Asianet News MalayalamAsianet News Malayalam

തലമുടി കൊഴിയുന്നുണ്ടോ? മുടി വളരാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ ഹെയര്‍ പാക്കുകള്‍

തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം...

Struggling With Hair Loss? These hair packs can help
Author
First Published Jul 19, 2024, 1:52 PM IST | Last Updated Jul 19, 2024, 1:52 PM IST

തലമുടി കൊഴിച്ചില്‍ എന്ന പരാതി ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നമാണ്. തലമുടി കൊഴിച്ചിലിനെ തടയാനും മുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ പാക്കുകളെ പരിചയപ്പെടാം.

1. നെല്ലിക്ക ഹെയര്‍ പാക്ക്

തലമുടിയുടെ ആരോഗ്യത്തിന് നെല്ലിക്ക ഏറെ നല്ലതാണ്. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ തലമുടി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു.  ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. താരനകറ്റാനും മുടികൊഴിച്ചിലകറ്റാനും ഈ പാക്ക് സഹായിക്കും.

2. കറ്റാര്‍വാഴ ഹെയര്‍ പാക്ക് 

താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇതാണ് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്. 
ഇതിനായി കറ്റാർവാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യാം. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പൂ ഉപയോഗിച്ച് കഴുകാം. 

3. ഉലുവ ഹെയര്‍ പാക്ക് 

ഉലുവയിലെ അമിനോ ആസിഡുകള്‍ തലമുടിയുടെ വളര്‍ച്ചയ്ക്കു സഹായിക്കും. ഇതിനായി ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി കുതിരാൻ അനുവദിക്കുക. രാവിലെ ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമ്മത്തിൽ പുരട്ടാം. 45 മിനിറ്റിന് ശേഷം തലമുടി കഴുകാം. താരനും മുടികൊഴിച്ചിലും മാറാന്‍ ഈ ഹെയര്‍ മാസ്ക് സഹായിക്കും. 

4. ഉള്ളി ഹെയര്‍ പാക്ക് 

രണ്ട് ഉള്ളി തൊലി കളഞ്ഞ് വൃത്തിയാക്കിയെടുക്കുക. ശേഷം ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിക്കണം. ശേഷം ഇവ മിക്സിയിലിട്ടടിച്ച് നീരെടുക്കുക. ഈ നീര് ശിരോ ചർമ്മത്തിലും മുടിയിലും നന്നായി തേച്ച് പിടിപ്പിക്കാം. അര മണിക്കൂറിന് ശേഷം ഏതെങ്കിലും വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്‌താൽ തലമുടി കൊഴിച്ചിൽ മാറുകയും മുടി തഴച്ച് വളരുകയും ചെയ്യും. 

Also read: പതിവായി ഉള്ളി നീര് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios