മാസ്‌കിലും 'അഡ്ജസ്റ്റ്മെന്‍റ്'; ഇത് കൊവിഡ് അതിജീവനകാലത്തെ ആശയം...

ചിലയിടങ്ങളിലെങ്കിലും മാസ്‌ക് ചെറിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് റെസ്റ്റോറന്റുകളിലോ മറ്റോ ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ നേരം മാസ്‌ക് മുഴുവനായി മാറ്റേണ്ടി വരുന്ന അവസ്ഥ. ഇത് സുരക്ഷിതമല്ല എന്നതിനാല്‍ തന്നെ ഇപ്പോഴും റെസ്‌റ്റോറന്റുകളില്‍ ചെന്നിരുന്ന് കഴിക്കുന്നതിനെ മിക്കയിടങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെടുന്നുമില്ല
 

restaurant introduces mask with zip

കൊവിഡ് 19 മഹാമാരിയെ ഫലപ്രദമായി ചെറുക്കുന്നതിന്റെ ഭാഗമായാണ് നാമെല്ലാവരും തന്നെ മാസ്‌ക് പതിവാക്കിയിട്ടുള്ളത്. താല്‍ക്കാലികമായ ഒരു അനിശ്ചിതാവസ്ഥ മാത്രമായിരിക്കും കൊവിഡ് എന്ന കണക്കുകൂട്ടലില്‍ നിന്ന് അത് നിത്യജീവിതത്തിന്റെ ഭാഗമായിപ്പോലും മാറുന്ന അവസ്ഥയിലേക്കാണ് പിന്നീട് നമ്മളെത്തിപ്പെട്ടത്.

ഈ ഘട്ടത്തില്‍ മാസ്‌കിനുള്ള പ്രാധാന്യം വളരെ വലുതാണ്. എങ്കിലും ചിലയിടങ്ങളിലെങ്കിലും മാസ്‌ക് ചെറിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. അതില്‍ പ്രധാനമാണ് റെസ്റ്റോറന്റുകളിലോ മറ്റോ ചെല്ലുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ നേരം മാസ്‌ക് മുഴുവനായി മാറ്റേണ്ടി വരുന്ന അവസ്ഥ.

ഇത് സുരക്ഷിതമല്ല എന്നതിനാല്‍ തന്നെ ഇപ്പോഴും റെസ്‌റ്റോറന്റുകളില്‍ ചെന്നിരുന്ന് കഴിക്കുന്നതിനെ മിക്കയിടങ്ങളിലും പ്രോത്സാഹിപ്പിക്കപ്പെടുന്നുമില്ല. ഈ പ്രതിസന്ധി ഹോട്ടല്‍ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്

ഇതിന് പരിഹാരമെന്നോണം കൊല്‍ക്കത്തയിലെ ഒരു റെസ്‌റ്റോറന്റ് പുതിയൊരു തരം മാസ്‌ക് നമ്മെ പരിചയപ്പെടുത്തുകയാണ്. വായയ്ക്ക് പുറമെയായി സിപ്പ് ഘടിപ്പിച്ചിട്ടുള്ള മാക്‌സ്. എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ തുടങ്ങുമ്പോള്‍ സിപ്പ് തുറക്കാം. ശേഷം അതുപോലെ തന്നെ അടച്ചും വയ്ക്കാം. 

ഒരിക്കലും മാസ്‌ക് മുഴുവനായി ഊരിമാറ്റേണ്ടി വരുന്നില്ല. 'വോക്കീസ്' എന്ന റെസ്‌റ്റോറന്റാണ് ഇത്തരത്തില്‍ സ്‌പെഷ്യല്‍ മാസ്‌കുകളുമായി രംഗത്തെത്തിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗജന്യമായാണ് ഇവര്‍ മാസ്‌കുകള്‍ നല്‍കുന്നത്. മറ്റ് കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ കൊവിഡ് വ്യാപനത്തിനുള്ള സാധ്യത അല്‍പം കൂടി കുറയ്ക്കാന്‍ ഈ മാസ്‌കുകള്‍ സഹായിക്കുമെന്നാണ് ഉടമസ്ഥരുടെ വാദം. 

 

 

സന്ദര്‍ശകര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവരിത് ധരിക്കുകയും വേണ്ട. നിലവില്‍ സ്‌പെഷ്യല്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ ഇത് റെസ്‌റ്റോറന്റ് മേഖലയ്ക്ക് ഒരു മാതൃക ആക്കാവുന്നതാണെന്നും 'വോക്കീസ്' ഉടമസ്ഥര്‍ പറയുന്നു. സന്ദര്‍ശകരുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണമാണ് തങ്ങളുടെ സ്‌പെഷ്യല്‍ മാസ്‌കുകള്‍ക്ക് ലഭിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Also Read:- 'ഡോക്ടറുടെ മാസ്ക് വലിച്ചുമാറ്റുന്ന നവജാതശിശു'; 2020ലെ പ്രതീക്ഷയുടെ ചിത്രം വൈറലാവുന്നു...

Latest Videos
Follow Us:
Download App:
  • android
  • ios