പങ്കാളി സ്വന്തം കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ആളാണോ?

നാർസിസ്റ്റ് ആയ വ്യക്തിയുടെ പങ്കാളിയായി ജീവിക്കുമ്പോൾ നേരിടേണ്ടിവരുന്ന മാനസിക വ്യഥ ചെറുതല്ല. പങ്കാളിയെ എപ്പോഴും നിയന്ത്രണത്തിലാക്കി ‌വയ്ക്കുകയും പല കൗശലങ്ങളിലൂടെ പങ്കാളി അവർക്കു അടിമപ്പെട്ടു മുന്നോട്ടുപോകും വിധം മാറ്റിയെടുക്കുകയും ചെയ്യുന്ന രീതി അവരിൽ കാണാൻ കഴിയും. 

signs your partner is a narcissist

ഒരു വ്യക്തി മറ്റൊരാളോടും കരുണയില്ലാതെ സ്വന്തം ഇഷ്ടങ്ങൾക്കുമാത്രം പ്രാധാന്യം കൊടുക്കുന്നു എന്നിരിക്കട്ടെ. ഏറ്റവും അധികം പ്രാധാന്യവും അംഗീകാരവും കിട്ടേണ്ട വ്യക്തിയാണ് താൻ എന്ന് സ്വയം വിശ്വസിക്കുകയും അങ്ങേയറ്റം നിർബന്ധം ഉണ്ടായിരിക്കുകയും ചെയ്യുകയാണ് എന്നിരിക്കട്ടെ. 

എല്ലാ സാഹചര്യങ്ങളിലും ഇങ്ങനെ ഒരു പ്രത്യേക പരിഗണന വേണമെന്നയാൾ വാശിപിടിക്കുന്നു എങ്കിൽ ആ വ്യക്തി ഒരു നാർസിസ്റ്റ് (narcissist) ആകാനുള്ള സാധ്യത ഏറെയാണ്. ആരെങ്കിലും അവരെ ചോദ്യം ചെയ്താൽ അതിനോടു സഹിഷ്ണത കാണിക്കാൻ അവർക്കാകില്ല. പുറമേ മികച്ച വ്യക്തിയാണ് താൻ എന്ന് പ്രകടമാക്കുമെങ്കിലും മനസ്സിനുള്ളിൽ സ്വയം വിലതോന്നാത്ത ഒരു അവസ്ഥയായിരിക്കും അവർക്ക് ഉണ്ടാവുക.

നാർസിസ്റ്റ് ആയ വ്യക്തിയുടെ പങ്കാളിയായി ജീവിക്കുമ്പോൾ നേരിടേണ്ടിവരുന്ന മാനസിക വ്യഥ ചെറുതല്ല. പങ്കാളിയെ എപ്പോഴും നിയന്ത്രണത്തിലാക്കി ‌വയ്ക്കുകയും പല കൗശലങ്ങളിലൂടെ പങ്കാളി അവർക്കു അടിമപ്പെട്ടു മുന്നോട്ടുപോകും വിധം മാറ്റിയെടുക്കുകയും ചെയ്യുന്ന രീതി അവരിൽ കാണാൻ കഴിയും. പങ്കാളിയുടെ ആത്മവിശ്വാസം തകർത്തുകളയുകയും പങ്കാളി ചിന്തിക്കുന്നതൊക്കെ തെറ്റാണ് എന്ന് സ്ഥാപിക്കുകയും ചെയ്യും. 

നാർസിസ്റ്റ് ആയ ഒരു വ്യക്തിയോട് വാക്കുതർക്കം നടത്താൻ ശ്രമിക്കുന്നതും, കുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്നതും ഒക്കെ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്തേക്കാം. അങ്ങനെയുള്ള ഒരു വ്യക്തിയിൽ നിന്നും വൈകാരികമായി അകന്നു നിൽക്കുക എന്നതാവും മനസ്സു തകർന്നുപോകാതിരിക്കാൻ ചെയ്യാൻ കഴിയുക. നാർസിസ്റ്റ് ആയ ഒരു വ്യക്തി മറ്റുള്ളവരുടെ മനസ്സിനേൽപ്പിക്കുന്ന മുറിവുകളുടെ ആഴം എത്രയാണ് എന്നതൊന്നും ചിന്തിക്കാൻ തയ്യാറാവണം എന്നില്ല.

വളരെ ആകർഷകമായ, ആത്മവിശ്വാസം നിറഞ്ഞ വ്യക്തിത്വം എന്ന് നാർസിസ്റ്റായ വ്യക്തിയെ ആദ്യം കാണുമ്പോൾ  തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ പെട്ടെന്ന് അവരുമായി പ്രണയത്തിലാവുകയും ചെയ്യാൻ സാധ്യത ഉണ്ടെങ്കിലും പിന്നീടു മാത്രമാണ് അവരുടെ ഉള്ളിലെ സഹാനുഭൂതി ഇല്ലായ്മയെ മനസ്സിലാക്കാൻ പങ്കാളിക്ക് കഴിയുകയുള്ളൂ. 

പങ്കാളിയുമായി തുല്യത എന്ന അവസ്ഥ അംഗീകരിക്കാൻ നാർസിസ്റ്റ് വ്യക്തിത്വമുള്ളയാൾക്ക് കഴിഞ്ഞെന്നു വരില്ല. വളരെ സ്ട്രിക്റ്റായ നിയമങ്ങൾ പങ്കാളിക്ക് ഏർപ്പെടുത്തും. പങ്കാളിയെ അവരുടെ കുടുംബാംഗംങ്ങളിൽനിന്നും സുഹൃത്തുക്കളിൽ നിന്നും അകറ്റാൻ കർശനമായ വിലക്കവർക്കേർപ്പെടുത്തും.

സാധാരണ നാം സെൽഫിഷ് എന്ന് ചിലരെപ്പറ്റി പറയുന്നതിലും വ്യത്യസ്തമാണ് നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ. സെൽഫിഷ് എന്നത് വ്യക്തികളിൽ ചില സാഹചര്യങ്ങളിൽ സംഭവിക്കുന്നതാണ് എങ്കിൽ നാർസിസ്റ്റ് ആയ വ്യക്തിയിൽ ഈ സെൽഫിഷ്നെസ്സും ഒപ്പം അനുകമ്പ ഇല്ലാത്ത സ്വഭാവ രീതിയും എല്ലാ സാഹചര്യങ്ങളിലും പ്രകടമായിരിക്കും. അതുകൊണ്ടുതന്നെ നാർസിസ്റ്റ് ആയ വ്യക്തിയുടെ പങ്കാളിയിൽ ഉത്കണ്ഠ, വിഷാദം, സ്വയം തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥ എന്നിവ ഉണ്ടാകാൻ സാധ്യത ഏറെയാണ്.

തയ്യാറാക്കിയത്:
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാം ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...

 

Latest Videos
Follow Us:
Download App:
  • android
  • ios