ഒരു കുപ്പി വെള്ളത്തിന് 350 രൂപ! വില അറിഞ്ഞതിന് ശേഷം കസ്റ്റമര്‍ ചെയ്തത്...

ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപ ഈടാക്കിയാലോ? അല്ലെങ്കില്‍ ഇരുന്നൂറോ മുന്നൂറോ രൂപ ഈടാക്കിയാലോ? ചില വലിയ റെസ്റ്റോറന്‍റുകളിലോ ഷോപ്പുകളിലോ എല്ലാം ഇങ്ങനെ 'കത്തി വില'യിട്ട് വെള്ളം വില്‍ക്കാറുണ്ട്. എങ്ങനെയാണെങ്കിലും വെള്ളത്തിന് ഇത്രയും പണം ഈടാക്കുന്നത് നമുക്ക് പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല.

restaurant sells one bottle water for 350 rupees woman shares her experience hyp

നമ്മള്‍ സാധാരണഗതിയില്‍ പുറത്തുപോയി ഒരു കുപ്പി വെള്ളം വാങ്ങിയാല്‍ എത്ര രൂപയാണ് കൊടുക്കാറ്? 20 രൂപ. ചിലപ്പോള്‍ അത് ഇരുപത്തിയഞ്ചും മുപ്പതും ഒക്കെയാകാറുണ്ട്. ഇരുപത് രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ അഞ്ചോ പത്തോ കൂടിയാലും നമുക്കത് ഉള്‍ക്കൊളളാൻ സാധിക്കുമായിരിക്കും. 

എന്നാല്‍ ഒരു കുപ്പി വെള്ളത്തിന് നൂറ് രൂപ ഈടാക്കിയാലോ? അല്ലെങ്കില്‍ ഇരുന്നൂറോ മുന്നൂറോ രൂപ ഈടാക്കിയാലോ? ചില വലിയ റെസ്റ്റോറന്‍റുകളിലോ ഷോപ്പുകളിലോ എല്ലാം ഇങ്ങനെ 'കത്തി വില'യിട്ട് വെള്ളം വില്‍ക്കാറുണ്ട്. എങ്ങനെയാണെങ്കിലും വെള്ളത്തിന് ഇത്രയും പണം ഈടാക്കുന്നത് നമുക്ക് പെട്ടെന്നൊന്നും ഉള്‍ക്കൊള്ളാവുന്ന കാര്യമല്ല.

സമാനമായൊരു അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണൊരു യുവതി. അല്‍പം വിലക്കൂടുതലുള്ള റെസ്റ്റോറന്‍റില്‍ തന്നെയാണ് ഇവര്‍ കയറിയത്. ഒരു സുഹൃത്തിനൊപ്പമുള്ള ലഞ്ചായിരുന്നു അത്. ഭക്ഷണത്തിനൊപ്പം ലഭിച്ച ഒരു കുപ്പി വെള്ളമാണിത്. ഇതിന് ഒരിക്കലും ഇത്രയും വില ഈടാക്കുമെന്ന് ഇവര്‍ പ്രതീക്ഷിച്ചതേ ഇല്ല. ചിത്രത്തില്‍ കാണുന്നതാണ് കുപ്പി. ഇതില്‍ വെള്ളവും ചേര്‍ത്ത് 350 രൂപയാണത്രേ റെസ്റ്റോറന്‍റുകാര്‍ ഈടാക്കിയത്.

വെള്ളത്തിന് ഇത്രയും വില വാങ്ങിച്ചുവെന്നറിഞ്ഞപ്പോള്‍ യുവതി ചെയ്തത് എന്താണെന്നോ! ഭക്ഷണം കഴിച്ച് ഇറങ്ങിപ്പോരുമ്പോള്‍ ആ കുപ്പിയും കൂട്ടത്തില്‍ അങ്ങെടുത്തു. 

കുപ്പിയാകുമ്പോള്‍ വീണ്ടും ഉപയോഗിക്കാമല്ലോ. അങ്ങനെയെങ്കിലും കൊടുത്ത തുകയ്ക്ക് ഒരു പകരമാവുമല്ലോ എന്നാണിവര്‍ പറയുന്നത്. നിങ്ങളില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്തിട്ടുണ്ട് എന്നും ഇവര്‍ തന്‍റെ ട്വീറ്റിലൂടെ ചോദിക്കുന്നു. 

നോക്കുമ്പോള്‍ നിരവധി പേരാണ് ഇതുപോലെ തങ്ങളും ചെയ്തിട്ടുണ്ട് എന്ന് കമന്‍റിലൂടെ അറിയിക്കുന്നത്. പലരും വിലയറിയാതെ കുപ്പിവെള്ളം കുടിച്ചവര്‍ തന്നെ. റെസ്റ്റോറന്‍റുകാരോട് റെഗുലര്‍ വാട്ടര്‍ ചോദിച്ചാല്‍ ഈ ചെലവ് ഒഴിവാക്കാമെന്ന ടിപ്പും ചിലര്‍ പറഞ്ഞുകൊടുക്കുന്നു. പല റെസ്റ്റോറന്‍റുകാരും കസ്റ്റമറോട് ചോദിക്കാതെ തന്നെ വിലപിടിപ്പുള്ള ഈ കുപ്പിവെള്ളം പൊട്ടിക്കും. അങ്ങനെ കസ്റ്റമേഴ്സിനെ വഞ്ചിക്കുന്നത് ഇവരുടെ ഒരു രീതിയാണെന്നും പലരും കമന്‍റിലൂടെ പറയുന്നു. 

 

Also Read:- സിനിമാ തിയേറ്ററുകളിലെ പോപ്കോണ്‍ വില; ചര്‍ച്ചകള്‍ കൊഴുക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios