ഗ്രീന്‍ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര; ചിത്രങ്ങള്‍ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ പ്രിയങ്ക തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

Priyanka Chopra looks ravishing in green Valentino plunge neck gown azn

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ്  പ്രിയങ്ക ചോപ്ര. പതിനെട്ടാം വയസില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ലോകസുന്ദരിപ്പട്ടം നേടിയ പ്രിയങ്ക, തന്‍റേതായ ഫാഷന്‍ സ്റ്റേറ്റ്‌മെന്‍റ്  സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതുകൊണ്ടു തന്നെ പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

താരത്തിന്റെ ഏറ്റവും പുതിയ വെബ്സീരിസായ ‘സിറ്റാഡലിന്റെ’ റോമിലെ സ്പെഷ്യൽ ഷോയ്ക്കെത്തിയ ലുക്കാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഗായകനും ഭർത്താവുമായ നിക്ക് ജൊനാസിനൊപ്പമുള്ള റോമിലെ ചിത്രങ്ങൾ പ്രിയങ്ക തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പച്ച നിറത്തിലുള്ള ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് താരം. ഡീപ്പ് നെക്കുള്ള ഫുൾ ലെങ്ക്ത്ത് ഗൗണാണ് പ്രിയങ്ക ധരിച്ചത്. ഗൗണിനൊപ്പം ധരിച്ച ഫെദർസ്റ്റൈൽ ലോങ് കോട്ടാണ് ഹൈലൈറ്റ്. ഡയമണ്ട് നെക്ലേസ് മാത്രമാണ് ആക്സസറി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priyanka (@priyankachopra)

‘റോമൻ ഹോളിഡേ’ എന്ന കുറിപ്പോടെയാണ് നിക് ജൊനാസിനൊപ്പമുള്ള ചിത്രം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നീല ഷർട്ടിനൊപ്പം നീല ബ്ലേസറും പാന്റുമാണ് നിക്ക് ധരിച്ചത്. നിക്കും ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. റെഡ് കാർപെറ്റിൽ പോസ് ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയും നിക്ക് പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nick Jonas (@nickjonas)

 

Also Read: ഫെതർ ഗൗണില്‍ മനോഹരിയായി പൂജ ഹെഗ്ഡേ; ചിത്രങ്ങള്‍ വൈറല്‍

Latest Videos
Follow Us:
Download App:
  • android
  • ios