മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം; റെസ്റ്റോറന്‍റ് ജീവനക്കാരി ചെയ്തത്

ഒരു റെസ്റ്റോറന്‍റില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ റെസ്റ്റോറന്‍റ് ജീവനക്കാരി, രഹസ്യമായി കുട്ടിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസിലാക്കിയെടുത്തു എന്നതാണ് വാര്‍ത്ത.

restaurant waitress saves child from domestic abuse hyp

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ധാരാളമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നൊരു കാലമാണിത്. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ നമ്മുടെ മനസിനെ അലോസരപ്പെടുത്താറും നൊമ്പരപ്പെടുത്താറുമുണ്ട്. എന്നാല്‍ ഈ യാഥാര്‍ത്ഥ്യങ്ങളെ നാം ഉള്‍ക്കൊള്ളാതിരുന്നിട്ട് കാര്യവുമില്ല. 

ഇപ്പോഴിതാ അമേരിക്കയിലെ ഫ്ളോറിഡയില്‍ നിന്ന് ഇതുമായി ബന്ധപ്പെടുന്നൊരു വ്യത്യസ്തമായ വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു റെസ്റ്റോറന്‍റില്‍ മാതാപിതാക്കള്‍ക്കൊപ്പമെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ റെസ്റ്റോറന്‍റ് ജീവനക്കാരി, രഹസ്യമായി കുട്ടിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസിലാക്കിയെടുത്തു എന്നതാണ് വാര്‍ത്ത.

മറ്റൊന്നുമല്ല, കുട്ടി മാതാപിതാക്കളാല്‍ തന്നെ വീട്ടില്‍ വച്ച് വലിയ രീതിയില്‍ പീഡനം നേരിട്ടിരുന്നു എന്ന വിവരമാണ് ഇവര്‍ മനസിലാക്കിയെടുത്തത്. യഥാര്‍ത്ഥത്തില്‍ കുട്ടിയോടൊപ്പമുണ്ടായിരുന്നത് രണ്ടാനച്ഛനായിരുന്നു. അമ്മ കുട്ടിയുടേത് തന്നെ. എന്നാല്‍ ഇരുവരും കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. 

പതിനൊന്ന് വയസായ ആണ്‍കുട്ടിയുടെ മുഖഭാവം തന്നെ സംശയം ജനിപ്പിക്കുന്നതായിരുന്നു.  മുഖത്ത്, പുരികങ്ങള്‍ക്ക് ഇടയിലായി ഒരു മുറിപ്പാട് ശ്രദ്ധയില്‍ പെട്ടു. കുട്ടിയാണെങ്കില്‍ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ കഴിക്കുന്നുമുണ്ട്. ഇതെല്ലാം കൂടി ആയപ്പോള്‍ റെസ്റ്റോറന്‍റ് ജീവനക്കാരിയായ ഫ്ളേവൈനിന് സംശയം ശക്തിപ്പെട്ടു. എങ്ങനെയും കുട്ടിയോട് സംസാരിക്കാൻ അവര്‍ തീരുമാനിച്ചു.

എന്നാല്‍ മാതാപിതാക്കള്‍ കൂടെയുള്ളതിനാല്‍ ഇവര്‍ക്ക് കുട്ടിയോട് തുറന്ന് സംസാരിക്കാൻ സാധിക്കുമായിരുന്നില്ല. ഒടുവില്‍ ഇവര്‍ കുട്ടിക്ക് ചെറിയൊരു കടലാസില്‍ ഒരു ചോദ്യമെഴുതി മറ്റാരും കാണാതെ നല്‍കി. മോന് എന്തെങ്കിലും സഹായം വേണോ എന്നായിരുന്നു ഇവര്‍ ചോദിച്ചത്. മറുപടി ആംഗ്യത്തില്‍ കാണിച്ചാല്‍ അത് മനസിലാക്കാൻ പാകത്തില്‍ ഫ്ളേവൈൻ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പിന്നില്‍ പോയി നിന്നു. 

സഹായം വേണമെന്ന് കുട്ടി തിരികെ അറിയിച്ചതോടെ ഫ്ളേവൈൻ ആദ്യം റെസ്റ്റോറന്‍റെ ഉടമയെയും പിന്നീട് ഇവര്‍ ചേര്‍ന്ന് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ശേഷമാണ് കുട്ടി നേരിട്ട പീഡനങ്ങളെ കുറിച്ച് ഏവരും അറിഞ്ഞത്. 

രണ്ടാനച്ഛനും അമ്മയും ചേര്‍ന്ന് കെട്ടിയിട്ട് അടിക്കുകയും, തല കീഴായി കെട്ടിത്തൂക്കിയിടുകയുമെല്ലാം ചെയ്യുന്നത് പതിവായിരുന്നുവത്രേ. സംഭവം വിവാദമായതോടെ കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെയും നാല് വയസുള്ള മറ്റൊരു കുട്ടിയെയും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. റെസ്റ്റോറന്‍റ് ജീവനക്കാരിയുടെ സമയോചിതമായ ഇടപെടലിനാണ് ഏവരും ഇപ്പോള്‍ കയ്യടിക്കുന്നത്. 

Also Read:- യുവാവിനെ ജീവനോടെ ഭക്ഷിച്ച സ്രാവിന്‍റെ ശരീരം വിശദപരിശോധനയ്ക്ക്; ശേഷം മ്യൂസിയത്തിലേക്ക്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios