സിനിമാ തിയേറ്ററുകളിലെ പോപ്കോണ്‍ വില; ചര്‍ച്ചകള്‍ കൊഴുക്കുന്നു
പല തിയേറ്ററുകളിലും സ്നാക്സിനും ചായക്കും കാപ്പിക്കും മറ്റ് ശീതളപാനീയങ്ങള്‍ക്കുമെല്ലാം ഈടാക്കുന്ന വൻ തുകയെ കുറിച്ചാണ് ഈ പരാതി. സാമാന്യം നിലവാരമുള്ള തിയേറ്ററുകളെ കുറിച്ചാണ് ഇത്തരത്തിലുള്ള പരാതി വ്യാപകമായി ഉയര്‍ന്നുകേട്ടിട്ടുള്ളത്. പലപ്പോഴും ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയര്‍ത്താറുണ്ട്.
തിയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്തുന്നില്ല, തിയേറ്റര്‍ വ്യവസായം പ്രതിസന്ധിയിലാകുന്നു എന്ന് തുടങ്ങിയ പരാതികള്‍ വലിയ രീതിയില്‍ ഉയര്‍ന്നുകേള്‍ക്കുന്നൊരു സമയമാണിത്. എന്നാല്‍ ഇതിനിടെ ഏറെക്കാലമായി തിയേറ്ററില്‍ പോയി സിനിമ കാണുന്ന ശീലമുള്ളവര്‍ ഉന്നയിക്കുന്ന മറ്റൊരു പരാതിയുണ്ട്.
പല തിയേറ്ററുകളിലും സ്നാക്സിനും ചായക്കും കാപ്പിക്കും മറ്റ് ശീതളപാനീയങ്ങള്‍ക്കുമെല്ലാം ഈടാക്കുന്ന വൻ തുകയെ കുറിച്ചാണ് ഈ പരാതി. സാമാന്യം നിലവാരമുള്ള തിയേറ്ററുകളെ കുറിച്ചാണ് ഇത്തരത്തിലുള്ള പരാതി വ്യാപകമായി ഉയര്‍ന്നുകേട്ടിട്ടുള്ളത്. പലപ്പോഴും ഈ വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളുയര്‍ത്താറുണ്ട്.
എന്നാലിത് വരെ ഇക്കാര്യത്തില്‍ സാധാരണക്കാര്‍ക്ക് അനുകൂലമായ തീരുമാനങ്ങളോ നടപടികളോ ഉണ്ടായിട്ടില്ല. ഒരു സാധാരണ കുടുംബത്തിന് പുറത്തുപോയി സിനിമ കണ്ട് വരണമെങ്കില്‍ ഇന്നുള്ള ചെലവ് അപാരമാണെന്നാണ് പരക്കെ ഉയരുന്ന അഭിപ്രായം. ഇത് സിനിമാടിക്കറ്റിന്‍റെ മാത്രം വില നോക്കിയല്ല ഇവര്‍ പറയുന്നത്. സ്വാഭാവികമായി തിയേറ്ററില്‍ കിട്ടുന്ന സ്നാക്സിന്‍റെയോ മറ്റ് ഡ്രിങ്കുകളുടെയോ വില കൂടി കണക്കിലെടുത്താണ്.
ഈ വിഷയം ഒരിക്കല്‍ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തിയേറ്ററില്‍ പോയി സിനിമ കണ്ടപ്പോള്‍ കൂട്ടത്തില്‍ പോപ്കോണും പെപ്സിയും വാങ്ങി 'പോക്കറ്റ് കീറി'യെന്ന് ഒരാള്‍ ട്വിറ്ററിലൂടെ ബില്ലിന്‍റെ ഫോട്ടോ സഹിതം പങ്കുവച്ചതോടെയാണ് ചര്‍ച്ചകള്‍ കൊഴുത്തത്.
55 ഗ്രാം ചീസ് പോപ്കോണിന് 460 രൂപയാണ് ഇദ്ദേഹം നല്‍കിയിരിക്കുന്നത്. 600 എംഎല്‍ പെപ്സിക്ക് 360 രൂപയും. ആകെ 820 രൂപ. പ്രൈം വീഡിയോ സബ്സ്ക്രൈബ് ചെയ്യുകയാണെങ്കില്‍ ആകെ ഒരു വര്‍ഷത്തേക്ക് ഇത്രയും പൈസയുടെ ആവശ്യമേ വരൂ എന്നാണ് കനത്ത തുകയുടെ ബില്ല് കൂട്ടത്തില്‍ വച്ചുകൊണ്ട് ഇദ്ദേഹം പറയുന്നത്. എന്തുകൊണ്ടാണ് ആളുകള്‍ തിയേറ്ററുകളില്‍ വന്ന് സിനിമ കാണുന്ന ശീലമുപേക്ഷിച്ചത് എന്നതില്‍ ഇപ്പോള്‍ തനിക്ക് അതിശയമില്ലെന്നും കുടുംബത്തോടൊപ്പം തിയേറ്ററില്‍ വന്ന് സിനിമ കാണല്‍ ഇന്ന് സാമ്പത്തികസ്ഥിതിക്ക് താങ്ങുന്ന കാര്യമല്ലെന്നും ഇദ്ദേഹം ട്വീറ്റില്‍ പറയുന്നു.
ട്വീറ്റിന് താഴെ ഇദ്ദേഹത്തിന്‍റെ വാദത്തെ അംഗീകരിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമാണ് ഏറെയും കമന്‍റുകള്‍ വന്നിരിക്കുന്നത്. പലരും തിയേറ്ററുകളില്‍ കുടുംബസമേതം പോയി താങ്ങാനാകാത്ത ബില്ല് സ്നാക്സിനും ഡ്രിങ്ക്സിനും നല്‍കി 'വെട്ടിലായി' പോയ അനുഭവവും പങ്കിടുന്നുണ്ട്. കുട്ടികള്‍ സ്നാക്സ് വാങ്ങിത്തരാൻ പറയുമെന്ന പേടി കൊണ്ട് അവരെ തിയേറ്ററില്‍ കൊണ്ടുപോകുന്നത് നിര്‍ത്തിയെന്ന അനുഭവം പങ്കിടുന്ന മാതാപിതാക്കളെയും ഇക്കൂട്ടത്തില്‍ കാണാം. എന്തായാലും ഏറെ ഗൗരവമുള്ള ചര്‍ച്ച ഇപ്പോഴും സജീവമായി തുടരുകയാണ്. വൈറലായ ട്വീറ്റ് നോക്കൂ...
Also Read:- മൃതദേഹം മാറി നല്‍കിയ സംഭവം; സമാനമായ അനുഭവം പങ്കിട്ട് ഫൊറൻസിക് സര്‍ജൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-