ക്ലാസെടുക്കാനെത്തിയപ്പോള്‍ ഒരു കുട്ടി പോലുമില്ല; കാരണം അധ്യാപകന് പറ്റിയ അബദ്ധം...
നാല്‍പത് പിള്ളേരുള്ള ക്ലാസാണ്. ഒരാള്‍ പോലും വന്നിരന്നില്ല. ശൂന്യമായ ക്ലാസ്റൂം. ഞാൻ ഉടനെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിലയച്ചു. അവരുടെ പെരുമാറ്റം എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നറിയിക്കാനായിരുന്നു മെയിലയച്ചത്. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരാള്‍ മറുപടി അയച്ചു.
സോഷ്യല്‍ മീഡിയയിലൂടെ പതിവായി രസകരമായ പല സംഭവങ്ങളും നാം കാണാറുണ്ട്. അനുഭവകഥകളോ, ഫോട്ടോകളോ, വീഡിയോകളോ എന്തുമാകാം നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
പലരും തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങളോ, തമാശയെന്ന രീതിയില്‍ ആസ്വദിക്കാൻ സാധിക്കുന്ന പിഴവുകളോ, അല്ലെങ്കില്‍ കണ്‍മുന്നില്‍ കണ്ട- അനുഭവിച്ച ഇത്തരം കാര്യങ്ങളോ എല്ലാം ഭംഗിയായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള പോസ്റ്റുകള്‍ വലിയ രീതിയില്‍ തന്നെ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിതാ സമാനമായ രീതിയില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു പ്രൊഫസറുടെ ട്വീറ്റ്. മിന്നൊസോട്ടയില്‍ സാമ്പത്തികശാസ്ത്ര വിദഗ്ധനും അധ്യാപകനുമായി പ്രവര്‍ത്തിക്കുന്ന ജോസഫ് മുള്ളിൻസ് ആണ് തനിക്കുണ്ടായ അസാധാരണമായ അനുഭവം ട്വിറ്ററിലൂടെ പങ്കുുവച്ചത്.
ഒരു ദിവസം രാവിലെ പതിവുപോലെ ക്ലാസെടുക്കാൻ താൻ കോളേജിലെത്തിയപ്പോള്‍ ക്സാസ്മുറിയില്‍ ഒരൊറ്റ വിദ്യാര്‍ത്ഥിയെ പോലും കണ്ടില്ല എന്നതായിരുന്നു ജോസഫ് മുള്ളിൻസിന്‍റെ അസാധാരണമായ അനുഭവം. എന്നാല്‍ ഇതിനുള്ള രസകരമായ കാരണവും ഇദ്ദേഹം തന്നെ വിവരിക്കുകയാണ്. ഈ അബദ്ധം കൂടി കേട്ടതോടെയൊണ് മുള്ളിൻസിന്‍റെ ട്വീറ്റ് ഏവരും ചിരിയോടെ ഏറ്റെടുത്തിരിക്കുന്നത്.
നാല്‍പത് പിള്ളേരുള്ള ക്ലാസാണ്. ഒരാള്‍ പോലും വന്നിരന്നില്ല. ശൂന്യമായ ക്ലാസ്റൂം. ഞാൻ ഉടനെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിലയച്ചു. അവരുടെ പെരുമാറ്റം എന്നെ എത്രമാത്രം വേദനിപ്പിച്ചു എന്നറിയിക്കാനായിരുന്നു മെയിലയച്ചത്. രണ്ട് മിനുറ്റ് കഴിഞ്ഞപ്പോള്‍ ഒരാള്‍ മറുപടി അയച്ചു. സാര്‍, ഞങ്ങള്‍ക്ക് തോന്നുന്നത് സാര്‍ മറ്റേതോ ക്ലാസ്മുറിയിലാണ് കയറിയത്- ഇതായിരുന്നു മറുപടി- മുള്ളിൻസിന്‍റെ ട്വീറ്റ് പറയുന്നു.
അതായത്, രാവിലെ ഉറക്കച്ചടവോടെ 8 മണിക്കുള്ള ക്ലാസെടുക്കാനായി എത്തിയതാണ് മുള്ളിൻസ്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ക്ലാസ് മാറിപ്പോയി. അങ്ങനെയാണ് ശൂന്യമായ ക്ലാസ്മുറിയില്‍ കയറിയത്.
മുള്ളിൻസിന്‍റെ രസകരമായ ട്വീറ്റ് പതിനായിരക്കണക്കിന് പേരാണ് ആസ്വദിച്ചിരിക്കുന്നത്. നിരവധി പേര്‍ കമന്‍റും ചെയ്തിരിക്കുന്നു. അധ്യാപകരായ ചിലര്‍ രാവിലെ നേരത്തെയുള്ള ക്ലാസിനെ കുറിച്ചുള്ള പരാതികളും ഇത്തരത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച അബദ്ധങ്ങളും കൂട്ടത്തില്‍ പങ്കുവച്ചിരിക്കുന്നു.
Also Read:- 'കാണുമ്പോള്‍ തമാശയാണെന്ന് തോന്നും'; വീഡിയോ പങ്കുവച്ച് സാമന്ത