വളര്‍ത്തുനായ്ക്കള്‍ക്ക് 'ഫോണ്‍'; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
ഉടമസ്ഥരിൽ നിന്ന് വേർപെട്ട് ഒറ്റപ്പെട്ടുപോകുന്ന നായ്ക്കള്‍ക്ക് ഈ വിവരം ഉടമയെ ധരിപ്പിക്കാനായാലോ! അതിന് സഹായകമായ എന്തെങ്കിലും സംവിധാനമുണ്ടെങ്കിലോ! അതെ, അത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ബ്രിട്ടനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നുമുള്ള ഒരു സംഘം ഗവേഷകര്‍
ഉടമസ്ഥരില്‍ നിന്ന് വേര്‍പെട്ട് ഒറ്റതിരിഞ്ഞ് നടക്കുന്ന വളര്‍ത്തുനായക്കളെ ( Pet Dog) നമ്മള്‍ തെരുവില്‍ കാണാറില്ലേ? സാധാരണ തെരുവുനായ്ക്കളെ ( Street Dog ) പോലെ പുറംലോകത്തെ തിരക്കും വാഹനങ്ങളും ഒന്നും അതിജീവിക്കാന്‍ ഇവയ്ക്ക് പലപ്പോഴും കഴിയാറില്ല.
മിക്കപ്പോഴും തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ തെരുവില്‍ തന്നെ അലഞ്ഞുതിരിഞ്ഞ് നടക്കുകയാണ് ഇവയുടെ പതിവ്. ഉടമസ്ഥരാകട്ടെ, ഇവ എവിടെ പോയെന്ന് അറിയാതെ അന്വേഷിച്ച് മടുത്ത് ഉപേക്ഷിച്ചും കാണും.
എന്നാല്‍ ഇത്തരത്തില്‍ ഒറ്റപ്പെട്ടുപോകുന്ന നായ്ക്കള്‍ക്ക് ഈ വിവരം ഉടമയെ ധരിപ്പിക്കാനായാലോ! അതിന് സഹായകമായ എന്തെങ്കിലും സംവിധാനമുണ്ടെങ്കിലോ! അതെ, അത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുകയാണ് ബ്രിട്ടനില്‍ നിന്നും ഫിന്‍ലന്‍ഡില്‍ നിന്നുമുള്ള ഒരു സംഘം ഗവേഷകര്‍.
വളര്‍ത്തുനായയ്ക്ക് താന്‍ എവിടെയാണെന്ന് ഉടമയ്ക്ക് വിവരം നല്‍കാന്‍ സാധിക്കുന്നൊരു ഫോണ്‍ ആണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. 'ഡോഗ്‌ഫോണ്‍'എന്ന് തന്നെയാണ് ഇതിന് പേരിട്ടിരിക്കുന്നതും.
നായയുടെ ദേഹത്ത് തന്നെ ഘടിപ്പിക്കാവുന്നൊരു സംവിധാനമാണിത്. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അതിന് ഈ ഉപകരണത്തിന്റെ സഹായത്തോടെ ഉടമയെ വീഡിയോ കോള്‍ ചെയ്യാം.
തങ്ങളുടെ പരീക്ഷണത്തില്‍ ഈ ഉപകരണം ഫലപ്രദമായി പ്രവര്‍ത്തിച്ചുവെന്നും ഇനി ഇതിന്റെ ഗുണങ്ങള്‍ ആളുകളെ മനസിലാക്കിച്ച്, ഈ ഉപകരണം വ്യാവസായികാടിസ്ഥാനത്തില്‍ പുറത്തിറക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്നും ഗവേഷകര്‍ പറയുന്നു.