മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാന്‍ മത്തങ്ങ ഇങ്ങനെ ഉപയോഗിക്കാം...

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും മത്തങ്ങ ഉപയോഗിക്കാം. ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാൻ  മത്തങ്ങ സഹായിക്കും. 

pumpkin facepacks to get rid of dark spots

മത്തങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മത്തങ്ങ കഴിക്കാന്‍ മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായും ഉപയോഗിക്കാം. ചർമ്മത്തിലെ ചുളിവുകളും കറുത്ത പാടുകളും അകറ്റി ചെറുപ്പം തോന്നിക്കുന്ന ചർമ്മം സ്വന്തമാക്കാനും ചര്‍മ്മം തിളങ്ങാനും മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. 

ഇതിനായി ആദ്യം മത്തങ്ങയിലെ കുരു കളഞ്ഞ ശേഷം അരച്ചുണ്ടാക്കുന്ന പള്‍പ്പിലേയ്ക്ക് മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. കരുവാളിപ്പ് മാറാനും കറുത്ത പാടുകളെ അകറ്റാനും മുഖക്കുരു മാറാനും ചര്‍മ്മം തിളങ്ങാനും ഇത് പതിവായി ചെയ്യാം. അതുപോലെ മത്തങ്ങ പള്‍പ്പിനൊപ്പം അല്‍പം പഞ്ചസാര ചേര്‍ത്ത് മുഖത്ത് സ്ക്രബ്ബ് ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും സഹായിക്കും. ആഴ്ചയില്‍ രണ്ട് ദിവസം വരെ ഇത് പതിവായി ചെയ്യാം.

മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും മത്തങ്ങയും കാപ്പിപ്പൊടിയും സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ അരച്ച മത്തങ്ങയിലേയ്ക്ക് ഒരു സ്പൂൺ കാപ്പിപ്പൊടി ചേർക്കാം. ഇതിലേയ്ക്ക് മൂന്ന് ടീസ്പൂൺ തൈരും അര ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. 

pumpkin facepacks to get rid of dark spots

 

അതുപോലെ മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും മുഖം തിളങ്ങാനും മത്തങ്ങയുടെ പള്‍പ്പ് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം മുഖം മസാജ് ചെയ്യുക.മത്തങ്ങ ജ്യൂസ് തേന്‍ ചേര്‍ത്ത് ചര്‍മ്മത്തില്‍ പുരട്ടുന്നതും ചര്‍മ്മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായിക്കും. 

Also Read: താരൻ അകറ്റാൻ പരീക്ഷിക്കാം ഈ നാല് വഴികൾ...

Latest Videos
Follow Us:
Download App:
  • android
  • ios