ബ്ലാക്ക് ഗൗണില്‍ ബ്യൂട്ടിഫുളായി റാണി മുഖർജി; ഗൗണിന്‍റെ വില 55,000 രൂപ; ചിത്രങ്ങള്‍...

എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിന് ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില.

Rani mukerji in 55k black masaba gupta gown azn

അന്നും ഇന്നും നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് റാണി മുഖർജി. ഇപ്പോഴിതാ റാണിയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്ഷനു മോഡലായെത്തിയ റാണിയുടെ ചിത്രങ്ങളാണ് വൈറലായത്. 

കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. പ്ലൻജിങ് നെക്‌ലൈനും ഫുൾസ്ലീവുമാണ് ലോങ് ഗൗണിന്‍റെ പ്രത്യേകത. എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിന് ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Masaba (@masabagupta)

 

മുമ്പും മസബയുടെ ഡിസൈനിൽ റാണി തിളങ്ങിയിട്ടുണ്ട്. 'മിസിസ് ചാറ്റർജി വെര്‍സസ് നോർവേ' എന്ന സിനിമയുടെ പ്രമോഷന് മസബ ഒരുക്കിയ സാരിയിലാണ് താരമെത്തിയത്. കറുപ്പിൽ വെള്ള നിറത്തിൽ ഹിന്ദിയിലെ ‘മാ’ എന്ന അക്ഷരം പ്രിന്റ് ചെയ്തതായിരുന്നു ആ സാരി. അതേസമയം  'മിസിസ് ചാറ്റർജി വെര്‍സസ് നോർവേ'  എന്ന റാണിയുടെ ചിത്രം നല്ല കളക്ഷനാണ് നേടിയത്. 

 

Also Read: 'അവൾ കറുത്തു തടിച്ചവളാണ്, എപ്പോഴും കണ്ണട ഉപയോഗിക്കുന്നു'; അനുഭവം പറഞ്ഞ് കജോള്‍

Latest Videos
Follow Us:
Download App:
  • android
  • ios