വധുവിന്‍റെ വ്യത്യസ്തമായ മെഹന്ദി ഡിസൈൻ; എന്താണ് ഇതിലെഴുതിയിരിക്കുന്നത് എന്ന് നോക്കിക്കേ...
ചില സന്ദര്‍ഭങ്ങളില്‍ വധുവിന്‍റെയോ വരന്‍റെയോ വേഷവിധാനമോ ഒരുക്കങ്ങളോ എല്ലാം വ്യത്യസ്തമാണെങ്കിലും ഇത്തരത്തില്‍ വൈറലാകാറുണ്ട്. സമാനമായ രീതിയില്‍ വൈറലായിരിക്കുകയാണ് ഒരു വധുവിന്‍റെ കയ്യില്‍ വിവാഹത്തിന്‍ വരച്ചിരിക്കുന്ന മെഹന്ദി ഡിസൈൻ. ഒറ്റനോട്ടത്തില്‍ തന്നെ എന്തോ എഴുതിയിരിക്കുന്നതാണ് ഡിസൈൻ എന്ന് മനസിലാക്കാൻ സാധിക്കും.
ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായി എത്രയോ വീഡിയോകള്‍ നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ ചില വീഡിയോകള്‍ വലിയ രീതിയ്ല്‍ പങ്കുവയ്ക്കപ്പെടുകയും ശ്രദ്ധയാകര്‍ഷിക്കപ്പെടുകയുമെല്ലാം ചെയ്യാറുണ്ട്. വെഡ്ഡിംഗ് വീഡിയോ ക്ലിപ്പുകള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നവയാണ്.
വിവാഹദിനത്തിലെ ആഘോഷങ്ങളോ, വ്യത്യസ്തമായ ആചാരങ്ങളോ, നൃത്തമോ പാട്ടോ, അല്ലെങ്കില്‍ വൈകാരികമായ നിമിഷങ്ങളോ എല്ലാം ഇത്തരത്തില്‍ വൈറല്‍ വെഡ്ഡിംഗ് വീഡിയോ ക്ലിപ്പുകളായി സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നത് കാണാറില്ലേ?
ചില സന്ദര്‍ഭങ്ങളില്‍ വധുവിന്‍റെയോ വരന്‍റെയോ വേഷവിധാനമോ ഒരുക്കങ്ങളോ എല്ലാം വ്യത്യസ്തമാണെങ്കിലും ഇത്തരത്തില്‍ വൈറലാകാറുണ്ട്. സമാനമായ രീതിയില്‍ വൈറലായിരിക്കുകയാണ് ഒരു വധുവിന്‍റെ കയ്യില്‍ വിവാഹത്തിന്‍ വരച്ചിരിക്കുന്ന മെഹന്ദി ഡിസൈൻ. ഒറ്റനോട്ടത്തില്‍ തന്നെ എന്തോ എഴുതിയിരിക്കുന്നതാണ് ഡിസൈൻ എന്ന് മനസിലാക്കാൻ സാധിക്കും.
എന്നാല്‍ എന്താണ് ഇതിലെഴുതിയിരിക്കുന്നത് എന്ന് മനസിലാക്കണമെങ്കില്‍ അല്‍പം നിരീക്ഷിക്കുക തന്നെ വേണം. ദിഷ തുംകര്‍ എന്ന യുവതിയാണ് ഈ വധു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെയാണ് ഇവര്‍ വിവാഹം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഓര്‍മ്മ എന്ന നിലയില്‍ ആദ്യമായി ഓണ്‍ലൈനില്‍ കണ്ട ദിവസം, പ്രണയം പറഞ്ഞ ദിവസം, ആദ്യമായി കണ്ടുമുട്ടിയ ദിവസം, വിവാഹദിവസം എന്നീ തിയ്യതികള്‍ മെഹന്ദി ഡിസൈനായി കയ്യിലെഴുതിയിരിക്കുകയാണ്.
മെഹന്ദി ആര്‍ട്ടിസ്റ്റ് തന്നെയാണ് മെഹന്ദി ഡിസൈനിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വ്യത്യസ്തമായ ആശയമായതിനാല്‍ തന്നെ വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വരൻ വധുവിന്‍റെയോ വധു വരന്‍റെയോ പേരെഴുതുന്നതും മറ്റും മുമ്പ് തന്നെ ധാരാളം പേര്‍ ചെയ്തിട്ടുള്ളതാണ്. എന്നാലിത് പുതുമ തന്നെയെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റില്‍ കുറിച്ചിരിക്കുന്നു.
വീഡിയോ കണ്ടുനോക്കൂ...
Also Read:- ഡിവോഴ്സ് ആഘോഷിക്കാൻ ഫോട്ടോഷൂട്ട്; യുവതിയുടെ ഫോട്ടോകള്‍ വൈറലാകുന്നു