കണ്ണുകൾ മനോഹരമാക്കാൻ വഴിയുണ്ട്; വീഡിയോ പങ്കുവച്ച് സമീറ റെഡ്ഡി

കണ്ണുകൾ എങ്ങനെ മനോഹരമായി എഴുതാമെന്നതിന് സംബന്ധിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. ഇതിനു വേണ്ടത് ഒരു സ്പൂൺ മാത്രമാണെന്നും സമീറ പറയുന്നു. 

Sameera Reddy shares easy eye shadow hack using a spoon

മേക്കപ്പിൽ ഒഴിച്ചു കൂടാനാവാത്തതാണ് ഐ മേക്കപ്പ്. ഐഷാഡോ, ഐലൈനർ, മസ്കാര എന്നിവയൊക്കെ ഉപയോഗിച്ച് കണ്ണുകൾ മനോഹരമാക്കി മാറ്റാം. കണ്ണുകൾ എങ്ങനെ മനോഹരമായി എഴുതാമെന്നതിന് സംബന്ധിച്ച് ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. 

ഇതിനു വേണ്ടത് ഒരു സ്പൂൺ മാത്രമാണെന്നും സമീറ പറയുന്നു. സെക്കൻഡുകൾക്കുള്ളിൽ കണ്ണെഴുതാമെന്ന് സമീറയുടെ വീഡിയോ കാണുമ്പോൾ മനസിലാകും. അകത്തെ ലിഡിൽ ഇരുണ്ട നിഴലുള്ള കർവ് ഉപയോഗിക്കുക, കണ്ണിന്റെ മുകൾ ഭാ​ഗത്ത് വരയ്ക്കാൻ സ്പൂണിന്റെ പുറകുവശം ഉപയോഗിക്കുക എന്നും വീഡിയോയിൽ പറയുന്നു. ഒരു സ്പൂൺ ഉപയോ​ഗിച്ച് കണ്ണുകൾ ഇത്രയും മനോഹരമാക്കാൻ സാധിക്കുമോ എന്ന് വീഡിയോയ്ക്ക് താഴേ ഒരാൾ കമന്റ് ചെയ്തു.

 

 

ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ്; പുത്തന്‍ ഡയറ്റ് രീതിയെ കുറിച്ച് നടി സമീറ റെഡ്ഡിയുടെ പോസ്റ്റ് വൈറല്‍

ഫിറ്റ്‌നസ് ശീലങ്ങള്‍ നോക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സ്ഥിരമായി പറയുന്ന നടിയാണ് സമീറ റെഡ്ഡി. നാല്‍പ്പത്തിരണ്ടുകാരിയായ സമീറ ഒരു മാസം കൊണ്ട് രണ്ട് കിലോ ഭാരം കുറച്ചതിനെ കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. ഇന്‍റര്‍മിറ്റന്‍റ് ഫാസ്റ്റിങ് ആണ് ഇതിന് സഹായിച്ചതെന്നും താരം പറയുന്നു. ഇപ്പോഴിതാ പുത്തന്‍ വീഡിയോയിലൂടെ ഇന്‍റര്‍മിറ്റന്‍റ്  ഫാസ്റ്റിങ്ങിനെ കുറിച്ച് വിശദമായി പറയുകയാണ് സമീറ.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവച്ചത്. കൃത്യമായ ഇടവേളയില്‍ ഭക്ഷണം കഴിച്ച് ബാക്കി സമയങ്ങളില്‍ ഉപവാസമെടുക്കുന്ന രീതിയാണ് ഇന്‍റര്‍മിറ്റന്‍റ്  ഫാസ്റ്റിങ്. 16 മണിക്കൂര്‍ ഉപവസിച്ച ശേഷം 8 മണിക്കൂര്‍ മാത്രം ഭക്ഷണം കഴിക്കുന്ന രീതിയാണ് സമീറ പിന്തുടരുന്നത്. 

മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയ ഭക്ഷണശീലമാണ് ഈ സമയത്ത പിന്തുടരേണ്ടതെന്നും താരം പറയുന്നു. ഇത്തരം ഡയറ്റിങ് രീതികള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളെ പറ്റിയും താരം തന്റെ വീഡിയോക്കൊപ്പം പങ്കുവയ്ക്കുന്നുണ്ട്. 

 

 

 

 

 

 

View this post on Instagram

 

 

 

 

 

 

 

 

 

 

 

A post shared by Sameera Reddy (@reddysameera)

 

 

Latest Videos
Follow Us:
Download App:
  • android
  • ios