കക്കൂസ് തുറന്നപ്പോൾ കണ്ട പേടിപ്പെടുത്തുന്ന കാഴ്ച; ഇത് ഏവരും ശ്രദ്ധിക്കേണ്ടത്
പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഇടമായതിനാൽ തന്നെ നാം തിരക്കിട്ടായിരിക്കും ഇവിടേക്ക് കയറുന്നത്. ആ സമയത്ത് മറ്റൊന്നും ശ്രദ്ധിക്കുകയുമില്ല. എന്നാൽ കക്കൂസിലോ കുളിമുറിയിലോ കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്നൊരു കാര്യത്തെ കുറിച്ചാണീ സംഭവം ഓർമ്മിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ക്ലോസറ്റിനകത്ത് കണ്ട പേടിപ്പെടുത്തുന്നൊരു കാഴ്ചയാണ് വാർത്തയ്ക്ക് ആധാരം.
കക്കൂസോ കുളിമുറിയോ ആകട്ടെ, അത് എപ്പോഴും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കേണ്ടതുണ്ട്. പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഇടമായതിനാൽ തന്നെ നാം തിരക്കിട്ടായിരിക്കും ഇവിടേക്ക് കയറുന്നത്. ആ സമയത്ത് മറ്റൊന്നും ശ്രദ്ധിക്കുകയുമില്ല. എന്നാൽ കക്കൂസിലോ കുളിമുറിയിലോ കയറുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്നൊരു കാര്യത്തെ കുറിച്ചാണീ സംഭവം ഓർമ്മിപ്പിക്കുന്നത്. അപ്രതീക്ഷിതമായി ക്ലോസറ്റിനകത്ത് കണ്ട പേടിപ്പെടുത്തുന്നൊരു കാഴ്ചയാണ് വാർത്തയ്ക്ക് ആധാരം.
പലപ്പോഴും സമാനമായ സംഭവങ്ങൾ നാം വാർത്തകളിലൂടെ അറിയാറുണ്ട്. ക്ലോസറ്റിനകത്ത് ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കണ്ടെത്തിയതാണ് സംഭവം. യുഎസിലെ അലബാമയിലാണ് ഇക്കുറി സംഭവം. സാമാന്യം വലുപ്പമുള്ള പാമ്പാണിത്.
ഗ്രേ റാറ്റ് സ്നേക്ക് എന്ന ഇനത്തിൽ വരുന്നതാണെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ഇതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.
ഭാഗ്യവശാൽ അത്രയും വിഷമുള്ള ഇനത്തിൽ പെട്ടതല്ല ഈ പാമ്പെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും പെടുന്നനെ ക്ലോസറ്റിനകത്ത് പാമ്പിനെ കാണുന്നത് തീർച്ചയായും ആഘാതം തന്നെയാണ്. ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ മനസിനെ മോശമായി ബാധിക്കുകയും ചെയ്യാം.
എന്തുകൊണ്ട് കക്കൂസിനകത്ത് പാമ്പ്?
പ്രത്യേകിച്ച് പുറത്തുള്ള കക്കൂസ്- കുളിമുറി എന്നിവിടങ്ങളിലാണ് പാമ്പുകൾ കാര്യമായി കയറിക്കൂടാൻ സാധ്യതയുള്ളത്. അകത്തായാലും വരാം. ഇത് പ്രധാനമായും വെന്‍റ് പൈപ്പ് വഴിയായിരിക്കും കയറുക. അതുപോലെ സെപ്റ്റിക് ടാങ്ക് മൂടി വൃത്തിയായി മൂടിയില്ലെങ്കിൽ ഇതിലേക്ക് ഇറങ്ങുന്ന പാമ്പും പൈപ്പ് വഴി മുകളിലെത്താം. അതും അല്ലെങ്കിൽ പൈപ്പിന് ലീക്കുണ്ടെങ്കിൽ, ഇത് സാമാന്യം വലുപ്പമുള്ള വിള്ളലാണെങ്കിൽ അങ്ങനെയും പാമ്പ് അകത്തെത്താം.
മഴക്കാലങ്ങളിലാണെങ്കിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യങ്ങളിൽ പാമ്പുകൾ വീടിനകത്തേക്കും ഇഴഞ്ഞെത്താം. സമീപത്ത് കാടോ, കുറ്റിക്കാടോ, ഒഴിഞ്ഞ പറമ്പോ എല്ലാമുള്ളവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
എന്നാൽ കക്കൂസിലോ കുളിമുറിയിലോ പാമ്പുകളെത്തുന്നത് അധികവും വേനൽക്കാലങ്ങളിലായിരിക്കും. പുറത്തെ ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ നനവുള്ള ഇടങ്ങളിൽ വന്ന് പറ്റിയിരിക്കുകയാണ് ഇവ ചെയ്യുന്നത്. എന്തായാലും കക്കൂസും കുളിമുറിയും എപ്പോഴും ഇഴജന്തുക്കളിൽ നിന്ന് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കാരണം ആദ്യമേ സൂചിപ്പിച്ചത് പോലെ ഇത് വലിയ രീതിയിൽ മാനസികാഘാതമുണ്ടാക്കുന്നതാണ്. ദീർഘകാലത്തേക്ക് ഇത് മനസിനെ അലട്ടാം.
Also Read:- മൂട്ട, ഉറുമ്പ് മുതല്‍ പാമ്പിനെ വരെ തുരത്താൻ സഹായിക്കും; ഇനി ഇവരെ വിളിച്ചാല്‍ മതി