയുന്നുണ്ട്. വിദ്യാര്‍ത്ഥി മറ്റൊന്നുമല്ല ശ്രദ്ധിച്ചത്, വഴിയരികിലെ ഓടയിലേക്ക് വെള്ളം തിരിച്ചുവിടാൻ നിര്‍മ്മിച്ച വിടവ് (ഹോള്‍) മാലിന്യം വീണ് അടഞ്ഞുപോയിരുന്നു. ഇതോടെ വെള്ളം റോഡില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയായിരുന്നു.
ഈ മാലിന്യം അവിടെ നിന്ന് നീക്കം ചെയ്ത് വെള്ളത്തിന് ഒഴുകാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുകയാണ് കുട്ടി ചെയ്തത്. യുപി ക്ലാസുകളില്‍ ഏതിലെങ്കിലുമാകാം ഈ കുട്ടി പഠിക്കുന്നത്. ഇത്രയും ചെറുപ്രായത്തില്‍ ഇങ്ങനെയെല്ലാം ചെയ്യാനായി മനസ് വന്നുവല്ലോ, അതിനാണ് കയ്യടി എന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.
വിദ്യാര്‍ത്ഥിയുടെ മാതൃകാപരമായ പ്രവര്‍ത്തി ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. നിവരവധി പേര്‍ ഇത് പിന്നീട് ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതൊക്കെയാണ് വിദ്യാഭ്യാസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ ഈ കുട്ടി ആരാണെന്ന് എവിടത്തുകാരനാണെന്നോ എന്നതൊന്നും ഇതുവരെ വ്യക്തമായിട്ടില്ല.
വീഡിയോ കാണാം...
Also Read:- ഓണ്‍ലൈൻ മീറ്റിംഗിനിടെയുണ്ടായ അബദ്ധം പങ്കുവച്ച് യുവതി; ചിരിയോടെ സമാധാനിപ്പിച്ച് ഏവരും