ഫ്ലോറൽ സാരിയില്‍ മനോഹരിയായി ശില്‍പ ഷെട്ടി; ചിത്രങ്ങള്‍ വൈറല്‍
ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ ശില്‍പ തിളങ്ങുന്നത്. ഫ്ലോറൽ സാരിയില്‍ മനോഹരിയായിരിക്കുകയാണ് ശില്‍പ.
ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഡയറ്റിന്‍റെ കാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന ബോളിവുഡ് നടിയാണ് ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം, ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വ്യായാമം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചുമൊക്കെ നിരന്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് മികച്ച അഭിപ്രായമാണ്.
ഇപ്പോഴിതാ താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരിയിലാണ് ഇത്തവണ ശില്‍പ തിളങ്ങുന്നത്. ഫ്ലോറൽ സാരിയില്‍ മനോഹരിയായിരിക്കുകയാണ് ശില്‍പ. ഓഫ് വൈറ്റ് സാരിയില്‍ പിങ്ക് നിറത്തിലുള്ള ഫ്ലോറൽ പ്രിന്‍റുകളാണ് വരുന്നത്. പിങ്ക് നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനൊപ്പം താരം പെയര്‍ ചെയ്തത്. ചിത്രങ്ങള്‍ ശില്‍പ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
അതേസമയം, സല്‍വാര്‍ കമ്മീസ് ധരിച്ച് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ശില്‍പയുടെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഷോള്‍ഡര്‍ സ്ട്രെങ്തനിംഗ് വര്‍ക്കൗട്ടാണ് ശില്‍പ വീഡിയോയില്‍ ചെയ്യുന്നത്. ഏത് വസ്ത്രം ധരിച്ചാലും 'ഫിറ്റ്' ആയിരിക്കുകയെന്നതാണ് പ്രധാനമെന്ന് വീഡിയോ പങ്കുവച്ച് ശില്‍പ പറഞ്ഞു.
വര്‍ക്കൗട്ടില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത താരമാണ് ശില്‍പ. മുമ്പ് സിനിമാ ചിത്രീകരണത്തിനിടെ കാലിന് പരുക്കേറ്റ താരം വീൽചെയറിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഒടിഞ്ഞ കാലുമായി വീൽചെയറിൽ ഇരുന്നിട്ടും ശരീരം ശക്തിപ്പെടുത്താനും മനസ്സിന്‍റെ ആരോഗ്യത്തിനും വേണ്ടി യോഗ ചെയ്യുകയായിരുന്നു ശില്‍പ. എന്തുതന്നെ സംഭവിച്ചാലും ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തുടരുക, ഞാൻ പിന്തുടരുന്ന നയം അതാണെന്നും ശില്‍പ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു. കാലുകള്‍ക്ക് ആയാസം കൊടുക്കാതെ കൈകള്‍ കൊണ്ടുള്ള ചില യോഗാ മുറകളാണ് ശില്‍പ വീഡിയോയില്‍ ചെയ്തത്.
Also Read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...