ബാത്ത്റൂമിലെ കണ്ണാടികള്‍ എടുത്തുമാറ്റി സ്കൂള്‍ അധികൃതര്‍; കാരണം ബഹുരസകരം...

ക്ലാസ് കട്ട് ചെയ്തും, ഇടവേളകള്‍ ബ്രേക്ക് ചെയ്തുമെല്ലാം കുട്ടികള്‍ ബാത്ത്റൂമിനകത്ത് മണിക്കൂറുകള്‍ ചിലവിടുന്നു. ഇതിനെതിരെ എന്താണ് ചെയ്യാനാവുക എന്നാലോചിച്ചപ്പോള്‍ ഒടുവില്‍ സ്കൂള്‍ അധികൃതര്‍ക്ക് തോന്നിയ ബുദ്ധിയാണത്രേ ഇത്.

school authorities removed mirrors from bathroom to avoid students taking tik tok videos

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വാഴ്ച തുടരുന്ന കാലമാണിത്. അതുപോലെ തന്നെ വീഡിയോ പ്ലാറ്റ്ഫോമുകളും. പുതുതലമുറയെ സംബന്ധിച്ച് അവര്‍ക്ക് ഇതൊന്നുമില്ലാതെ, ഇതിലൊന്നും പങ്കാളികളാകാതെ തുടരാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രത്യേകിച്ച് കൗമാരക്കാര്‍ ആണ് ഈ ഒഴുക്കിനൊപ്പം ഏറെ ആവേശത്തോടെ പോകുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും.

ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു വാര്‍ത്തയാണ് യുഎസില്‍ നിന്ന് വന്നിരിക്കുന്നത്. സംഭവം ഏറെ രസകരമാണ്. നോര്‍ത്ത് കരോളിനയില്‍ ഒരു സ്കൂളില്‍ ബാത്ത്റൂമുകളില്‍ നിന്നെല്ലാം സ്കൂള്‍ അധികൃതര്‍ കണ്ണാടികള്‍ നീക്കം ചെയ്തിരിക്കുകയാണത്രേ. സോഷ്യല്‍ മീഡിയ- വീഡിയോ പ്ലാറ്റ്ഫോമുകളുടെ അമിതോപയോഗവും ബാത്ത്റൂമിലെ കണ്ണാടിയും തമ്മിലെന്ത് ബന്ധമെന്ന് അതിശയപ്പെടാൻ വരട്ടെ. ഇവ തമ്മില്‍ ബന്ധമുണ്ട്. 

ഈ സ്കൂളിലെ കുട്ടികളെല്ലാം തന്നെ ബാത്ത്റൂമിനകത്ത് കയറിയാല്‍ ഇറങ്ങുന്നില്ലത്രേ. ദീര്‍ഘസമയം അവിടെ ചിലവിടുന്നു. എന്താ കാര്യം? ടിക് ടോക് വീഡിയോകള്‍. ബാത്ത്റൂമിനകത്ത് കയറി ടിക് ടോക് വീഡിയോകളെടുക്കലാണത്രേ കുട്ടികളുടെ പ്രധാന പരിപാടി.

ക്ലാസ് കട്ട് ചെയ്തും, ഇടവേളകള്‍ ബ്രേക്ക് ചെയ്തുമെല്ലാം കുട്ടികള്‍ ബാത്ത്റൂമിനകത്ത് മണിക്കൂറുകള്‍ ചിലവിടുന്നു. ഇതിനെതിരെ എന്താണ് ചെയ്യാനാവുക എന്നാലോചിച്ചപ്പോള്‍ ഒടുവില്‍ സ്കൂള്‍ അധികൃതര്‍ക്ക് തോന്നിയ ബുദ്ധിയാണത്രേ ഇത്. എന്തായാലും ഈ ബുദ്ധി വിജയിച്ചുവെന്നാണ് ഇവര്‍ തന്നെ അവകാശപ്പെടുന്നത്. 

നേരത്തെ മൂന്നം നാലും തവണ ബാത്ത്റൂമില്‍ പോയിരുന്ന കുട്ടികളാണ് ടിക് ടോക് ജ്വരം മൂത്തതോടെ എട്ടും ഒമ്പതും തവണയൊക്കെ ബാത്ത്റൂമില്‍ പോയിത്തുടങ്ങിയത്. ഇപ്പോള്‍ കണ്ണാടികളെല്ലാം എടുത്തുമാറ്റിയതോടെ ഇവര്‍ വീണ്ടും പഴയമട്ടിലെത്തി എന്നാണ് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. 

കുട്ടികളെ എങ്ങനെയാണ്, എന്തിനെല്ലാമാണ് ഫോണ്‍ ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ച് വിശദമായി ബോധവത്കരിക്കാനാണ് ഇപ്പോള്‍ തങ്ങള്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു. കുറച്ചൊക്കെ വിശ്രമം ഫോണുപയോഗത്തില്‍ നിന്ന് വേണമല്ലോ, അതിന് കുട്ടികളെ പരിശീലിപ്പിക്കലാണ് ലക്ഷ്യമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു. 

Also Read:- 22കാരന് 5 ഭാര്യമാര്‍, അഞ്ചുപേരും ഗര്‍ഭിണികളും; ഒടുവില്‍ ബേബി ഷവര്‍ ഇതാ ഇങ്ങനെ ചെയ്തു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios