മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചുളിവുകളെ തടയാനും സഹായിക്കുന്ന ഫേസ് പാക്കുകള്‍

മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

skin tightening face packs for an ageless glow

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? മുഖത്തെ ചുളിവുകൾ, വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ ലക്ഷണങ്ങളെ തടയാന്‍ സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

1. കറ്റാർവാഴ ജെല്‍- തേന്‍

ഒരു ടീസ്പൂൺ കറ്റാർവാഴ ജെല്ലും രണ്ട് ടീസ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും മുഖത്തെ ചുളിവുകളെ തടയാനും സഹായിക്കും. 

2. പപ്പായ- തേന്‍  

നാല് സ്പൂണ്‍ പപ്പായ ഉടച്ചതിലേയ്ക്ക് മൂന്ന് സ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.

3. കോഫി 

കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. ഇതും മുഖത്തെ ചുളിവുകളെ തടയാന്‍ സഹായിക്കും. 

4. വാഴപ്പഴം 

ഒരു പഴുത്ത വാഴപ്പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ ചുളിവുകളെ അകറ്റാന്‍ സഹായിക്കും. 

5. വെള്ളരിക്ക- തൈര് 

ഒരു വെള്ളരിക്ക ഒരു ടേബിള്‍സ്പൂണ്‍ തൈരുമായി ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: തലമുടി നല്ലതുപോലെ വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios