ടിവി റിപ്പോര്‍ട്ടറെ പോലെ ലൈവില്‍ വിദ്യാര്‍ത്ഥി; സ്കൂളിലെ കാര്യങ്ങളെല്ലാം പുറത്തായി
തന്‍റെ സ്കൂളില്‍ അധ്യാപനം നടക്കുന്നില്ലെന്നും അധ്യാപകര്‍ പതിവായി എത്താറില്ലെന്നും സര്‍ഫറാസ് വീഡിയോയില്‍ പറയുന്നുണ്ട്. ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ, മൂത്രപ്പുരയോ കുടിക്കാൻ നല്ല വെള്ളമോ ഇല്ലാത്ത അവസ്ഥ എല്ലാം സര്‍ഫറാസ് തന്‍റെ വീഡിയോയിലൂടെ കാണിച്ചു
കുഞ്ഞുങ്ങള്‍ക്ക് പലപ്പോഴും മുതിര്‍ന്നവരെ പോലെ കള്ളങ്ങള്‍ മറച്ചുവയ്ക്കാനോ, വളച്ചൊടിക്കാനോ കഴിയില്ല. അതുകൊണ്ടുതന്നെയാണ് കുഞ്ഞുങ്ങള്‍ നിഷ്കളങ്കരാണെന്ന് പറയുന്നത്. മനസിലുള്ളത് എന്തോ അത് പറയുകയും പ്രകടിപ്പിക്കുകയും ചെയ്യാൻ അവരോളം സ്വാതന്ത്ര്യവും മറ്റാര്‍ക്കുമില്ലെന്ന് പറയാം.
ഇപ്പോഴിതാ ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കവും സത്യസന്ധവുമായ പെരുമാറ്റത്തിന്‍റെ പേരില്‍ വലിയ ചര്‍ച്ചകള്‍ തന്നെ ഉയര്‍ന്നിരിക്കുകയാണ്. ജാര്‍ഖണ്ഡിലെ ഗൊദ്ദയില്‍ താൻ പഠിക്കുന്ന സ്കൂളിന്‍റെ ശോചനീയാവസ്ഥ ( School's sorry state ) കാണിക്കാൻ ടിവി റിപ്പോര്‍ട്ടറെ പോലെ വേഷമിട്ട് ലൈവ് വീഡിയോ ചെയ്തിരിക്കുകയാണ് സര്‍ഫറാസ് ഖാൻ എന്ന ഒരു വിദ്യാര്‍ത്ഥി ( Students live video ) .
പ്രൈമറി ക്സാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് സര്‍ഫറാസ്. തന്‍റെ സ്കൂളില്‍ അധ്യാപനം നടക്കുന്നില്ലെന്നും അധ്യാപകര്‍ പതിവായി എത്താറില്ലെന്നും സര്‍ഫറാസ് വീഡിയോയില്‍ പറയുന്നുണ്ട്. ക്ലാസ് മുറികളുടെ ശോചനീയാവസ്ഥ, മൂത്രപ്പുരയോ കുടിക്കാൻ നല്ല വെള്ളമോ ഇല്ലാത്ത അവസ്ഥ എല്ലാം സര്‍ഫറാസ് തന്‍റെ വീഡിയോയിലൂടെ ( School's sorry state ) കാണിച്ചു.
ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പിക്ക് അകത്ത് വടി തിരുകിക്കയറ്റി മൈക്ക് ആക്കിയാണ് സര്‍ഫറാസിന്‍റെ റിപ്പോര്‍ട്ടിംഗ്. സംഗതി തമാശയാണെന്ന് തോന്നുമെങ്കിലും സര്‍ഫറാസിന്‍റെ വീഡിയോ വലിയ ചര്‍ച്ചകളാണ് സൃഷ്ടിച്ചത്.
ബഹുമിടുക്കനാണ് സര്‍ഫറാസെന്നാണ് വീഡിയോ ( Students live video ) കണ്ട മിക്കവരുടെയും പ്രതികരണം. എന്നാല്‍ സ്കൂള്‍ അധികൃതര്‍ തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് സര്‍ഫറാസ് പറയുന്നത്. എങ്കിലും താൻ ഇനിയും ഇത്തരം കാര്യങ്ങളോട് തുറന്ന് തന്നെ പ്രതികരിക്കുമെന്നാണ് സര്‍ഫറാസിന്‍റെ നിലപാട്.
വീഡിയോ വൈറലായതോടെ സ്കൂള്‍ ധൃതിയില്‍ വൃത്തിയാക്കിയെടുത്തിട്ടുണ്ട് അധികൃതര്‍. ഒപ്പം തന്നെ രണ്ട് അധ്യാപകര്‍ക്ക് സസ്പെഷൻ കിട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്. ഏതായാലും ഈ കുരുന്നിന്‍റെ ധൈര്യത്തിന് സല്യൂട്ട് നല്‍കുകയാണ് ഏവരും. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത് ഇങ്ങനെയൊരു സ്കൂളില്‍ പഠിക്കേണ്ടിവരുന്നത് ഗതികേട് തന്നെയാണെന്നും ഇത്തരം കാര്യങ്ങളെല്ലാം വെളിച്ചത്ത് കൊണ്ടുവരേണ്ടത് തന്നെയാണെന്നുമാണ് ഏവരും അഭിപ്രായപ്പെടുന്നത്.
സര്‍ഫറാസിന്‍റെ വീഡിയോ കാണാം...
Also Read:- അമ്മ മരിച്ചതറിയാതെ ദേഹത്ത് കിടന്നുറങ്ങി മൂന്നുവയസുകാരൻ; നൊമ്പരമായി കാഴ്ച