ഇതിപ്പോള്‍ കവിതയാണോ അനൗണ്‍സ്‌മെന്‍റ് ആണോ; പൈലറ്റിന്‍റെ സന്ദേശം വൈറല്‍

ദില്ലിയില്‍ നിന്നും ശ്രീനഗറിലേയ്ക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തിലാണ് അസാധാരണ അനൗണ്‍സ്‌മെന്റ് സംഭവിച്ചത്. രു ഹിന്ദി കവിത ചൊല്ലുന്ന ശൈലിയില്‍ കൂട്ടത്തില്‍ നര്‍മം കലര്‍ത്തിയായിരുന്നു പൈലറ്റ് അറിയിപ്പ് നടത്തുന്നത്. 

SpiceJet pilot turns to poetry for in flight announcement

റെയില്‍വേ സ്റ്റേഷനിലെയും എയര്‍പോര്‍ട്ടിലെയും വിമാനത്തിലെയുമൊക്കെ അനൗണ്‍സ്‌മെന്‍റുകള്‍ നമ്മുക്ക് പരിചിതമാണ്. നിരന്തരം ആവര്‍ത്തിക്കുന്ന വാക്കുകളും ശൈലിയുമാണ് പൊതുവേ ഇത്തരം അറിയിപ്പുകളില്‍ കേള്‍ക്കുന്നത്. എന്നാല്‍ വിമാനത്തിനുള്ളിലെ വ്യത്യസ്തമായ രീതിയിലുള്ള ഒരു അനൗണ്‍സ്‌മെന്‍റിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ദില്ലിയില്‍ നിന്നും ശ്രീനഗറിലേയ്ക്കുള്ള സ്‌പേസ് ജെറ്റ് വിമാനത്തിലാണ് അസാധാരണ അനൗണ്‍സ്‌മെന്റ് സംഭവിച്ചത്. രു ഹിന്ദി കവിത ചൊല്ലുന്ന ശൈലിയില്‍ കൂട്ടത്തില്‍ നര്‍മം കലര്‍ത്തിയായിരുന്നു പൈലറ്റ് അറിയിപ്പ് നടത്തുന്നത്.

'അരമണിക്കൂറിനുള്ളില്‍ നമ്മള്‍ യാത്ര ആരംഭിക്കും. അതുവരെ എല്ലാവരും നല്ലകുട്ടികളായി ഇരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. നമ്മള്‍ 36,000 അടി ഉയരത്തിലൊക്കെ യാത്ര ചെയ്യും. അതിനേക്കാള്‍ മുകളിലേക്ക് പോയാല്‍ ചിലപ്പോള്‍ ദൈവത്തെ കണ്ടേക്കാം...' ഇങ്ങനെയൊക്കെയാണ് പൈലറ്റിന്‍റെ അനൗണ്‍സ്‌മെന്‍റ് പോകുന്നത്.

പൈലറ്റിന്റെ വളരെ രസകരമായ രീതിയിലുളള മുന്നറിയിപ്പ് കേട്ട് യാത്രികര്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എപിസ്റ്റ എന്ന യുവതിയാണ് ഇതിന്‍റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. 'ദില്ലി ശ്രീനഗര്‍ വിമാനത്തിലാണ് ഞാന്‍. പൈലറ്റിന്റെ മുന്നറിയിപ്പ് ഗംഭീരം. ആദ്യം ഇംഗ്ലീഷിലാണ് തുടങ്ങിയത്. പിന്നീട് ഹിന്ദിയിലേക്ക് മാറിയപ്പോള്‍ മുതലാണ് റെക്കോഡു ചെയ്യാനായത്' എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് യുവതി കുറിച്ചത്. ഒരു ലക്ഷത്തിലേറെ വ്യൂവാണ് ഈ വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേര്‍ പൈലറ്റിനെ പ്രശംസിച്ചു കൊണ്ട് കമന്‍റുകളും ചെയ്തിട്ടുണ്ട്.

 

 

 

 

 

Also Read: പൊലീസ് സ്റ്റേഷനില്‍ 'പരാതിക്കാരനായി' അണലി; വൈറലായി വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios