45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ടൊരു ഔട്ട്ഫിറ്റ്, ദിവ്യയുടെ വസ്ത്രത്തിനു പിന്നില്‍ പൂര്‍ണിമ; വീഡിയോ

45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ട് സ്‌കേര്‍ട്ട് സെറ്റ് ഡിസൈന്‍ ചെയ്യുന്ന വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

poornima indrajith pranaah behind divya prabha outfit in cannes 2024

കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപെറ്റില്‍ തിളങ്ങിയ നടി ദിവ്യ പ്രഭയുടെ വസ്ത്രവും ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. പൂര്‍ണിമ ഇന്ദ്രജിത്താണ് ദിവ്യയുടെ വസ്ത്രം ഡിസൈന്‍ ചെയ്തത്. 'പ്രാണ' എന്ന സ്വന്തം ഡിസൈന്‍ സ്റ്റുഡിയോയിലൂടെ വീണ്ടും ഫാഷന്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ് പൂര്‍ണിമ. 45 വര്‍ഷം പഴക്കമുള്ള ബനാറസി സാരി കൊണ്ട് സ്‌കേര്‍ട്ട് സെറ്റ് ഡിസൈന്‍ ചെയ്യുന്ന വീഡിയോ പൂര്‍ണിമ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. 

സാരി കൊണ്ട് സ്‌കേര്‍ട്ട്, ഷര്‍ട്ട്, വിന്റേജ് ബ്രാലെറ്റ് എന്നിവയാണ്  പൂര്‍ണിമ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് പൂര്‍ണിമ തയ്‌ച്ചെടുക്കുന്നതും ദിവ്യപ്രഭ അണിഞ്ഞുനോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സാന്ദ്ര രശ്മിയാണ് ദിവ്യപ്രഭയെ സ്റ്റൈല്‍ ചെയ്തത്. 

 

അതേസമയം കാന്‍ ചലച്ചിത്രോത്സവത്തില്‍ തിളങ്ങിയ  കനി കുസൃതിയുടെ തണ്ണിമത്തൻ ബാഗും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമായി. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കനി തണ്ണിമത്തന്‍ ഡിസൈനിലുള്ള ക്ലച്ച് കൈയില്‍ പിടിച്ചിരുന്നത്. കൊച്ചി പനമ്പിള്ളി നഗറിലെ ബൊട്ടീക് സ്‌റ്റോറായ സാള്‍ട്ട് സ്റ്റുഡിയോയാണ് ഈ ബാഗ് ഡിസൈന്‍ ചെയ്തത്. പച്ച നിറത്തിലുള്ള തുണിയില്‍ മഞ്ഞയും പച്ചയും ചുവപ്പും മുത്തുകള്‍ തുന്നിപ്പിടിപ്പിച്ചാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ആദ്യം തുണിയില്‍ തണ്ണിമത്തന്റെ ചിത്രം വരയ്ക്കുകയും അതിന് മുകളിലൂടെ മുത്തുകള്‍ തുന്നിപ്പിടിപ്പിക്കുകയും ആണ് ചെയ്തത്. സാള്‍ട്ട് സ്റ്റുഡിയോ തന്നെയാണ് കനിയുടെ വെള്ള ഗൗണും ഡിസൈന്‍ ചെയ്തത്. അതും ഏറെ പ്രശംസ നേടിയതായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Luxbox (@luxboxfilms)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salt Studio (@saltstudio)

 

Also read: കനിയുടെ തണ്ണിമത്തന്‍ ബാഗ് ഡിസൈന്‍ ചെയ്തത് ഇങ്ങനെ; വൈറലായി വീഡിയോ, കമന്‍റുമായി പാര്‍വതി

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios