Happy New Year 2025 : പുതുവർഷത്തിലെടുക്കാം ആറ് പുത്തന്‍ തീരുമാനങ്ങൾ

ഈ വർഷം നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് എഴുതി വയ്ക്കുക. വലിയ ലക്ഷ്യങ്ങളെ ചെറിയ ചെറിയ സ്റ്റെപ്പുകളാക്കി വേർതിരിക്കുക. ഇതെഴുതുമ്പോൾ സ്വയം വിമർശിക്കുക- ഉദാ: “ഞാൻ ഇത് വെറുതെ എഴുതുക മാത്രമേ ഉള്ളു- പ്രാവർത്തികമാക്കില്ല, മുൻപും ഇങ്ങനെ എഴുതിയിട്ടുണ്ട്” എന്നെല്ലാമുള്ള സംസാരം ഒഴിവാക്കുക.

six new resolutions to make in the new year 2025

ഏറെ പ്രതീക്ഷകളുമായി 2025 നെ നാം വരവേൽക്കുകയാണ്. ആഘോഷങ്ങള്‍ക്കൊപ്പം നല്ല ശീലങ്ങള്‍ ആരംഭിക്കാനും പുത്തന്‍ തീരുമാനങ്ങള്‍ എടുക്കാനുമുളള ഒരവസരം കൂടിയാണീ പുതുവര്‍ഷം. പുതുവർഷത്തിൽ എടുക്കേണ്ട ആറ് പുത്തന്‍ തീരുമാനങ്ങളെ കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രിയ വർ​ഗീസ് എഴുതുന്ന ലേഖനം.

ഇമ്പോസ്റ്റെർ സിൻഡ്രോം (Imposter syndrome) എന്ന് കേട്ടിട്ടുണ്ടോ? ഞാൻ അത്ര പോരാ എന്ന് പല ആവർത്തി ചിന്തിക്കുകയും എന്നാൽ അങ്ങനെയാണ് എന്നതിന് ഒരു കാരണം പോലും ഇല്ലാതെയിരിക്കുകയും ചെയ്യുക. കൂട്ടുകാർക്കോ മാറ്റാർക്കും തന്നെ നിങ്ങൾ അങ്ങനെ ഒരു കുഴപ്പവും ഉള്ള ആളാണ് എന്ന് തോന്നില്ല. പക്ഷേ സ്വയം ഒരു വില തോന്നില്ല എന്നതാണ് ഈ അവസ്ഥയുടെ പ്രത്യേകത. മറ്റുള്ളവരുടെ നന്മ കാണാനുള്ള നല്ല മനസ്സുണ്ടെങ്കിലും സ്വന്തം നന്മ ഒന്നുപോലും കാണാൻ ശ്രമിക്കില്ല എന്നതാണ് പ്രശ്നം. സ്വയം കുറ്റപ്പെടുത്തുന്ന ശീലം മാറ്റിയെടുക്കണം എന്നത് പുതിയ വർഷത്തെ ഒരു തീരുമാനമായി എടുത്താലോ? ഇനി പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കൂ.

1. ജീവിതത്തിൽ ഉണ്ടായ ചെറുതും വലുതുമായ വിജയങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക

എനിക്കങ്ങനെ വലിയ വിജയം ഒന്നും ഉണ്ടായിട്ടില്ല എന്ന് ചിന്തിക്കാൻ വരട്ടെ. ഒരു ചെറിയ കാര്യത്തിൽപോലും വിജയിക്കാത്തവരായി ആരും ഉണ്ടാവില്ല. എത്ര ചെറിയ കാര്യമായാലും ശരി അതിപ്പോൾ ഓർത്തെഴുതാൻ ശ്രമിക്കാം. ഒരു ഡയറിയിൽ ഇത് എഴുതുന്നത് ശീലമാക്കണം. എപ്പോഴൊക്കെ ആത്മവിശ്വാസം കുറവുന്നോ/ സ്വന്തം കഴിവിൽ സംശയം തോന്നുന്നോ അപ്പോഴൊക്കെ വീണ്ടും ഈ ഡയറി എടുത്തു വായിക്കാൻ ശ്രമിക്കണം. ഇത് ആത്മവിശ്വാസം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. 

2. നെ​ഗറ്റീവ് ചിന്തകൾ വേണ്ട   

നെഗറ്റീവ് ആയി മനസ്സിൽ പറയുന്ന കാര്യങ്ങളിൽ അല്പം വ്യത്യാസം വരുത്താൻ ശ്രമിക്കണം. ഉദാ: ഞാൻ എന്ത് ചെയ്താലും ശരിയാവില്ല എന്നത് മാറ്റി ഞാൻ പതുക്കെ പഠിച്ചു വരികയാണ്, പതുക്കെ എനിക്ക് കൂടുതൽ മികച്ചതാകാൻ കഴിയും.

സ്വയം കുറ്റപ്പെടുത്തുന്ന ചിന്തകൾ എങ്ങനെയാണ് ഒരാളെ ബാധിക്കുക?

3. നിങ്ങളുടെ ആ​ഗ്രഹങ്ങളുടെ ലിസ്റ്റ് തയ്യാറാക്കാം

ഈ വർഷം നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ലിസ്റ്റ് എഴുതി വയ്ക്കുക. വലിയ ലക്ഷ്യങ്ങളെ ചെറിയ ചെറിയ സ്റ്റെപ്പുകളാക്കി വേർതിരിക്കുക. ഇതെഴുതുമ്പോൾ സ്വയം വിമർശിക്കുക- ഉദാ: “ഞാൻ ഇത് വെറുതെ എഴുതുക മാത്രമേ ഉള്ളു- പ്രാവർത്തികമാക്കില്ല, മുൻപും ഇങ്ങനെ എഴുതിയിട്ടുണ്ട്” എന്നെല്ലാമുള്ള സംസാരം ഒഴിവാക്കുക.

4. സ്വയം കരുണ കാണിക്കുക (self- compassion)

മറ്റുള്ളവരോട് എത്രമാത്രം കരുണ നമുക്കുണ്ടാകണമോ അത്രമാത്രം കരുണ നമുക്ക് നമ്മളോടും ഉണ്ടാകണം. സ്വയം കുറ്റപ്പെടുത്തുക എന്നത് ആത്മവിശ്വാസം തകർക്കും. മനസ്സിന് ഡിപ്രഷൻ ഉണ്ടാകാൻ കാരണമാകും. സ്വന്തം കഴിവുകളെ തിരിച്ചറിയാനും ജീവിതത്തിൽ മുന്നേറാനും ശ്രമിക്കണം. പരാജയം സംഭവിക്കുമ്പോൾ പോലും സ്വയം കരുണ കാണിക്കാൻ ശ്രമിക്കണം.

5. പോസിറ്റീവ് ചിന്തകൾ പ്രധാനം 

മുൻപ് ഇത്തരം പ്രശ്നങ്ങളെ നേരിട്ട സുഹൃത്തുക്കളോട് സംസാരിക്കാം. അവരുടെ അനുഭവങ്ങൾ കേൾക്കുന്നത് സഹായകരമാകും. പോസറ്റീവ് ആയി ചിന്തിക്കാൻ സുഹൃത്തുക്കളെയും പ്രേരിപ്പിക്കാം.

6.  പുസ്തകങ്ങൾ വായിക്കുക

സെല്ഫ് ഹെല്പ് പുസ്തകങ്ങൾ വായിക്കുക/ പോഡ്കാസ്റ്റ് കേൾക്കുക എന്നിവ ശീലമാക്കാം.

ക്ലോസ്‌ട്രോഫോബിയ യഥാർത്ഥത്തിൽ അപകടകാരിയാണോ? സൈക്കോളജിസ്റ്റ് പ്രിയ വർഗീസ് എഴുതുന്നു

2025 ൽ ചില നല്ല തീരുമാനങ്ങൾ എടുക്കാം. ഞാൻ എന്നെ തന്നെ സംശയിക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറും എന്ന് തീരുമാനിക്കാം. നല്ല കാര്യങ്ങൾ എന്റെ ജീവിതത്തിൽ നടക്കുമ്പോൾ ഞാൻ അതിൽ സന്തോഷിക്കുകയും, അതിനെ ആഘോഷമാക്കുകയും ചെയ്യും എന്ന് തീരുമാനിക്കാം. എന്നെ പ്രോത്സാഹിപ്പിക്കുന്ന പോസറ്റീവ് ആയ വാക്കുകൾ മനസ്സിൽ പറയുക ഞാൻ ശീലമാക്കും. എന്റെ കുറവുകൾ എന്റെ വളർച്ചയ്ക്കുള്ള അവസരമാണ്, എന്റെ അപ്രര്യാപ്തതയുടെ തെളിവുകൾ അല്ല. ഞാൻ വിജയം അർഹിക്കുന്ന വ്യക്തിയാണ്, എന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ എനിക്കാവും എന്ന് ചിന്തിക്കുക.

(തിരുവല്ലായിലെ ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർഗീസാണ് ലേഖിക. ഫോൺ നമ്പർ : 8281933323)

 

Latest Videos
Follow Us:
Download App:
  • android
  • ios