ചര്‍മ്മം തിളങ്ങാന്‍ ഉരുളക്കിഴങ്ങ് ഫേസ് പാക്ക്; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും. 

potato face packs for glowing skin

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും. 

ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീര് എടുത്തശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേൻ ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. പതിവായി ഈ പാക്ക് ഉപയോഗിക്കുന്നത് ടാന്‍ ഒഴിവാക്കാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

രണ്ട്... 

ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍‌ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്... 

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങിന്റെ നീരിലേയ്ക്ക് ഒരു തക്കാളി പിഴിഞ്ഞത് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം  മുഖക്കുരു, കറുത്ത പാടുകൾ എന്നിവ മാറാൻ ഇത് സഹായിക്കും.

നാല്...

ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരിൽ  രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത്  മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഇത് പരീക്ഷിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. 

potato face packs for glowing skin

 

അഞ്ച്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഇതിനായി ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും. 

Also Read: കൊളസ്ട്രോള്‍ മുതല്‍ പ്രമേഹം വരെ; അറിയാം പച്ചമുളകിന്‍റെ ആരോഗ്യ ഗുണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios